ഗൂഗിൾ കാർ
ഡ്രൈവറുടെ ആവശ്യം ഇല്ലാതെ സ്വയം പ്രവർത്തിക്കാൻ കഴിവുള്ള യന്ത്ര വാഹനങ്ങൾ ഉണ്ടാക്കുവാനുള്ള ഗൂഗിൾ പ്രൊജക്റ്റ് ആണ് ഗൂഗിൾ ഡ്രൈവർലെസ്സ് കാർ. പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള പത്തോളം കാറുകൾ ഗൂഗിൾ നിർമിച്ചിട്ടുണ്ട്.
മോട്ടോർ വാഹന നിയമങ്ങൾ
[തിരുത്തുക]അമേരിക്കയിലെ നെവാഡ,ഫ്ലോറിഡ, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിൽ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കാനുതകുന്ന തരത്തിൽ മോട്ടോർ വാഹന രജിസ്ട്രേഷൻ നിയമങ്ങൾ 2011 ജൂൺ മുതൽ നിലവിലുണ്ട് [1][2][3]. നെവാഡയിലാണ് ഇതിനു വേണ്ടിയുള്ള നിയമം ആദ്യമായി ഉണ്ടാക്കിയത്.
പരീക്ഷണ ഫലങ്ങൾ
[തിരുത്തുക]അപകടങ്ങളുണ്ടാക്കാതെ 300,000-ലധികം മൈലുകൾ പരീക്ഷണവാഹങ്ങൾ ഓടിച്ചതായി ഗൂഗിൾ അവകാശപ്പെടുന്നു[4]. വളരെയധികം ഹെയർപിൻ വളവുകളുള്ള സാൻ ഫ്രാൻസിസ്കോയിലെ ലംബാർഡ് സ്ട്രീറ്റ്, കാലിഫോർണിയ സ്റ്റേറ്റ് ഹൈവേ 1 തുടങ്ങിയ റോഡുകളിലൂടെ പരീക്ഷണയാത്രകൾ നടത്തിയതായി ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിൽ പറയുന്നു[5].
സ്വയം പ്രവർത്തിക്കാൻ കഴിവുള്ള യന്ത്ര വാഹനങ്ങൾ റോഡപകടങ്ങൾ കുറക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 40 മൈൽ വേഗതയിൽ പോകുന്ന കാർ നിരത്താൻ ശ്രദ്ധയുള്ള ഡ്രൈവർ 12 അടി ദൂരം എടുക്കുന്ന സമയത്ത് യന്ത്രക്കാർ 9 അടി മാത്രമേ എടുക്കുകയുള്ളൂ എന്നാണു ഇതിനു അവലംബമായി പറയുന്നത്[6].
ഭാവി
[തിരുത്തുക]അഞ്ചു വർഷത്തിനകം വ്യാവസായിക അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള കാറുകൾ പുറത്തിറങ്ങിയേക്കുമെന്നാണ് അനുമാനം[7].
അവലംബം
[തിരുത്തുക]- ↑ നെവാഡ സ്വയം നിയന്ത്രിത കാറുകൾ നിയമപരമാക്കി
- ↑ "ഫ്ലോരിഡയിൽ യന്ത്രക്കാറുകൾ ഉപയോഗിക്കാനുള്ള നിയമം രൂപീകരിച്ചു". Archived from the original on 2013-04-12. Retrieved 2013-07-09.
- ↑ കാലിഫോർണിയ ബിൽ
- ↑ ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് - താണ്ടിയ ദൂരം
- ↑ ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് - പരീക്ഷണയാത്രകൾ
- ↑ യന്ത്ര വാഹനങ്ങൾ റോഡപകടങ്ങൾ കുറക്കും
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-02. Retrieved 2013-07-09.