Jump to content

മോട്ടോറോള മോബിലിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോട്ടോറോള മോബിലിറ്റി, ലിമിറ്റഡ് ലയബിലിറ്റി കമ്പനി
സബ്സിഡിയറി
വ്യവസായംടെലിക്കമ്മ്യൂണിക്കേഷൻ, കൺസ്യുമെർ ഇലക്ട്രോണിക്സ്‌
സ്ഥാപിതംജനുവരി 4, 2011
ആസ്ഥാനം,
പ്രധാന വ്യക്തി
റിക്ക് ഒസ്റ്റെർലോ, സി.ഓ.ഓ
ജീവനക്കാരുടെ എണ്ണം
3,659 (Q1 2014)[1]
മാതൃ കമ്പനിലെനോവോ
വെബ്സൈറ്റ്motorola.com

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാണ കമ്പനി ആണ് മോട്ടോറോള മോബിലിറ്റി. മോട്ടോറോള, ഇൻകോർപ്പറേഷന്റെ സെല്ലുലാർ ഫോൺ വിഭാഗം ആയിരുന്ന പേർസണൽ കമ്യൂണികേഷൻ സെക്ടർ ആണ് പിന്നീട് മോട്ടോറോള മോബിലിറ്റിയായി മാറിയത്.

അടിസ്ഥാന സൗകര്യങ്ങളുള്ള മൊബൈലുകൾ, ഗൂഗ്ളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ, കേബിൾ മോഡം, സെറ്റ്-ടോപ് ബോക്സ്, ഉപഗ്രഹ ടെലിവിഷൻ എന്നിവയുടെ നിർമ്മാണത്തിൽ ആയിരുന്നു ആദ്യകാലങ്ങളിൽ ശ്രദ്ധയൂന്നിയിരുന്നത്.

2011 -നു മോട്ടോറോള, ഇൻകോർപ്പറേഷൻ പിളർന്നതിനു ശേഷം, മൊബൈൽ ഫോൺ നിർമ്മാണ വിഭാഗവും, സെറ്റ്-ടോപ്‌ ബോക്സ്‌ നിർമ്മാണ വിഭാഗവും ലയിച്ച് മോട്ടോറോള മോബിലിറ്റി എന്ന പേരിൽ പുതിയൊരു കമ്പനി ആവുകയായിരുന്നു. പിളർപ്പിനു ശേഷം അധികം വൈകാതെ 2011 ഓഗസ്റ്റ്‌ -നു മോട്ടോറോള മോബിലിറ്റിയെ ഗൂഗിൾ ഏറ്റെടുത്തിരുന്നെങ്കിലും, 2014 ജനുവരിയിൽ ചൈനീസ് കമ്പനി ആയ ലെനോവോക്ക് യു.എസ് $2.91 ബില്ല്യൺ -നുവിൽക്കുകയായിരുന്നു.[2] 2014 ഒക്ടോബർ 30 -നു മോട്ടോറോള മോബിലിറ്റിയെ ലെനോവോ പൂർണ്ണമായും സ്വന്തമാക്കി.

ഉൽപ്പന്നങ്ങൾ[തിരുത്തുക]

റേസർ[തിരുത്തുക]

മോട്ടോറോള പുറത്തിറക്കിയ ഹാൻഡ്‌സെറ്റ് മാതൃക ആണ് റേസർ. 2004 -ന്റെ പകുതിയോടെ ആദ്യ പതിപ്പായ റേസർ വി3 പുറത്തിറക്കി. ഇത് ആന്നുവരെ ഇറങ്ങിയ മൊബൈൽ ഫോണ്കളിൽ വെച്ച് ഒരു പുതുമോടി ആയിരുന്നു. 50 ദശലക്ഷം യുണിറ്റുകൾ വിറ്റഴിച്ച റേസർ വി3 -ക്കുപുറമേ റേസർ വി3 സി, റേസർ വി3 ഐ, റേസർ വി 3 എക്സ്, റേസർ വി3 എക്സ് എക്സ്, റേസർ മാക്സ് വി6 എന്നിങ്ങനെ തുടർച്ചയായി പതിപ്പുകൾ വിപണിയിൽ എത്തിച്ച മോട്ടോറോള നാല് വർഷം കൊണ്ട് ലോകത്താകമാനം 130 ദശലക്ഷം റേസർ യുണിറ്റുകൾ വിറ്റഴിച്ചു.[3]

ഡ്രോയിഡ്[തിരുത്തുക]

നിലവിൽ ഉണ്ടായിരുന്ന പ്രപ്റൈറ്റെറി ഓപ്പറേറ്റിങ്‌ സിസ്റ്റം മാറ്റി പകരം ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ്‌ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്രോയിഡ് എന്ന സ്മാർട്ട് ഫോൺ 2009 നവംബറിൽ പുറത്തിറക്കി.[4] ശേഷം ഡ്രോയിഡ് എക്സ്, ഡ്രോയിഡ് 2 എന്നീ പതിപ്പുകൾ വിപണിയിൽ എത്തി. ഡ്രോയിഡ് ഒരു വൻ വിജയമായിരുന്നു.[5]

ആറ്റ്രിക്സ് ജി, മോട്ടോറോള ക്സൂം[തിരുത്തുക]

2011 ഫെബ്രുവരി 22 -നു പുറത്തിറക്കിയ അറ്റ്രിക്സ് 4G, ലോകത്തിലെ ആദ്യ ഡ്യുവൽ-കോർ പ്രൊസസ്സറും 1 ഗിഗാബൈറ്റ് റാൻഡം ആക്സസ് മെമ്മറിയും ഉള്ള സ്മാർട്ട് ഫോൺ ആയിരുന്നു.[6]

മൂന്ന് ദിവസങ്ങൾക് ശേഷം, ഫെബ്രുവരി 24 -നു ലോകത്തിലെ ആദ്യത്തെ ആൻഡ്രോയ്ഡ് 3.0 -ൽ പ്രവർത്തിക്കുന്ന മോട്ടോറോള ക്സൂം എന്നൊരു ടാബ്‌ലെറ്റ് കമ്പ്യൂട്ടറും കമ്പനി പുറത്തിറക്കി.[7]

ഡ്രോയിഡ് റേസർ[തിരുത്തുക]

2011 രണ്ടാം പകുതിയോടെ, ഡ്രോയിഡ് റേസർ എന്നൊരു സ്മാർട്ട്ഫോണും ആയി വിപണിയിൽ പുതുമകൾ എത്തിച്ചു. ആ സമയത്തെ എറ്റവും കനം കുറഞ്ഞ സ്മാർട്ട് ഫോൺ ആയിരുന്ന ഡ്രോയിഡ് റേസറിന് 7.1 എം.എം കനമേ ഉണ്ടായിരുന്നുള്ളു. കൂടാതെ ഗോറില്ല ഗ്ലാസ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

മോട്ടോ എക്സ്[തിരുത്തുക]

2013 ഓഗസ്റ്റ്‌ -ൽ അമേരിക്കൻ ഐക്യനാടുകളിലും, കാനഡയിലും വില്പനയ്ക്കെത്തിയ മോട്ടോ എക്സ് ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രീമിയം സ്മാർട്ട് ഫോൺ ആയിരുന്നു.[8]

അവലംബം[തിരുത്തുക]

  1. "2014 Financial Tables".
  2. "US Moto X production plant of Motorola to be shut down by year end". Fort Worth News.Net. Archived from the original on 2014-07-06. Retrieved 28 June 2014.
  3. "Motorola Ships 50 Millionth MotoRazr" (Press release). Motorola. Archived from the original on 2006-08-13. Retrieved 2014-06-28.
  4. Segan, Sascha. "Verizon Tips Oct. 30 for 'Droid' Phone". PC Magazine. Retrieved June 18, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. Dignan, Larry. "Motorola: Droid X Selling 'Extremely Well'". Seeking Alpha. Retrieved June 18, 2014.
  6. Savov, Vlad. "Take a Look at the World's First Dual Core Phone". Entertainment Buddha. Archived from the original on 2015-04-02. Retrieved June 29, 2014.
  7. Kamal, Kal. "Meanwhile, Motorola launches world's first Android 3.0 Honeycomb tablet XOOM in Malaysia". Grey. Retrieved June 29, 2014.
  8. Dave Lee. "Moto X 'always listening' phone launched by Google's Motorola". BBC News. Retrieved 29 June 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോട്ടോറോള_മോബിലിറ്റി&oldid=3895688" എന്ന താളിൽനിന്ന് ശേഖരിച്ചത്