വാവെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Huawei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹുഅവെയ് ടെക്നോളജീസ് കമ്പനി ലിമിറ്റഡ്.
華為技術有限公司
സ്വകാര്യസ്ഥാപനം
വ്യവസായംടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ
നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ
സ്ഥാപിതം1987
സ്ഥാപകൻറെൻ സെങ്ങ്ഫായ്
ആസ്ഥാനം,
ചൈന
ഉത്പന്നംമൊബൈൽ, ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്സ്‌, കൺസൾട്ടൻസി, മാനേജ്ഡ് സർവീസ്, മൾട്ടിമീഡിയ ടെക്നോളജി, സ്മാർട്ട് ഫോൺ, ടാബ്‌ലെറ്റ് കമ്പ്യൂട്ടർ
വരുമാനംIncrease CNY 240.0 ശതകോടി (2013)
Increase CNY 29.4 ശതകോടി (2013)
ഉടമസ്ഥൻജീവനക്കാരുടെ ഉടമസ്ഥതയിലുള്ള കോർപ്പറേഷൻ[1]
Number of employees
140,000 (2012)[2]
വെബ്സൈറ്റ്www.huawei.com, www.huaweidevice.com, www.gethuawei.com

ചൈനയിലെ ഷെഞ്ജെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാതാക്കളാണ് വാവെയ് (ഹുവാവി, ഹുവാവെ, ഹ്വാവെ എന്നിങ്ങനെയും ഉച്ചരിക്കപ്പെടാറൂണ്ട്) ടെക്നോളജീസ് കമ്പനി ലിമിറ്റഡ്.[3] 2012 -ൽ എറിക്സ്സൺ എന്ന സ്വീഡിഷ് കമ്പനിയെ പുറകിലാക്കിയ വാവെയ്, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാതാക്കളാണ്.[4] ലോകത്തിന്റെ പലഭാഗങ്ങളിലായി ഗവേഷണത്തിനും വികസനത്തിനുമായി 21 കേന്ദ്രങ്ങളുള്ള വാവെയ് ടെക്നോളജീസ് 500 കോടി ഡോളറാണ് ഗവേഷണങ്ങൾക്കായി നിക്ഷേപിച്ചത്. അമേരിക്ക, കാനഡ, യുകെ, പാകിസ്താൻ, ഇന്ത്യ, ജർമ്മനി, ഫ്രാൻസ്, ബെൽജിയം, റഷ്യ, തുർക്കി, സ്വീഡൻ, അയർലണ്ട് എന്നീ രാജ്യങ്ങൾ കമ്പനിക്ക് സ്വന്തമായ റിസർച്ച് സെന്ററുകളൂണ്ട്. ഇന്ത്യയിലെ റിസ്ർച്ച് സെന്റെർ ബഗളുരുവിലാണ് പ്രവർത്തിക്കുന്നത്.

ഇന്ന്, 140 -ൽ അധികം രാജ്യങ്ങളിലായി സേവന മേഖലയുള്ള വാവെയ് ടെക്നോളജീസ് കമ്പനി ലിമിറ്റഡ് ലോകത്തിലെ എറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള 45 കമ്പനികളുമായി ചേർന്നു പ്രവർത്തിക്കുന്നു.[5] മൊബൈൽ ഫോണുകൾ, മൊബൈൽ ടവർ ഉപകരണങ്ങൾ, ഇന്റെർ നെറ്റ് കണക്റ്റിവിറ്റി ഉപകരണങ്ങൾ മുതലായവയുടെ നിർമ്മാണമാണ് മുഖ്യമായും ഹുവാവെ നടത്തുന്നത്. ലോകത്തെ ഒട്ടുമിക്ക മൊബൈൽ സേവനധാതാക്കളും ഇവരുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നുണ്ട്.


1987 -ൽ ചൈനയിലെ പീപ്പിൾ ലിബറേഷൻ ആർമിയിനിന്നും വിരമിച്ച റെൻ സെങ്ങ്ഫായ് എന്ന ഉദ്യോഗസ്ഥൻ മുൻകയ്യെടുത്ത് രൂപീകരിച്ച ഈ കമ്പനി പൂർണ്ണമായും ജീവനക്കാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ്.[6] പീപ്പിൾ ലിബറേഷൻ ആർമിയുമായുള്ള കമ്പനിയുടെ ഈ ബന്ധം പല വിമർശനങ്ങൾക്കും കാരണമായിടുണ്ട്.

ഉത്പന്നങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Corporate Governance". Huawei.
  2. "Huawei Finds Youth Not Always A Blessing". WSJ. ശേഖരിച്ചത് 14 March 2012.
  3. Contact us. Huawei. Retrieved on 03 July 2014.Archived 3 ഡിസംബർ 2009 at WebCite
  4. "Who's afraid of Huawei?". The Economist. 3 August 2012. ശേഖരിച്ചത് 3 July 2014.
  5. Vance, Ashlee; Einhorn, Bruce (2011 സെപ്റ്റംബർ 15). "At Huawei, Matt Bross Tries to Ease U.S. Security Fears". Businessweek. ശേഖരിച്ചത് 2014 ജൂലൈ 3.
  6. Shukla, Anuradha (2011 ഏപ്രിൽ 18). "Huawei maintained steady growth in 2010". Computerworld. ശേഖരിച്ചത് 2014 ജൂലൈ 3.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാവെയ്&oldid=3401120" എന്ന താളിൽനിന്ന് ശേഖരിച്ചത്