ഗൂഗിൾ ട്രാൻസ്‌ലേറ്റ്
![]() | |
വിഭാഗം | യാന്ത്രിക പരിഭാഷകൻ |
---|---|
ലഭ്യമായ ഭാഷകൾ | 103 ഭാഷകൾ |
ഉടമസ്ഥൻ(ർ) | ഗൂഗിൾ |
യുആർഎൽ | translate |
വാണിജ്യപരം | അതേ |
അംഗത്വം | ഓപ്ഷണൽ |
ഉപയോക്താക്കൾ | ദിവസവും 200 ദശലക്ഷം ആളുകൾ |
ആരംഭിച്ചത് | ഏപ്രിൽ 28, 2006[1] നവംബർ 15, 2016 (ന്യൂറൽ മെഷീൻ ട്രാൻസ്ലേഷൻ)[2] | (സ്റ്റാറ്റിസ്റ്റിക്കൽ മെഷീൻ ട്രാൻസ്ലേഷൻ)
നിജസ്ഥിതി | സജീവം |
സൗജന്യമായി ഓൺലൈൻ മൊഴിമാറ്റം ലഭ്യമാകുന്ന ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ ട്രാൻസ്ലേറ്റ്. നിലവിൽ 103-ഓളം ഭാഷകളിലാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്. ഇന്ത്യൻ ഭാഷകളിൽ ഹിന്ദി, ഉർദു, തമിഴ്, ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, മലയാളം എന്നിവയിൽ ഇപ്പോൾ മൊഴിമാറ്റം ലഭ്യമായിട്ടുള്ളത്.ചെറിയ വാക്കുകളും വാചകങ്ങളും മുതൽ ഒരു വെബ്താൾ അപ്പാടെ വരെ നൊടിയിടയിൽ മൊഴിമാറ്റാനുള്ള സൗകര്യം ഇതിലുണ്ട്.
2006 ഏപ്രിൽ 28-ന് അറബിഭാഷയിലാണ് ഈ സേവനം ആദ്യമായി ആരംഭിച്ചത്. ബാബേൽ ഫിഷ്, അമേരിക്കൻ ഓൺലൈൻ, യാഹൂ തുടങ്ങിയ മറ്റു മൊഴിമാറ്റ സേവനദാതാക്കൾ ഉപയോഗിക്കുന്ന സിസ്ട്രാൻ അടിസ്ഥാനമാക്കിയുള്ള മൊഴിമാറ്റം തന്നെയാണ് 2007 വരെ റഷ്യൻ, ചൈനീസ്, അറബി എന്നിവ ഒഴികെയുള്ള ഭാഷകൾക്ക് ഗൂഗിളും ഉപയോഗിച്ചിരുന്നത്. എന്നാൽ ആളുകൾ നേരിട്ടു നടത്തിയ പഴയ മൊഴിമാറ്റങ്ങളെ ആധാരമാക്കിയുള്ള സ്റ്റാറ്റിസ്റ്റിക്കൽ മൊഴിമാറ്റ പ്രോഗ്രാമുകളാണ് 2007 മുതൽ ഉപയോഗിച്ചുവരുന്നത്. ഇതിനായി ഒരേ ലേഖനത്തിന്റെ പല ഭാഷകളിലുള്ള പതിപ്പുകൾ ഉപയോഗിക്കുകയാണ് ഗൂഗിൾ ചെയ്യുന്നത്.