ഗൂഗിൾ ലാബ്സ്
ദൃശ്യരൂപം
ഗൂഗിളിന്റെ പുതിയ പദ്ധതികൾ പ്രദർശിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വേണ്ടി ഒരുക്കിയുട്ടുള്ള ഒരു വെബ്സൈറ്റ് ആണ് ഗൂഗിൾ ലാബ്സ്.[1] ജിമെയിൽ ഉൾപ്പെടെ ഉള്ള പല പ്രധാന ഗൂഗിൾ പദ്ധതികളും ആദ്യമായി വെളിച്ചം കണ്ടത് ഗൂഗിൾ ലാബ്സ് വഴിയാണ്. ഓരോ ഗൂഗിൾ പ്രവർത്തകനും ജോലി സമയത്തിന്റെ ഇരുപതു ശതമാനം അവരവരുടെ താല്പര്യം അനുസരിച്ച് ഇഷ്ടമുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിന് വേണ്ടി വിനിയോഗിക്കാനുള്ള സൗകര്യം ഉണ്ട്. ഈ സമയത്ത് രൂപപ്പെടുന്ന പദ്ധതികൾ പലതും പിന്നീട് ഗൂഗിൾ ലാബ്സിലൂടെ വെളിച്ചം കാണാറുണ്ട്. 2011 സെപ്റ്റംബർ മുതൽ ഗൂഗിൾ ലാബ്സ് നിർത്തി വയ്ക്കും എന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "Google Lab FAQ". Archived from the original on 2011-09-25. Retrieved 2011-09-01.
- ↑ http://wordswithmeaning.org/2011/08/google-to-discontinue-labs-dictionary-and-other-services/[പ്രവർത്തിക്കാത്ത കണ്ണി]