ഗൂഗിൾ സ്റ്റേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗിൾ സ്റ്റേഷൻ
Google Station logo.svg
ഗൂഗിൾ സ്റ്റേഷൻ ലോഗോ
ഉടമസ്ഥൻ(ർ)ഗൂഗിൾ
യുആർഎൽstation.google.com
ആരംഭിച്ചത്ജനുവരി 2016; 7 years ago (2016-01)

പൊതുസ്ഥലങ്ങളിൽ എല്ലാവർക്കുമുള്ള വൈ‌-ഫൈ ഹോട്ട്സ്പോട്ടുകൾ ലഭ്യമാക്കുന്നതിന് പങ്കാളികളെ അനുവദിക്കുന്ന ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ സ്റ്റേഷൻ. ഇത് ഇന്ത്യയിലും ഇൻഡോനേഷ്യയിലും മാത്രമേ നടപ്പാക്കിയിരുന്നുള്ളൂ. എന്നാൽ 2018 മാർച്ചിൽ മെക്സിക്കോയിലും ഈ സേവനം ആരംഭിച്ചു.[1][2][3] നിലവിൽ തായ്ലാന്റ് നൈജീരിയ എന്നിവിടങ്ങളിലും ഗൂഗിൾ സ്റ്റേഷൻ സേവനം ലഭ്യമാണ്.

അവലോകനം[തിരുത്തുക]

ഇന്ത്യയിലെ റെയിൽവെ സ്റ്റേഷനുകളിൽ ഗൂഗിളിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സൗജന്യ വൈഫൈ സേവനമാണ് ഗൂഗിൾ സ്റ്റേഷൻ. എല്ലാവർക്കുമായി വേഗതയുള്ള വൈഫൈ ലഭ്യമാക്കാനുള്ള ഗൂഗിൾ ശ്രമമാണ് ഇത്.[4] ഡാറ്റ സുരക്ഷിതവും പരിരക്ഷിതവുമായിരിക്കും എന്ന് ഗൂഗിൾ പറയുന്നു.

ചരിത്രം[തിരുത്തുക]

2015 സെപ്റ്റംബറിൽ മൗണ്ടൻ വ്യൂവിലെ ഗൂഗിൾ ആസ്ഥാനം ഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്രമോദി സന്ദർശിച്ചിരുന്നു. അവിടെ വെച്ചാണ് ഇത് ആദ്യം പ്രഖ്യാപിച്ചത്.[5] പിന്നീട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ ഇങ്ങനെ വിശദീകരിച്ചു. "ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് വൈഫൈ പദ്ധതിയും ഉപയോക്താക്കളുടെ വലിപ്പം കൊണ്ട് ലോകത്തിലെ ഏറ്റവും വലുതായിരിക്കും".[6]

2016 ജനുവരിയിൽ, ഇന്ത്യൻ റെയിൽവേയുടെയും റെയിൽ‌ടെയും പങ്കാളിത്തത്തോടെ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഗൂഗിൾ സേവനം ആരംഭിച്ചു.[7] 2016 സെപ്റ്റംബറിൽ ഈ പദ്ധതിക്ക് "ഗൂഗിൾ സ്റ്റേഷൻ" എന്ന പേര് നൽകി.[8] 2016 ഡിസംബറിൽ ഗൂഗിൾ സ്റ്റേഷൻ ഇന്ത്യയിലെ നൂറാമത്തെ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു.[9] 2018 ൽ ആസ്സമിലെ ഡിബ്രുഗാർഗ് റെയിൽവേ സ്റ്റേഷനിലും ഗൂഗിൾ സ്റ്റേഷൻ നടപ്പാക്കിയതിലൂടെ സൗജന്യ വൈഫെയുടെ കീഴിലേക്ക് 400 മത് സ്റ്റേഷൻ എന്ന സംഖ്യ തികയുകയായിരുന്നു.[10]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. http://www.celularactual.mx/2018/03/13/google-station-mexico/
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-23.
  3. https://www.blog.google/topics/next-billion-users/google-station-brings-better-faster-wi-fi-more-people-mexico/
  4. "അൺലിമിറ്റഡ് ഇന്റർനെറ്റുമായി ഗൂഗിൾ". www.mangalam.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-23.
  5. Guynn, Jessica (27 September 2015). "Facebook, Silicon Valley like Indian Prime Minister Narendra Modi". USA Today. ശേഖരിച്ചത് 20 February 2018.
  6. Pichai, Sundar (27 September 2015). "Bringing the Internet to more Indians—starting with 10 million rail passengers a day". Official Google Blog. ശേഖരിച്ചത് 19 February 2018.
  7. Kulkarni, Nitish (21 January 2016). "Google's WiFi for Indian Train Stations Launches At Mumbai Central Railway Station Tomorrow". TechCrunch. ശേഖരിച്ചത് 19 February 2018.
  8. Sengupta, Caesar (27 September 2016). "Google for India: Making our products work better for everyone". Google India Blog. ശേഖരിച്ചത് 19 February 2018.
  9. Azad, Gulzar (22 December 2016). "High-speed Wi-Fi rolls into 100th railway station in India". Google Blog. ശേഖരിച്ചത് 19 February 2018.
  10. "സൗജന്യ വൈഫെയുടെ കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ". Asianet News Network Pvt Ltd. ശേഖരിച്ചത് 2018-09-23.
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_സ്റ്റേഷൻ&oldid=3630637" എന്ന താളിൽനിന്ന് ശേഖരിച്ചത്