ഗൂഗിൾ ലാബ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Google Labs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗൂഗിളിന്റെ പുതിയ പദ്ധതികൾ പ്രദർശിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വേണ്ടി ഒരുക്കിയുട്ടുള്ള ഒരു വെബ്സൈറ്റ് ആണ് ഗൂഗിൾ ലാബ്സ്.[1] ജിമെയിൽ ഉൾപ്പെടെ ഉള്ള പല പ്രധാന ഗൂഗിൾ പദ്ധതികളും ആദ്യമായി വെളിച്ചം കണ്ടത്‌ ഗൂഗിൾ ലാബ്സ് വഴിയാണ്. ഓരോ ഗൂഗിൾ പ്രവർത്തകനും ജോലി സമയത്തിന്റെ ഇരുപതു ശതമാനം അവരവരുടെ താല്പര്യം അനുസരിച്ച് ഇഷ്ടമുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിന് വേണ്ടി വിനിയോഗിക്കാനുള്ള സൗകര്യം ഉണ്ട്. ഈ സമയത്ത് രൂപപ്പെടുന്ന പദ്ധതികൾ പലതും പിന്നീട് ഗൂഗിൾ ലാബ്സിലൂടെ വെളിച്ചം കാണാറുണ്ട്. 2011 സെപ്റ്റംബർ മുതൽ ഗൂഗിൾ ലാബ്സ് നിർത്തി വയ്ക്കും എന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "Google Lab FAQ".
  2. http://wordswithmeaning.org/2011/08/google-to-discontinue-labs-dictionary-and-other-services/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_ലാബ്സ്&oldid=1713549" എന്ന താളിൽനിന്ന് ശേഖരിച്ചത്