സെറ്റ്-ടോപ് ബോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:STB scientific atlanta.jpg
സയൻറിഫിക് അറ്റ്ലാൻറ ഡിജിറ്റൽ സെറ്റ്-ടോപ് ബോക്സ്

പുറമേയുള്ള ഉറവിടത്തിൽ നിന്നും ഉള്ള സിഗ്നൽ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുപയോഗിക്കുന്ന ഉപകരണമാണ് സെറ്റ്-ടോപ് ബോക്സ് അല്ലെങ്കിൽ സെറ്റ്-ടോപ് യൂണിറ്റ് എന്നറിയപ്പെടുന്നത്. കേബിൾ, സാറ്റലൈറ്റ് ടെലിവിഷൻ രംഗത്താണ് സെറ്റ്-ടോപ് ബോക്സിന്റെ ഉപയോഗം.

ചരിത്രം[തിരുത്തുക]

1950-കൾക്ക് മുൻപ് ബ്രിട്ടീഷ് ടെലിവിഷനുകളിൽ വിഎച്ച്എഫ് ബാൻഡ് 1 മാത്രമേ ട്യൂൺ ചെയ്യാൻ കഴിയുമായിരുന്നുള്ളു. ആകെയുണ്ടായിരുന്ന അഞ്ച് ബാൻഡ് 1 ബിബിസി വാങ്ങിയപ്പോൾ ഐടിവിക്ക് സംപ്രേഷണത്തിനായി ബാൻഡ് 3 ഉപയോഗിക്കേണ്ടി വന്നു. ബാൻഡ് 3 കൺവർട്ടർ ഉപയോഗിച്ച് ബാൻഡ് 1-ലേക്ക് സിഗ്നൽ മാറ്റി.

സവിശേഷതകൾ[തിരുത്തുക]

പ്രോഗ്രാമിങ് സവിശേഷതകൾ[തിരുത്തുക]

ഇലക്​ട്രോണിക് പ്രോഗ്രാമിങ് ഗൈഡ്[തിരുത്തുക]

ഇപിജി മുഖേന ഉപയോക്താവിന് പരിപാടികളുടെ സമയക്രമം, ദൈർഘ്യം, പ്രോഗ്രാമിനെക്കുറിച്ചുള്ള ലഘുവിവര​ണം എന്നിവ അറിയുവാൻ സാധിക്കു.

ഫേവറിറ്റ്സ്[തിരുത്തുക]

സെറ്റ്-ടോപ് ബോക്സിലെ മറ്റൊരു സവിശേഷതയാണ് ഫേവറിറ്റ്സ്. ഉപയോക്താവിന് ചാനലുകൾ ഒരു ഗ്രൂപ്പായോ അല്ലാതെയോ മാർക്ക് ചെയ്യുവാൻ കഴിയും.

ഡിജിറ്റൽ ടെലിവിഷൻ[തിരുത്തുക]

പ്രമാണം:BIGTV Set-top box.JPG
ബിഗ് ടിവി ഡി.ടി.എച്ച് സേവനത്തിനായിട്ടുള്ള സെറ്റ്-ടോപ് ബോക്സ്

ഡിജിറ്റൽ പ്രക്ഷേപണത്തിന് ഡിജിറ്റൽ സെറ്റ്-ടോപ് ബോക്സുകൾ ആവശ്യമാണ്. ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനങ്ങൾക്ക് ഇത്തരം സെറ്റ്-ടോപ് ബോക്സുകൾ ഉപയോഗിക്കുന്നു. ചില സെറ്റ്-ടോപ് ബോക്സുകൾ ഡിജിറ്റൽ വീഡിയോ റെക്കോർഡർ ഘടിപ്പിച്ചിട്ടുള്ളതായിരിക്കും. ഇന്ത്യയിലെ ടാറ്റ സ്കൈ ഇത്തരത്തിലുള്ലതാണ്.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെറ്റ്-ടോപ്_ബോക്സ്&oldid=3090614" എന്ന താളിൽനിന്ന് ശേഖരിച്ചത്