Jump to content

ഇസെഡ്.ടി.ഇ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസെഡ്.ടി.ഇ കോർപ്പറേഷൻ
Formerly
സിയോങ്സിങ് ടെലികമ്മ്യൂണിക്കേഷൻ എക്യുപ്‌മെന്റ് കോർപ്പറേഷൻ
Public; state-owned enterprise
Traded asSZSE: 000063
SEHK763
ISIN
]
വ്യവസായംTelecommunications equipment
Networking equipment
സ്ഥാപിതം1985; 39 വർഷങ്ങൾ മുമ്പ് (1985) (as Zhongxing Semiconductor Co., Ltd.)
സ്ഥാപകൻHou Weigui [zh] (ചൈനീസ്: 侯為貴; പിൻയിൻ: Hóu Wéiguì)
ആസ്ഥാനം55 Hi-tech Road South
Shenzhen, Guangdong, China
518057
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Yin Yimin (Chairman)
Zhao Xianming (President and Executive Director)[1]
ഉത്പന്നങ്ങൾMobile phones, smartphones, tablet computers, hardware, software and services to telecommunications service providers and enterprises
വരുമാനംIncrease CN¥90.740 billion / US $13.2 billion (2019)
Increase CN¥7.55  billion (2019)
Increase CN¥5.49 billion (2019)
മൊത്ത ആസ്തികൾIncrease CN¥141.202 billion (2019)
Total equityIncrease CN¥35.079 billion (2019)
ഉടമസ്ഥൻZhongxingxin (30.34%); China Aerospace Science and Industry Corporation
ജീവനക്കാരുടെ എണ്ണം
72,580[അവലംബം ആവശ്യമാണ്] (2022)
അനുബന്ധ സ്ഥാപനങ്ങൾNubia Technology (49.9%)
ZTEsoft
Zonergy
വെബ്സൈറ്റ്www.zte.com.cn വിക്കിഡാറ്റയിൽ തിരുത്തുക
Footnotes / references
In consolidated financial statement;[1] shareholders' equity figure are excluding perpetual capital instrument
ZTE Corporation
Simplified Chinese中兴通讯股份有限公司
Traditional Chinese中興通訊股份有限公司
Literal meaningChina-Prosperity Communications Company Limited by Shares
Alternative Chinese name
Simplified Chinese中兴通讯
Traditional Chinese中興通訊
Literal meaningChina-Prosperity Communications
Second alternative Chinese name
Simplified Chinese中兴
Traditional Chinese中興
Literal meaningChina-Prosperity [or the word itself: resurgence]

ചൈനയിലെ ഒരു ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഇസെഡ്.ടി.ഇ കോർപ്പറേഷൻ. മൊബൈൽ, സ്മാർട്ട് ഫോണുകൾ, ടെലികമ്മ്യൂണിക്കേഷൻ അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്ന കമ്പനിയുടെ ആസ്ഥാനം ചൈനയിലെ ഷെൻസെനിലാണ്. 1985-ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ചൈനയിൽ ടോപ് ഫൈവ് സ്മാർട്ട് ഫോൺ മാനുഫാക്ചേഴ്സറും ആഗോളതലത്തിൽ ടോപ്ടെണിൽ ഉൾപ്പെടുന്നതുമാണ്. [2]ഇസെഡ്.ടി.ഇ ഹോങ്കോങ്ങിലും ഷെൻഷെൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

The ZTE Tower in Shenzhen

വയർലെസ്, എക്സ്ചേഞ്ച്, ഒപ്റ്റിക്കൽ ട്രാൻസ്മിഷൻ, ഡാറ്റാ ടെലികമ്മ്യൂണിക്കേഷൻ ഗിയർ, ടെലികമ്മ്യൂണിക്കേഷൻ സോഫ്റ്റ്‌വെയർ, മൊബൈൽ ഫോണുകൾ എന്നിവയാണ് ഇസെഡ്.ടി.ഇ-യുടെ പ്രധാന ബിസിനസ്സ്. ഇസെഡ്.ടി.ഇ പ്രാഥമികമായി സ്വന്തം പേരിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നു, എന്നാൽ ഇത് ഒരു ഒഇഎം(OEM-original equipment manufacturer)കൂടിയാണ്.[3]

മറ്റു രാജ്യങ്ങളെ വൻതോതിൽ നിരീക്ഷണം നടത്തുന്ന ചൈനീസ് സർക്കാരുമായുള്ള ബന്ധത്തെച്ചൊല്ലി കമ്പനി അമേരിക്ക, ഇന്ത്യ, സ്വീഡൻ എന്നിവിടങ്ങളിൽ വിമർശനം നേരിട്ടിട്ടുണ്ട്. സാമ്പത്തിക ഉപരോധങ്ങൾ ലംഘിച്ച് ഇറാനിലേക്കും ഉത്തരകൊറിയയിലേക്കും യുഎസ് സാങ്കേതികവിദ്യ അനധികൃതമായി കയറ്റുമതി ചെയ്തതിന് 2017-ൽ ഇസെഡ്.ടി.ഇയ്ക്ക് പിഴ ചുമത്തി.[4] 2018 ഏപ്രിലിൽ, ഈ ഗുരുതര കുറ്റകൃത്യത്തിലേർപ്പെട്ട ജീവനക്കാർക്കെതിരെ ശരിയായ രീതിയിൽ ശിക്ഷിക്കുന്നതിനോ അല്ലെങ്കിൽ തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നതിനോ കമ്പനി പരാജയപ്പെട്ടു, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് യുഎസ് കമ്പനികളെ (സെമികണ്ടക്ടർ) ഇസെഡ്.ടി.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ നിന്ന് ഏഴ് വർഷത്തേക്ക് വിലക്കി. ഇസെഡ്.ടി.ഇ അതിന്റെ സീനിയർ മാനേജ്‌മെന്റിനെ മാറ്റി, അധിക പിഴകൾ അടയ്ക്കാനും 10 വർഷത്തേക്ക് ഒരു ഇന്റേണൽ കംപ്ലയൻസ് ടീം സ്ഥാപിക്കാനും സമ്മതിച്ചതിന് ശേഷം 2018 ജൂലൈയിൽ നിരോധനം നീക്കി.[5][6] 2020 ജൂണിൽ, ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) ഇസെഡ്.ടി.ഇ ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ചു.[7][8][9][10]2023 ൽ യൂറോപ്യൻ കമ്മീഷൻ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നതിൽ നിന്ന് ഇസെഡ്.ടി.ഇ നിരോധിച്ചു.[11]

ചരിത്രം

[തിരുത്തുക]

1985-ൽ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻ‌ഷെനിൽ സിയോങ്സിങ് സെമികണ്ടക്ടർ കോ.,(Zhongxing semiconductor Co.) ലിമിറ്റഡ് ആയി സ്ഥാപിതമായ ഇസെഡ്.ടി.ഇ, ചൈനയുടെ എയ്‌റോസ്‌പേസ് വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു കൂട്ടം നിക്ഷേപകരാണ് ഇതിന് മുൻകൈ എടുത്തത്.[12][13][14][15]1993 മാർച്ചിൽ, സിയോങ്സിങ് സെമികണ്ടക്ടർ അതിന്റെ പേര് സിയോങ്സിങ് ന്യൂ ടെലികമ്മ്യൂണിക്കേഷൻ ഇക്യുപ്മെന്റ് കോ. ലിമിറ്റഡ് എന്നാക്കി മാറ്റുകയും 3 ദശലക്ഷം ആർഎംപി(RMB) മൂലധനം നൽകുകയും "സർക്കാർ ഉടമസ്ഥതയിലുള്ളതും പ്രൈവറ്റായി പ്രവർത്തിക്കുന്ന" സാമ്പത്തിക സ്ഥാപനമായി ഒരു പുതിയ ബിസിനസ് മോഡൽ സൃഷ്ടിക്കുകയും ചെയ്തു. ഇസെഡ്.ടി.ഇ 1997-ൽ ഷെൻ‌ഷെൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും 2004 ഡിസംബറിൽ ഹോങ്കോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്തി.[16]

കമ്പനി തുടക്കത്തിൽ ആഭ്യന്തര വിൽപ്പനയിൽ നിന്ന് ലാഭം നേടുകയും,[17]അതിന്റെ 2004-ലെ ഹോങ്കോംഗ് ഐപിഒയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് ആർ & ഡി(Research and development) നടത്തുകയും, വികസിത രാജ്യങ്ങളിൽ ഉൽപ്പാദനം, വിൽപ്പന എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.[18]2006-ൽ അന്താരാഷ്‌ട്ര ടെലികോം വിപണിയിൽ മുന്നേറി, സിഡിഎംഎ(CDMA) നെറ്റ്‌വർക്കുകൾക്കായി 40% പുതിയ ആഗോള ഓർഡറുകൾ ലഭിച്ചു,[19]ഷിപ്പ്‌മെന്റുകളുടെ എണ്ണം വച്ച് ഈ കമ്പനി ലോക സിഡിഎംഎ ഉപകരണ വിപണിയിൽ ഒന്നാമതെത്തി.[20][21][22] അതേ വർഷം തന്നെ ഇസഡ്.ടി.ഇ കനേഡിയൻ ടെലസ്(Telus) കമ്പനിയുമായി സഖ്യത്തിലെത്താൻ സാധിച്ചു.[23][24] വൈഫൈ അലയൻസിൽ അംഗത്വവും ലഭിച്ചു.[25]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Annual Report 2017 (PDF) (Report). ZTE. 26 March 2018. Archived from the original (PDF) on 9 April 2018. Retrieved 8 April 2018.
  2. http://wwwen.zte.com.cn/en/
  3. Mukherjee, Supantha (26 January 2011). "UPDATE 3-LSI sees second half better than first". Reuters. Bangalore. Archived from the original on 17 November 2015.
  4. Freifeld, Karen; Sijia, Jiang (2017-03-08). "China's ZTE pleads guilty, settles U.S. sanctions case for nearly $900 million". Reuters (in ഇംഗ്ലീഷ്). New York / Hong Kong. Archived from the original on 26 February 2020. Retrieved 2020-07-11.
  5. Shu, Catherine (12 July 2018). "The U.S. and ZTE reach a deal that will lift export ban". TechCrunch (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 14 July 2018. Retrieved 2018-07-14.
  6. "Commerce Department Lifts Ban After ZTE Deposits Final Tranche of $1.4 Billion Penalty". U.S. Department of Commerce (Press release) (in ഇംഗ്ലീഷ്). 13 July 2018. Archived from the original on 17 August 2018. Retrieved 13 July 2018.
  7. McCabe, David (2020-06-30). "F.C.C. Designates Huawei and ZTE as National Security Threats". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Archived from the original on 2 July 2020. Retrieved 2020-07-02.
  8. Shields, Todd (June 30, 2020). "FCC Calls Huawei, ZTE Security Threats as It Bars Subsidies". Bloomberg News. Archived from the original on 2 July 2020. Retrieved July 11, 2020.
  9. Rapoza, Kenneth (30 June 2020). "The FCC Just Designated China's Huawei And ZTE A Security Threat". Forbes. Archived from the original on 14 July 2020. Retrieved 14 July 2020.
  10. Shepardson, David (2020-07-09). "Exclusive: U.S. finalizing federal contract ban for companies that use Huawei, others". Reuters (in ഇംഗ്ലീഷ്). Washington. Archived from the original on 15 July 2020. Retrieved 2020-08-04.
  11. Chee, Foo Yun (2023-06-15). "Breton urges more EU countries to ban Huawei, ZTE from networks". Reuters (in ഇംഗ്ലീഷ്). Retrieved 2023-06-17.
  12. Kawase, Kenji (April 27, 2018). "ZTE's less-known roots: Chinese tech company falls from grace". The Nikkei. Archived from the original on 2 June 2020. Retrieved July 9, 2020.
  13. McKenzie, Nick; Grigg, Angus (May 31, 2018). "China's ZTE was built to spy and bribe, court documents allege". The Sydney Morning Herald. Archived from the original on May 31, 2018. Retrieved June 1, 2018.
  14. Doyle, Shannon (December 14, 2012). "Congressional Committee Finds Huawei And ZTE To Be Threats To National Security". JD Supra. Archived from the original on 17 September 2018. Retrieved July 9, 2020.
  15. Rogers, Mike; Ruppersberger, Dutch (2012-10-08). "Investigative Report on the U.S. National Security Issues Posed by Chinese Telecommunications Companies Huawei and ZTE" (PDF). Permanent Select Committee on Intelligence (in ഇംഗ്ലീഷ്). Archived (PDF) from the original on 8 May 2020. Retrieved 2020-07-10.
  16. Guo, Huang (28 March 2005). "20 Years History of ZTE Corporation by Mr. Huang Guo in 2005". ZTE Corporation. Archived from the original on 20 March 2013. Retrieved 6 August 2013.
  17. Soh, Kelvin; Peters, Hans (27 January 2011). "UPDATE 1-ZTE says 2010 net profit up 32 pct on better sales". Reuters. Archived from the original on 24 September 2015.
  18. Einhorn, Bruce; Reinhardt, Andy (7 March 2005). "A Global Telecom Titan Called...ZTE?". Businessweek. Archived from the original on 14 February 2010.
  19. Shen, Daniel; Shen, Steve (9 March 2007). "China-based Huawei and ZTE make headway in global telecom market". DigiTimes. Archived from the original on 3 December 2008.
  20. "ZTE tops 2006 international CDMA market". Cybermedia India Online Limited. Shenzhen. 2007. Archived from the original on 27 September 2007.
  21. "ZTE Tops 2006 International CDMA Market". ZTE. ZTE Corporation. 12 April 2007. Archived from the original on 7 December 2020. Retrieved 28 November 2020.
  22. "ZTE Tops 2006 International CDMA Market" (PDF). ZTE Technologies (in ഇംഗ്ലീഷ്). Vol. 9, no. 86 (IMS Special Issue ed.). ZTE. March 2007. p. 1. Archived (PDF) from the original on 1 December 2020. Retrieved 1 December 2020.
  23. "History". ZTE Corporation. Archived from the original on 7 July 2011.
  24. "How ZTE started: the importance to enter China market in time". Daxue Consulting. 17 August 2014. Archived from the original on 29 July 2020. Retrieved 2020-07-29.
  25. "ZTE joins Wi-Fi Alliance - one of the first Chinese members". ZTE Corporation (Press release). 30 August 2006. Archived from the original on 7 July 2011.
"https://ml.wikipedia.org/w/index.php?title=ഇസെഡ്.ടി.ഇ&oldid=3952187" എന്ന താളിൽനിന്ന് ശേഖരിച്ചത്