Jump to content

മോട്ടോറോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോട്ടോറോള, ഇൻകോർപ്പറേഷൻ
പബ്ലിക്
വ്യവസായംടെലിക്കമ്മ്യൂണിക്കേഷൻ
സ്ഥാപിതംസെപ്റ്റംബർ 25, 1928
ആസ്ഥാനം1303 ഈസ്റ്റ്‌ അല്ഗോൻക്യുൻ റോഡ്‌
പ്രധാന വ്യക്തി
ഗ്രിഗറി ബ്രൌൺ (സി.ഇ.ഒ മോട്ടോറോള സോല്യുഷൻസ്)
ഉത്പന്നങ്ങൾടാബ്‌ലെറ്റ് കമ്പ്യൂട്ടർ
മൊബൈൽ ഫോൺ
സ്മാർട്ട് ഫോൺ
ടു-വേ റേഡിയോസ്
നെറ്റ്വർക്കിംഗ് സിസ്സ്റ്റംസ്
കേബിൾ ടെലിവിഷൻ സിസ്റ്റം
വയർലെസ്സ് ബ്രോഡ്‌ബാൻഡ്
RFID സിസ്സ്റ്റംസ്
മൊബൈൽ ടെലിഫോൺ ഇന്ഫ്രാസ്ട്രക്ച്ചർ
മൊത്ത ആസ്തികൾ
  • Decrease US$ 11.851 ശതകോടി (2013) [1]
  • Decrease US$ 12.679 ശതകോടി (2012) [1]
ജീവനക്കാരുടെ എണ്ണം
60,000 (2010)
വെബ്സൈറ്റ്www.motorola.com

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷൻ കമ്പനി ആണ് മോട്ടോറോള ഇൻകോർപ്പറേഷൻ. 2007 മുതൽ 2009 വരെ നേരിട്ട വൻ സാമ്പത്തിക നഷ്ടത്തെ തുടർന്ന്, 2011 ജനുവരി 4 -നു ഈ കമ്പനി മോട്ടോറോള മോബിലിറ്റി, ‎മോട്ടോറോള സൊല്യൂഷൻസ് എന്നിങ്ങനെ രണ്ടു സ്വതന്ത്ര കമ്പനികളായി പിളർന്നു.[2]

മോട്ടോറോളയുടെ വയർലെസ്സ് ടെലിഫോണുകൾ നിർമ്മിക്കുന്ന വിഭാഗം സെല്ലുലാർ ഫൊണുകളുടെ അഗ്രഗാമിയാണ്. പേർസണൽ കമ്യൂണികേഷൻ സെക്ടർ എന്നാണ് മുൻകാലങ്ങളിൽ ഇത് അറിയപെട്ടിരുന്നത്. 1989 -ൽ പുറത്തിറക്കിയ മൈക്രോജാക്, 1996 -ൽ പുറത്തിറക്കിയ സ്റ്റാർജാക് എന്നീ സെല്ലുലാർ ഫോണുകൾ വൻ വിജയമായിരുന്നു . ഏതാണ്ട് 60 ദശലക്ഷം സ്റ്റാർജാക് ഫോണുകൾ വിറ്റുപോയി.

സമീപകാലത്ത് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്‌ഠിതമായ സ്മാർട്ട്ഫോണുകളിൽ ശ്രദ്ധയൂന്നിയ മോട്ടോറോള, 2009 നവംബർ 26 -നു ആൻഡ്രോയ്ഡ് 2.0 -ൽ പ്രവർത്തിക്കുന്ന മോട്ടോറോള ഡ്രോയിഡ് എന്ന ഒരു ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തിച്ചു.

2011 ഓഗസ്റ്റ്‌ 15 -നു ഗൂഗിൾ, യു.എസ് $12.5 ബില്ല്യൺ -നു മോട്ടോറോള മോബിലിറ്റിയെ ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.[3] എന്നാൽ, 2012 മെയ്‌ 22 -നു ഗൂഗിൾ സി.ഇ.ഒ ലാറി പേജ് നടത്തിയ പ്രസ്താവനയിൽ മോട്ടോറോള മോബിലിറ്റിയെ ഏറ്റെടുക്കാനുള്ള നീക്കം അവസാനിപ്പിക്കുന്നതായി അറിയിച്ചു; അതിനുശേഷം 2014 ജനുവരി 29 -നു ലാറി പേജ് നടത്തിയ ഔദ്യോഗിക പ്രസ്താവനയിൽ മോട്ടോറോള മോബിലിറ്റിയെ ചൈനീസ് കമ്പനി ആയ ലെനോവോ, യു.എസ് $2.91 ബില്ല്യൺ-നു ഏറ്റെടുക്കും എന്നും വ്യക്തമാക്കി.[4]

ചരിത്രം

[തിരുത്തുക]

ചിക്കാഗോയിലെ ഇല്ലിനോയ്സിൽ ഗാൽവിൻ മന്യുഫാക്ചറിംഗ് കോർപറേഷൻ എന്ന പേരിൽ 1928 -ൽ ആണ് മോട്ടോറോള ഇൻകോർപറേഷൻ പ്രവർത്തനം ആരംഭിക്കുന്നത്.[5] 1930 -ൽ ഗാൽവിൻ മന്യുഫാക്ചറിംഗ് കോർപറേഷൻ ലോകത്തിലെ എറ്റവും ഗംഭീരമായി വിറ്റഴിക്കപ്പെട്ട കാർ റേഡിയോ ആയ മോട്ടോറോള റേഡിയോ വിപണിയിലെത്തിച്ചു. 1930 -ൽ മോട്ടോറോള എന്ന പേരും വ്യാപാര മുദ്രയും സ്വീകരിക്കപെട്ടു. [6] മോട്ടോറോളയുടെ ഉത്പന്നങ്ങൾ ഒട്ടുമിക്കതും വിക്ഷേപിണീയന്ത്രവിദ്യയെ അടിസ്ഥാനമാക്കിയുള്ളവ ആയിരുന്നു. 1940 -ൽ ലോകത്തിലെ ആദ്യ വാക്കീ-ടോക്കീ നിർമിച്ചത് മോട്ടോറോളയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് കയ്യിൽ കൊണ്ട്നടക്കാവുന്ന എ എം എസ്സി ആർ-536 റേഡിയോ നിർമ്മിച്ച മോട്ടോറോള, അമേരിക്കൻ ഐക്യനാടുകളിൽ യുദ്ധ സാമഗ്രികളുടെ നിർമ്മാണ മേഖലയിൽ 94 -ആം സ്ഥാനത്തായിരുന്നു.

1973 -ൽ മാർട്ടിൻ കൂപ്പറിന്റെ നേതൃത്തത്തിൽ ലോകത്തിലെ ആദ്യത്തെ കൊണ്ടുനടക്കാവുന്ന മൊബൈൽഫോൺ നിർമിച്ചതു മോട്ടോറോളയാണ്.

അവലംബം

[തിരുത്തുക]
Notes
  1. 1.0 1.1 "Motorola Solutions, Inc. 2013 Annual Report Form (10-K)" (XBRL). United States Securities and Exchange Commission. February 13, 2014. {{cite web}}: line feed character in |title= at position 25 (help)
  2. Ante, Spencer E. (June 28, 2014). "Motorola Is Split Into Two". ദി വാൾ സ്ട്രീറ്റ് ജേർണൽ. Retrieved June 28, 2014.
  3. Tsukayama, Hayley (June 28, 2014). "Google agrees to acquire Motorola Mobility". The Washington Post. Retrieved June 28, 2014.
  4. Lenovo to Acquire Motorola Mobility from Google – Investor Relations – Google. Investor.google.com. Retrieved on 2014-06-28.
  5. Mahon, Morgan E. A Flick of the Switch 1930–1950 (Antiques Electronics Supply, 1990), p.111.
  6. "Music in Motion: The First Motorola Brand Car Radio". Motorola Inc. Archived from the original on 2007-12-13. Retrieved June 28, 20014. {{cite journal}}: Check date values in: |accessdate= (help); Cite journal requires |journal= (help) (see "Birth of the Motorola Brand")
"https://ml.wikipedia.org/w/index.php?title=മോട്ടോറോള&oldid=4109031" എന്ന താളിൽനിന്ന് ശേഖരിച്ചത്