ഗൂഗിൾ ആപ്പ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗിൾ ആപ്പ്സ്
ഗൂഗിൾ ആപ്പ്സ് ലോഗോ
വികസിപ്പിച്ചത് ഗൂഗിൾ Inc.
ഓപ്പറേറ്റിങ് സിസ്റ്റം എല്ലാത്തിലും (Web-based application)
തരം Web productivity tools
അനുമതി Proprietary
വെബ്‌സൈറ്റ് www.google.com/work/apps/business/

പലതരം ഗൂഗിൾ ഉത്പന്നങ്ങളെ ഒരേ ഡൊമെയ്ൻ നെയ്മിന്റെ കീഴിൽ ആവശ്യത്തിനനുസരിച്ചു പരിഷ്കരിച്ചു ഉപയോഗിക്കുവാൻ പ്രാപ്തമാക്കുന്ന ഒരു സേവനമാണ് ഗൂഗിൾ ആപ്പ്സ്. സാധാരണ ഓഫീസ് സ്യൂട്ടുകളെപ്പോലെ ഉപയോഗിക്കാവുന്ന പലതരം വെബ് അപ്ലിക്കേഷനുകൾ - ജിമെയിൽ , ഗൂഗിൾ ഗ്രൂപ്പ്സ് , ഗൂഗിൾ കലണ്ടർ , ഗൂഗിൾ ടോക്ക്, ഗൂഗിൾ ഡോക്സ്,ഗൂഗിൾ സൈറ്റ്സ് തുടങ്ങിയവ ഇതിലുണ്ട്.

ഇതിന്റെ സ്റ്റാൻഡേർഡ് എഡിഷൻ സൗജന്യമാണ്. പതിവ് ജീ മെയിൽ അക്കൗണ്ട്‌കളുടെ അത്ര തന്നെ സംഭരണ ശേഷിയും ലഭിക്കും. കൂടുതൽ സംഭരണ ശേഷി ള്ള പ്രീമിയർ എഡിഷൻ ഒരു നിശ്ചിത വാർഷിക ഫീസിനു ലഭിക്കും. എജ്യൂക്കേഷൻ എഡിഷൻ സൗജന്യവും ഇവ രണ്ടിന്റെയും വിശേഷഗുണങ്ങൾ ഉൽക്കൊള്ളുന്നതുമാണ്.

സ്വീകാര്യത[തിരുത്തുക]

ഗൂഗിൾ ആപ്പ്സിന്റെ ഉപയോഗം എത്രത്തോളം വ്യാപകമാണെന്നതിനു കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഗൂഗിളിന്റെ തന്നെ 2010 മാർച്ചിലെ ഒരു ബ്ലോഗ് പോസ്റ്റ് പ്രകാരം 25 മില്ല്യൺ ജനങ്ങൾ ഗൂഗിൾ ആപ്പ്സിലേക്കു മാറിയിട്ടുണ്ട്.

ആപ്പ്സിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി, പ്രത്യേകിച്ചും പൊതുമേഖലകളിൽ, ഗൂഗിൾ സംഘടിതമായി ശ്രദ്ധ ചെലുത്തുന്നുണ്ട്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_ആപ്പ്സ്&oldid=2282248" എന്ന താളിൽനിന്നു ശേഖരിച്ചത്