വാവെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാവെയ്
തരം സ്വകാര്യസ്ഥാപനം
വ്യവസായം ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ
നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ
സ്ഥാപിതം 1987
സ്ഥാപകൻ റെൻ സെങ്ങ്ഫായ്
ആസ്ഥാനം ലോങ്ങാങ്ങ്, ഷെഞ്ജെൻ, ഗ്വാങ്ഡോങ്, ചൈന
ഉൽപ്പന്നങ്ങൾ മൊബൈൽ, ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്സ്‌, കൺസൾട്ടൻസി, മാനേജ്ഡ് സർവീസ്, മൾട്ടിമീഡിയ ടെക്നോളജി, സ്മാർട്ട് ഫോൺ, ടാബ്‌ലെറ്റ് കമ്പ്യൂട്ടർ
മൊത്തവരുമാനം Increase CNY 240.0 ശതകോടി (2013)
Profit Increase CNY 29.4 ശതകോടി (2013)
ഉടമസ്ഥത ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള കോർപ്പറേഷൻ[1]
ജീവനക്കാർ 140,000 (2012)[2]
വെബ്‌സൈറ്റ് www.huawei.com, www.huaweidevice.com, www.gethuawei.com

ചൈനയിലെ ഷെഞ്ജെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാതാക്കളാണ് വാവെയ്(ഹുവാവി, ഹുവാവെ,ഹ്വാവെ എന്നിങ്ങനെയും ഉച്ചരിക്കപ്പെടാറൂണ്ട്) ടെക്നോളജീസ് കമ്പനി ലിമിറ്റഡ്.[3] 2012 -ൽ എറിക്സ്സൺ എന്ന സ്വീഡിഷ് കമ്പനിയെ പുറകിലാക്കിയ വാവെയ്, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാതാക്കളാണ്.[4] ലോകത്തിന്റെ പലഭാഗങ്ങളിലായി ഗവേഷണത്തിനും വികസനത്തിനുമായി 21 കേന്ദ്രങ്ങളുള്ള വാവെയ് ടെക്നോളജീസ് 500 കോടി ഡോളറാണ് ഗവേഷണങ്ങൾക്കായി നിക്ഷേപിച്ചത്.അമേരിക്ക, കാനഡ, യുകെ, പാകിസ്താൻ, ഇന്ത്യ, ജർമ്മനി, ഫ്രാൻസ്, ബെൽജിയം, റഷ്യ, തുർക്കി, സ്വീഡൻ, അയർലണ്ട് എന്നീ രാജ്യങ്ങൾ കമ്പനിക്ക് സ്വന്തമായ റിസർച്ച് സെന്ററുകളൂണ്ട്. ഇന്ത്യയിലെ റിസ്ർച്ച് സെന്റെർ ബഗളുരുവിലാണ് പ്രവർത്തിക്കുന്നത്.

ഇന്ന്, 140 -ൽ അധികം രാജ്യങ്ങളിലായി സേവന മേഖലയുള്ള വാവെയ് ടെക്നോളജീസ് കമ്പനി ലിമിറ്റഡ് ലോകത്തിലെ എറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള 45 കമ്പനികളുമായി ചേർന്നു പ്രവർത്തിക്കുന്നു.[5].മൊബൈൽ ഫോണുകൾ, മൊബൈൽ ടവർ ഉപകരണങ്ങൾ, ഇന്റെർ നെറ്റ് കണക്റ്റിവിറ്റി ഉപകരണങ്ങൾ മുതലായവയുടെ നിർമ്മാണമാണ് മുഖ്യമായും ഹുവാവെ നടത്തുന്നത്. ലോകത്തെ ഒട്ടുമിക്ക മൊബൈൽ സേവനധാതാക്കളും ഇവരുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നുണ്ട്.


1987 -ൽ ചൈനയിലെ പീപ്പിൾ ലിബറേഷൻ ആർമിയിനിന്നും വിരമിച്ച റെൻ സെങ്ങ്ഫായ് എന്ന ഉദ്യോഗസ്ഥൻ മുൻകയ്യെടുത്ത് രൂപീകരിച്ച ഈ കമ്പനി പൂർണ്ണമായും ജീവനക്കാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ്.[6]. പീപ്പിൾ ലിബറേഷൻ ആർമിയുമായുള്ള കമ്പനിയുടെ ഈ ബന്ധം പല വിമർശനങ്ങൾക്കും കാരണമായിടുണ്ട്.

ഉത്പന്നങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Corporate Governance". Huawei. 
  2. "Huawei Finds Youth Not Always A Blessing". WSJ. Retrieved 14 March 2012. 
  3. "Contact us." Huawei. Retrieved on 03 July 2014.Archived 3 ഡിസംബർ 2009 at WebCite
  4. "Who's afraid of Huawei?". The Economist. 3 August 2012. Retrieved 3 July 2014. 
  5. Vance, Ashlee; Einhorn, Bruce (15 September 2011). "At Huawei, Matt Bross Tries to Ease U.S. Security Fears". Businessweek. Retrieved 03 July 2014.  Check date values in: |accessdate= (help)
  6. Shukla, Anuradha (18 April 2011). "Huawei maintained steady growth in 2010". Computerworld. Retrieved 03 July 2014.  Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാവെയ്&oldid=2404407" എന്ന താളിൽനിന്നു ശേഖരിച്ചത്