കൃത്രിമബുദ്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Artificial intelligence എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോക ചെസ്സ് ചാമ്പ്യനെ തോൽപ്പിച്ച ആദ്യത്തെ യന്ത്രമാണ്‌ ഡീപ്പ് ബ്ലൂ

കൃത്രിമബുദ്ധി (Artificial intelligence, AI) എന്ന വാക്ക് യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്നു.

ഈ മേഖലയിലെ പ്രധാന ഗ്രന്ഥങ്ങൾ നിർവചിക്കുന്നതനുസരിച്ച് കൃത്രിമ ബുദ്ധി എന്നാൽ "വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പഠനപ്രവർത്തനങ്ങളും അവയുടെ രൂപകൽപ്പനയും". വിവേകമുള്ള യന്ത്രങ്ങൾ എന്നാൽ ചുറ്റുപാടിൽ നിന്നും കാര്യങ്ങൾ സ്വീകരിക്കുകയും അതുവഴി വിജയകരമായി നീങ്ങുവാനുള്ള പ്രവർത്തികൾ നടപ്പിൽ വരുത്തുന്നതുമായ വ്യൂഹങ്ങൾ" ആണ്. 1965 ൽ ഈ വാക്ക് ആദ്യമായി ഉപയോഗിച്ച ജോൺ മാക്‌കാർത്തി നിർവചിക്കുന്നത് "ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും" എന്നാണ്. ആയിരത്തി തൊള്ളായിരത്തി അൻപതുകളിൽ ആണ് സംഘടിതമായ കൃത്രിമ ബുദ്ധി വികസന ഗവേഷണം തുടങ്ങിയത്. 1956 ൽ ഡാർട്ട്മൗത്ത് കോളേജിൽ നടന്ന ഒരു സമ്മേളനത്തിൽ വച്ചാണ് ഇതിന്റെ ഔപചാരികമായ തുടക്കം കുറിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. McCorduck, Pamela (2004), Machines Who Think (2nd ed.), Natick, MA: A. K. Peters, Ltd., ISBN 1-56881-205-1


"https://ml.wikipedia.org/w/index.php?title=കൃത്രിമബുദ്ധി&oldid=2104549" എന്ന താളിൽനിന്നു ശേഖരിച്ചത്