നോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നോൾ
യു.ആർ.എൽ. knol.google.com
മുദ്രാവാക്യം Knol, a unit of knowledge
വാണിജ്യപരം? അതെ
സൈറ്റുതരം സഹായക വെബ്സൈറ്റ്
രജിസ്ട്രേഷൻ അതെ
ലഭ്യമായ ഭാഷകൾ ഇംഗ്ലീഷ്
ഉടമസ്ഥത ഗൂഗിൾ
നിർമ്മിച്ചത് ഗൂഗിൾ
തുടങ്ങിയ തീയതി ജൂലൈ 23 2008
നിജസ്ഥിതി നിർത്തലാക്കി[1]

ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് തങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കുന്നത് ഗൂഗിൾ ഒരുക്കിയിരിക്കുന്ന പ്രൊജക്ടാണ് നോൾ. ഗൂഗിളിലെ ഒരു വൈസ് പ്രസിഡണ്ടും ഇസ്രായേലി കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ ഉദി മാൻബർ ആണ് നോളിന്റെ ഉപജ്ഞാതാവ്. 2007 ഡിസംബർ 13-നാണ് നോൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. 2008 ജൂലൈ 23-ന് നോളിന്റെ ബീറ്റ വെർഷൻ പുറത്തിറങ്ങി[2]. 2012 മേയ് 1 മുതൽ നോൾ സേവനങ്ങൾ നിർത്തലാക്കി.[1]

നോൾ തുടങ്ങാൻ[തിരുത്തുക]

ഗൂഗിളിൽ അക്കൗണ്ട് ഉള്ള ആർക്കും നോൾ എഴുതിത്തുടങ്ങാം. വെബ് ഉപയോക്താക്കളുടെ രചനകൾ ഉൾക്കൊള്ളുന്ന വിക്കിപീഡിയയിൽ നിന്ന് വിഭിന്നമായി ഇവിടെ എഴുതുന്ന രചനകൾ മറ്റുപയോക്താക്കൾ എഡിറ്റ് ചെയ്യില്ല. ഇതുവഴി ലേഖകന് തന്റെ കാഴ്ചപ്പാട് ശക്തമായി അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് നോൾ അവകാശപ്പെടുന്നത്. മറ്റുപയോക്താക്കൾക്ക് ഓരോ രചനയെയും കുറിച്ചുള്ള ഫീഡ്ബാക്കും അഭിപ്രായങ്ങളും അനുബന്ധ വിവരങ്ങളുമാണ് ഉൾപ്പെടുത്താൻ സാധിക്കുക[3].

ഒരേ വിഷയത്തിൽ ധാരാളം ലേഖനങ്ങൾ[തിരുത്തുക]

ഒരുപയോക്താവിന് ഇഷ്ടപ്പെട്ട ഏതു വിഷയത്തെക്കുറിച്ചും നോൾ എഴുതാം. ഇതേ വിഷയത്തെക്കുറിച്ച് മറ്റാരെങ്കിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും പുതിയ ഉപയോക്താവിന് അതേ വിഷയത്തിൽ തന്റേതായ ലേഖനം രചിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല[3].

ആധാരസൂചികകൾ[തിരുത്തുക]

  1. 1.0 1.1 ഗൂഗിൾ ബ്ലോഗ്ഗ്
  2. http://googleblog.blogspot.com/2008/07/knol-is-open-to-everyone.html Knol is open to everyone
  3. 3.0 3.1 "Introduction to Knol". 
"https://ml.wikipedia.org/w/index.php?title=നോൾ&oldid=1714908" എന്ന താളിൽനിന്നു ശേഖരിച്ചത്