സംവാദം:ഓർക്കട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓർക്കൂട്ട് ആണോ ഓർക്കട്ട് ആണോ ??? --  ജിഗേഷ്  ►സന്ദേശങ്ങൾ  03:22, 12 ഏപ്രിൽ 2007 (UTC)

ഓർക്കുട്ട് എന്നെഴുതാതിരിക്കാൻ വേണ്ടിയാ കോഴിക്കോടൻ ഈ താള്‌ തുടങ്ങിയതു തന്നെ.. :)--Vssun 08:22, 12 ഏപ്രിൽ 2007 (UTC)
ഓർക്കുട്ട് സൈറ്റിന്റെ ഹോമ്പേജിൽ തന്നെ ഓർക്കുട്ട് എന്ന് തമിഴിലും ഹിന്ദീലുമൊക്കെ എഴുതിയിരിക്കുന്നല്ലോ!--പ്രവീൺ:സംവാദം‍ 05:37, 26 സെപ്റ്റംബർ 2007 (UTC)
ഓർക്കുട്ട് എന്നാണ് പേരെന്നാണ് എന്റെ അറിവ്..വെബ് സൈറ്റ് വികസിപ്പിച്ച ഓർക്കുട്ട് ബുയുക്കോക്ടന്റെ പേരിൽ നിന്നാണ് ഓർക്കുട്ട് എന്ന പേർ സൈറ്റിന് നൽകിയിട്ടുള്ളത്..ഇതേ ലേഖനത്തിൽ തന്നെ സൈറ്റ് വികസിപ്പിച്ചത് ഓർക്കുട്ട് ബുയുക്കോക്ടൻ ആണെന്ന് എഴുതിയിട്ടുണ്ടല്ലോ--ഹിരുമോൻ 06:55, 26 സെപ്റ്റംബർ 2007 (UTC)
  • ഓര്ക്കട് എന്നത് എങ്ങനെ ഉച്ചരിക്കണമെന്ന് നിശ്ചയിക്കുന്നത് ചള്ളിയാനല്ല. Google ആണ്. അവര് അത് എങ്ങനെ വേണമെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. താഴെക്കാണുന്നത് ഓര്ക്കട്ട് ഹെല്പ്പില് കൊടുത്തിരിക്കുന്ന ഒരു ചോദ്യവും അതിനുള്ള ഉത്തരവുമാണ്.

How do I pronounce "orkut"? orkut is easy and quick to pronounce. The emphasis is on the or. The kut is short, like cut it out! or cut to the chase! http://help.orkut.com/support/bin/answer.py?answer=11551&topic=10803 ഹോംപേജില് മലയാളത്തില് ഓര്ക്കുട്ട് എന്നെഴുതിയിട്ടുണ്ടെങ്കില് Google ല് ഈ പേജ് തെറ്റായി മാറ്റിയ പുംഗവനെപ്പോലുള്ളവര് ഉണ്ടെന്നേ അര്ത്ഥമുള്ളൂ. അവര് അഡോബിയെ അഡോബ് എന്നു മാറ്റും. calകൂട്ടര്

ആവശ്യമില്ലാതെ ചള്ളിയാന്റെ കാൾ പിടിച്ച് വലിച്ചിഴക്കാൻ കാൽ കൂട്ടരെന്താ കാലനാണോ? തെറ്റുണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ വാചകമടിയും വേണോ? --ചള്ളിയാൻ ♫ ♫ 17:40, 20 നവംബർ 2007 (UTC)
ഓർക്കുട്ട് എന്നു തന്നെ ഓർക്കുട്ടിന്റെ ഹോം പേജിൽ കണ്ടതനുസരിച്ചാണ്‌ (ഹിന്ദിയിലും തമിഴിലും തെലുങ്കിലും) അന്ന് ഈ താൾ ഓർക്കുട്ട് ആക്കി മാറ്റിയത്. ദയവായി പേരിനേക്കുറിച്ച് പരാതിയുള്ളവർ ഓർക്കുട്ടിനോട് പരാതിപ്പെടുക--പ്രവീൺ:സംവാദം‍ 06:25, 24 നവംബർ 2007 (UTC)
The kut is short, like cut it out! or cut to the chase! ഇതു കണ്ടില്ലായിരുന്നോ പ്രവീണേ? കുട്ട് ഇറ്റ് ഔട്ട് എന്നല്ലല്ലോ പറയാറ്. ഹിന്ദിയെയും തമിഴിനെയും പറ്റി പറയുമ്പോള് ഗൂഗിളിന്റെ ലോക്കലൈസേഷനധികവും നമ്മളേപ്പോലുള്ളവര് തന്നെയാണല്ലോ ചെയ്യുന്നത്. മീഡിയം (വലുപ്പം) എന്നുള്ളതിനു കുറേക്കാലം അവിടെ മാധ്യമം എന്നായിരുന്നു മലയാളം. :)മൻ‌ജിത് കൈനി 03:42, 25 നവംബർ 2007 (UTC)
സോഷ്യൽ നെറ്റ്‌വർക്കിങ്ങിനെ മലയാളത്തിലാക്കിയാലോ..?? ദീപു [deepu] 03:53, 1 ഡിസംബർ 2009 (UTC)

ആവാം എന്താണ് തത്തുല്യവാക്കായി ഉപയോഗിക്കാനുദ്ദേശിക്കുന്നത്? സാമൂഹ്യശൃഖലയോ? --Vssun 07:21, 1 ഡിസംബർ 2009 (UTC)

അതെ സാമൂഹ്യശൃംഖല, സൗഹൃദശ്രംഖല പോലെയെന്തെങ്കിലും....  :) ദീപു [deepu] 07:28, 1 ഡിസംബർ 2009 (UTC)

float@സൗഹൃദശൃംഖല --Vssun 14:57, 1 ഡിസംബർ 2009 (UTC)

സാമൂഹികശൃംഖലയ്ക്ക് ഇവിടെ ആളുണ്ട്. ശൃംഖല chain മാത്രമല്ലേ ആകുന്നുള്ളൂ. network ശൃംഖലാജാലമോ മറ്റോ ആവണ്ടേ? en:Social web-നെ എന്തുവിളിക്കും?--തച്ചന്റെ മകൻ 17:13, 1 ഡിസംബർ 2009 (UTC)

ഗൂഗിളിന്റെ ലിപിമാറ്റ റ്റൂളിൽ (http://www.google.com/transliterate/indic/Malayalam) orkut എന്നെഴുതിയാൽ ഓർക്കുട്ട് എന്നാണ് വരുന്നത്. ഓർക്കുട്ടിനെ ഓർക്കട്ട് എന്നുപയോഗിക്കാൻ ഗൂഗിളിനു നിർബന്ധമില്ലങ്കിൽ നമ്മളെന്തിനു അതു ചെയ്യണം?--പ്രവീൺ:സം‌വാദം 05:27, 2 മാർച്ച് 2010 (UTC)
ഹോം‌പേജിനേക്കാൾ വലുതല്ലല്ലോ ട്രാൻസ്ലിറ്ററേഷൻ. മുകളിലെ സംവാദങ്ങളിൽ ഉച്ചാരണം എങ്ങനെയാണെന്ന് വ്യക്തമായിത്തന്നെയുണ്ട്. പിന്നെ എന്തിനാണ് നമ്മൾ തെറ്റിലേക്ക് പോകുന്നത്? --Vssun 07:31, 2 മാർച്ച് 2010 (UTC)

ഓർക്കുട്ട് എന്നത് ഇവിടെ ഏറെ പ്രചാരത്തിലായതുകൊണ്ടായിരിക്കണം, ഇൻഡിക് ഭാഷകളിൽ ഗൂഗിൾ അങ്ങിനെ തന്നെ മിക്കയിടത്തും ഉപയോഗിക്കുന്നത്. അതുകൊണ്ടാണെന്റെ സംശയം--പ്രവീൺ:സം‌വാദം 07:41, 2 മാർച്ച് 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഓർക്കട്ട്&oldid=666134" എന്ന താളിൽനിന്ന് ശേഖരിച്ചത്