Jump to content

ഡയറക്റ്റ് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉപഗ്രഹ ടെലിവിഷന്റെ ഒരു രീതിയാണ് ഡയറക്ട്-ടു-ഹോം ബ്രോഡ്കാസ്റ്റിംഗ് (DTH) അഥവ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്(DBS). നിരവധി ടെലിവിഷൻ ചാനലുകൾ ഉപഗ്രഹങ്ങളിലൂടെ നേരിട്ട് വീടുകളിലേക്കെത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

‎ഡയറക്ട്-ടു-ഹോം ടെലിവിഷൻ അഥവാ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാങ്കേതിക വിദ്യയുടെ തുടക്കം നടന്നത് സോവിയറ്റ് യൂണിയനിലായിരുന്നു. ശീതയുദ്ധകാലത്ത് അമേരിക്കയേക്കാൾ ബഹിരാകാശ സാങ്കേതിക വിദ്യയിൽ മുന്നിലായിരുന്ന സോവിയറ്റ് യൂണിയൻ 1976-ൽ ‎ഡയറക്ട്-ടു-ഹോം ടെലിവിഷൻ സംപ്രേഷണത്തിനുള്ള Ekren എന്ന ഭൂസ്ഥിര ഉപഗ്രഹം വിക്ഷേപിച്ചു. എന്നാൽ ഇത് വാണിജ്യാടിസ്ഥാനത്തിലുള്ള സംരംഭം ആയിരുന്നില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനം 1989-ൽ ബ്രിട്ടീഷ് കമ്പനിയായ സ്കൈ ടെലിവിഷനാണ് ആരംഭിച്ചത്. നാല് ചാനലുകൾ ഉള്ള ഒരു ഫ്രീ ടു-എയർ-അനലോഗ് സേവനമായിരുന്നു ഇത്. Astra IA എന്ന ഉപഗ്രഹമായിരുന്നു ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നത്. 1991 ആയപ്പോഴേക്കും കണ്ടീഷണൽ ആക്സ്സസ് രീതിയിലുള്ള പേ ടെലിവിഷൻ മോഡലിലേക്ക് സ്കൈ ടെലിവിഷൻ മാറി. 1998-ൽ സ്കൈ ടെലിവിഷൻ, സ്കൈ ഡിജിറ്റൽ എന്ന പേരിൽ ഡിജിറ്റൽ രീതിയിലുള്ള സേവനം ആരംഭിച്ചു. ഇതാണ് ഇപ്പോൾ ബ്രിട്ടനിലും അയർലണ്ടിലും മറ്റും ലഭ്യമാകുന്നത്. BSkyB എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കമ്പനി ഇപ്പോൾ റുപ്പർട്ട് മർഡോക്കിൻറെ ഉടമസ്ഥതയിലുള്ള മാധ്യമ കമ്പനിയായ ന്യൂസ് കോർപ്പറേഷൻറെ കീഴിലാണ്.

അമേരിക്കയിൽ ആദ്യമായി ‎ഡയറക്ട്-ടു-ഹോം സംപ്രേഷണം തുടങ്ങിയത് പ്രൈം സ്റ്റാർ എന്ന കമ്പനിയാണ്. 1991-ലായിരുന്നു അത്. അതേ വർഷം തന്നെ ഡയറക്ട് ടിവി ഗ്രൂപ്പ് എന്ന കമ്പനി ഡയറക് ടിവി എന്ന പേരിൽ ഡി.റ്റി.എച്ച്. സേവനം ആരംഭിച്ചു. ഇത് വളരെ വേഗം ജനപ്രീതിയാർജ്ജിക്കുകയുണ്ടായി. ഡയറക്ട് ടിവിയുമായി മത്സരിക്കാൻ കഴിയാതെ വന്നപ്പോൾ പ്രൈം സ്റ്റാർ അവരുമായി ലയിച്ച് ഒന്നായി. 1996-ൽ ഇക്കോസ്റ്റാർ എന്ന കമ്പനി ഡിഷ് നെറ്റ്വർക്ക് എന്ന ഡി.റ്റി.എച്ച്. സേവനം അമേരിക്കയിൽ ആരംഭിച്ചു. ഡയറക്ട് ടിവിയുമായി നേരിട്ട് മത്സരിച്ച ഈ കമ്പനി റീസിവറുകളും സേവനവും കുറഞ്ഞ തുകയിൽ ലഭ്യമാക്കി വൻതോതിൽ ഉപയോക്താക്കളെ നേടി.

ഈ കാലയളവിൽ ലോകത്തെ മറ്റ് രാജ്യങ്ങളിലും അമേരിക്കയിൽ തന്നെയും നിരവധി കമ്പനികൾ ഡി.റ്റി.എച്ച്. രംഗത്തേക്ക് വരികയുണ്ടായി. എങ്കിലും ഈ രംഗത്ത് ലോകത്തെ മുൻനിര കമ്പനികൾ ഡയറക്ട് ടിവി, ഡിഷ് നെറ്റ്വർക്ക്, സ്കൈ ഡിജിറ്റൽ എന്നിവ തന്നെയാണ്. ഇന്ത്യയിൽ എയർടെൽ, റിലയൻസ്, ടാറ്റ, സൺ നെറ്റ്വർക്ക് എന്നീ സ്വകാര്യ സംരംഭകരും പൊതുമേഖലാ രംഗത്ത് ദൂരദർശനും ഈ രംഗത്തുണ്ട്. സീ ഗ്രൂപ്പിൻറെ ഡിഷ് ടിവിയാണ് ഇന്ത്യയിലെ ആദ്യ ഡി.റ്റി.എച്ച്. സേവനം[1].

സാങ്കേതിക വിദ്യ

[തിരുത്തുക]

ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഒരു പ്രത്യേക വിഭാഗത്തെ എപ്പോഴും സേവനപരിധിയിൽ നിർത്താനാകും എന്നതാണ് ഡി.റ്റി.എച്ചിൻറെ അടിസ്ഥാനതത്വം[2][3].. ഭൂമിയിൽ നിന്ന് അപ്ലിങ്ക് ചെയ്യപ്പെടുന്ന സിഗ്നലുകൾ ഉപഗ്രഹങ്ങൾക്ക് ഭൂമിയിലേക്ക് തന്നെ ഡൌൺലോഡ് ചെയ്ത് വിതരണം ചെയ്യാനാകും. കെയു ബാൻഡിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളാണ് ഡി.റ്റി.എച്ച്. സേവനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഇവയുടെ ട്രാൻസ്പോണ്ടറുകൾക്ക് സിഗ്നൽ ട്രാൻസ്മിഷൻറെ ശക്തി കൂടുതലുള്ളതിനാൽ കുറഞ്ഞ വലിപ്പമുള്ള ആൻറിനകൾ സിഗ്നലുകൾ സ്വീകരിക്കുവാൻ മതിയാകും. എന്നാൽ സി-ബാൻഡ് ഉപഗ്രഹങ്ങൾക്ക് ട്രാൻസ്പോണ്ടറിൻറെ ശക്തി കുറവായതിനാൽ അവയിൽ നിന്നും സിഗ്നലുകൾ സ്വീകരിക്കുവാൻ വലിയ ആൻറിനകൾ വേണ്ടി വരും. ഇതു മൂലമാണ് ഡി.റ്റി.എച്ചിൻറെ ആൻറിനകൾ കുറഞ്ഞ വലിപ്പം ഉള്ളവയാകുന്നത്. സാധാരണ ഉപഗ്രഹ സംപ്രേഷണം സ്വീകരിക്കുന്നതിന് അഞ്ച് മുതൽ 10 അടി വരെ വ്യാസമുളള ആൻറിനകൾ വേണ്ടി വരുമ്പോൾ ഡി.റ്റി.എച്ച്. സേവനം സ്വീകരിക്കാൻ 18 ഇഞ്ച് മുതൽ 30 ഇഞ്ച് വരെ വലിപ്പമുള്ള ഡിഷ് മതിയാകും. ഉപഗ്രഹത്തിൽ നിന്നും 37000 കിലോമീറ്ററോളം സിഗ്നൽ സഞ്ചരിക്കുന്നതിനാൽ അവയെ ശക്തി കൂട്ടിയതിന് ശേഷമേ ഡിസ്പ്ലേ സംവിധാനത്തിന് നൽകാൻ കഴിയുകയുള്ളു. ഇതിനായി ലോ നോയിസ് ബ്ലോക്ക് എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡി.റ്റി.എച്ചിൽ ഇൻറഗ്രേറ്റഡ് റിസീവർ/ഡീകോഡർ(ഐആർഡി) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ ഐ.ആർ.ഡി. സംവിധാനത്തിന് ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ ഉണ്ടാകും. സബ്സ്ക്രിപ്ഷൻ സേവനങ്ങൾ മാനേജ് ചെയ്യാനായി ഈ നമ്പറാണ് സേവനദാതാക്കൾ ഉപയോഗിക്കുന്നത്. ഐ.ആർ.ഡി. ടെലിഫോണുമായി ഘടിപ്പിച്ച് പെയ്-പെർ-വ്യൂ പോലെയുള്ള സേവനങ്ങളും ലഭ്യമാക്കാനാകും. അടുത്ത കാലത്തായി എല്ലാ ഡി.റ്റി.എച്ച്. സേവനദാതാക്കളും ഡിജിറ്റൽ രീതിയിലാണ് സേവനം നൽകുന്നത്. ഇത് സ്വീകരിക്കാനായി ഡിജിറ്റൽ സെറ്റ്-ടോപ് ബോക്സ് അത്യാവശ്യമാണ്.

ഡി.ബി.എസിൻറെ സവിശേഷതകൾ

[തിരുത്തുക]

കേബിളിനേയും ടെറസ്ട്രിയൽ ടെലിവിഷൻ സംപ്രേഷണത്തിനേയും അപേക്ഷിച്ച് പല മേന്മകൾ ഡി.ബി.എസിനുണ്ട്. ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് സിഗ്നലുകൾ സ്വീകരിക്കുന്നത് മൂലം പരിപാടികളുടെ ദൃശ്യ-ശ്രാവ്യ ഗുണനിലവാരം ഉയർന്നതായിരിക്കും എന്നതാണ് പ്രധാനം. ടെറസ്ട്രിയൽ ടെലിവിഷൻ സംപ്രേഷണത്തിലും ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ പ്രത്യേക കേന്ദ്രങ്ങളിൽ ആദ്യം സ്വീകരിച്ച ശേഷം കേബിളുകളിലൂടെയോ അന്തരീക്ഷത്തിലൂടെയോ പ്രക്ഷേപണം ചെയ്യുന്നത് മൂലം സിഗ്നലുകളുടെ ഗുണനിലവാരം കുറയുന്നു. ഡി.ബി.എസിൻറെ പ്രധാന നേട്ടങ്ങൾ താഴെപ്പറയുന്നു[4].

  • തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കേബിളുമായുള്ള മത്സരം മൂലം ഉപയോക്താവിന് കുറഞ്ഞ ചിലവിൽ കൂടുതൽ സേവനം ലഭിക്കുന്നു.
  • കൂടുതൽ ചാനലുകൾ: പ്രാദേശിക കേബിൾ സേവന ദാതാക്കൾ നൽകുന്നതിനേക്കാൾ വളരെയധികം ചാനലുകൽ ഡി.ബി.എസ്. നൽകുന്നുണ്ട്.
  • ഉൾനാടൻ പ്രദേശങ്ങളിലും ലഭ്യമായ സേവനം: കേബിൾ, ടെറസ്ട്രിയൽ ടെലിവിഷൻ എന്നിവ ചെന്നെത്താത്ത മേഖലകളിലും ഡി.ബി.എസ്. ലഭിക്കും.
  • വിശ്വാസ്യത: കേബിൾ സേവനത്തിന് ഉണ്ടാകുന്ന തടസ്സങ്ങൾ ഡി.ബി.എസിൽ ഇല്ല.
  • ഡിജിറ്റൽ പിക്ചർ/ശബ്ദ നിലവാരം: ഡിജിറ്റൽ രീതിയിൽ പ്രവർത്തിക്കുന്ന ഡി.ബി.എസിന് ഏറ്റവും മികച്ച ദൃശ്യ-ശ്രാവ്യ ഗുണനിലവാരം ലഭ്യമാക്കാനാകും. അനലോഗ് കേബിളിനേക്കാൾ മികച്ചതാണിത്.
  • ഇൻററാക്ടീവ് ചാനൽ ഗൈഡുകൾ: ഇൻററാക്ടീവ് ആയ ചാനൽ ഗൈഡുകൾ ഡി.ബി.എസിൽ ലഭ്യമാണ്. ഇതു വഴി പ്രോഗ്രാമുകളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാനാകും.
  • ഓൺ ഡിമാൻഡ് പ്രോഗ്രാമിംഗ്: ഉപയോക്താവ് ആവശ്യപ്പെടുന്ന സിനിമയോ മറ്റ് പ്രോഗ്രാമോ നൽകാനുള്ള സൌകര്യം.
  • ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്: ഡി.ബി.എസ്. സേവനം വഴി ടു-വേ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് നൽകാൻ കഴിയും. കേബിൾ മോഡം, ഡി.എസ്.എൽ. തുടങ്ങിയ ബ്രോഡ്ബാൻഡ് സങ്കേതങ്ങൾ പ്രായോഗികമല്ലാത്ത മേഖലകളിൽ പോലും ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനം നൽകാൻ സാധിക്കും.

ഡി.റ്റി.എച്ചിലെ നൂതന പ്രവണതകൾ

[തിരുത്തുക]

ഹൈഡെഫനിഷൻ ടെലിവിഷനിലേക്കിള്ള മാറ്റമാണ് ഡി.റ്റി.എച്ച്. രംഗത്ത് നടന്ന് കൊണ്ടിരിക്കുന്ന പ്രധാനമാറ്റം. ഡയറക് ടിവി, ഡിഷ് നെറ്റ്വർക്ക്, സ്കൈ ഡിജിറ്റൽ എന്നിവരെല്ലാം തന്നെ ഹൈഡെഫനിഷൻ ടെലിവിഷനൻ സേവനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

സൺ ഡയറക്ട് ആണ് ഇന്ത്യയിൽ ആദ്യമായി ഹൈഡെഫനിഷൻ സേവനം നൽകി തുടങ്ങിയത[5].

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിലെ പ്രക്ഷേപണ മാധ്യമ രംഗത്തെ ഒരു പ്രധാനപ്പെട്ട ഒരു മാറ്റമാണ് ഭാരത സർക്കാർ ഡയറക്റ്റ് ടു ഹോമിനു (ഡി. ടി. എച്ച്.) അനുമതി നൽകിയത്. 2000 നവംബറിൽ ഇതു സംബന്ധിച്ച തീരുമാനം മന്ത്രിസഭ കൈക്കൊണ്ടു. നിലവിലുള്ള കേബിൾ സംവിധാനത്തിൽ നിന്നു വ്യത്യസ്തമായി ഉപഗ്രഹങ്ങളിൽ നിന്ന് സന്ദേശം വീടുകളിലേക്കു നേരിട്ട് സാധ്യമാക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനായി ഉപഗ്രഹത്തിൽ കൂടുതൽ ശക്തിയേറിയ കെ. യു ട്രാൻസ്പോണ്ടറാണു ഉപയോഗിക്കുക. വീടുകളിൽ സ്ഥാപിക്കുന്ന ആന്റിന വഴി ഇത് നേരിട്ട് ലഭ്യമാകൂം.

1996 ലാണ് ഇന്ത്യയിൽ ഇതു ഡയറക്റ്റ് ടു ഹോം കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്. സ്റ്റാർ ടി. വി യാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. എന്നാൽ ഉയർന്ന ആവൃത്തിയുള്ള കെ. യു ബാന്റിൽ പ്രക്ഷേപണം ചെയ്യാൻ ഒരു വിദേശ സ്ഥാപനത്തിനു അനുമതി നൽകിയാൽ അതു രാജ്യത്തിന്റെ സുരക്ഷക്കു തന്നെ ഭീഷണിയാവുമെന്നതിനാൽ അനുവാദം നിഷേധിക്കുകയായിരുന്നു. പിന്നീട് ദൂരദർശ്ശനും ചില സ്വകാര്യ സ്ഥാപനങ്ങൾക്കും അനുമതി നൽകി

ഇതും കാണുക

[തിരുത്തുക]

ഇന്ത്യയിലെ ഡി.റ്റി.എച്ച് സേവനദാതാക്കൾ

അവലംബം

[തിരുത്തുക]
  1. "DTH-Market-India-Report" (in ഇംഗ്ലീഷ്). p. 19. {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-20. Retrieved 2010-03-08.
  3. MUKUL SHARMA (15). "powerpoint presentation on direct to home service" (in ഇംഗ്ലീഷ്). authorstream.com. Archived from the original (flash) on 2010-10-21. Retrieved 8. {{cite web}}: Check date values in: |accessdate=, |date=, and |year= / |date= mismatch (help); Cite has empty unknown parameter: |coauthors= (help); Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |month= ignored (help)
  4. മാത്യു, അനീഷ്. മേരി മാത്യൂസ് (ed.). [infokairali.com ഡിടിഎച്ച് വിപ്ലവം] (2nd ed.). ഇൻഫോകൈരളി. p. 8. Retrieved 08. {{cite book}}: Check |url= value (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |accessmonth= ignored (|access-date= suggested) (help); Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |origmonth= ignored (help)
  5. "Sun Launches Sun Direct HD, India's First HD DTH Service" (in ഇംഗ്ലീഷ്). technostarry.com. {{cite web}}: Cite has empty unknown parameters: |month=, |accessmonthday=, and |coauthors= (help); Unknown parameter |accessyear= ignored (|access-date= suggested) (help)

പുറം കണ്ണികൾ

[തിരുത്തുക]