പ്രോജക്റ്റ് ലൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Project Loon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൂൺ എൽഎൽസി
Subsidiary
വ്യവസായംInternet and telecommunication
സ്ഥാപിതം2011
മാതൃ കമ്പനിAlphabet Inc.
വെബ്സൈറ്റ്loon.com

ഗൂഗിളിന്റെ ഗവേഷണ വിഭാഗമായ ഗൂഗിൾ ലാബ്സിന്റെ അതിനൂതനമായ പദ്ധതിയാണ് പ്രോജക്റ്റ് ലൂൺ. വാർത്താവിനിമയ സങ്കേതങ്ങൾ പരിമിതമായ വിദൂര സ്ഥലങ്ങളിൽ ബലൂണുകളുടെ സഹായത്തോടെ സ്ട്രാറ്റോസ്ഫിയറിൽ 18 കിലോമീറ്റർ (11 mi) മുതൽ 25 കിലോമീറ്റർ (16 mi) വരെ ഉയരത്തിൽ 1 എംബിറ്റ്/സെക്കൻഡ് വരെ വേഗതയുള്ള ഒരു ഏരിയൽ വയർലെസ് നെറ്റ്‌വർക്ക് സൃഷ്ടിക്കാൻ സാധിക്കും.[1][2][3][4] തികച്ചും സൗജന്യമായി ഇന്റർനെറ്റ് സൗകര്യങ്ങളെത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.[5] പ്രോജക്റ്റ് ലൂൺ 2011-ൽ എക്സ് (മുമ്പ് ഗൂഗിൾ എക്സ്) ഒരു ഗവേഷണ വികസന പദ്ധതിയായി ആരംഭിച്ചു, എന്നാൽ പിന്നീട് 2018 ജൂലൈയിൽ ഒരു പ്രത്യേക കമ്പനിയായി മാറി. ലാഭകരമല്ലാത്തതിനാൽ 2021 ജനുവരിയിൽ കമ്പനി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു.[6][7][8]

പ്രോജക്ട് ലൂൺ ബലൂൺ പരീക്ഷണശാലയിൽ

പ്രവർത്തനം[തിരുത്തുക]

ഒരു 'പ്രോജക്റ്റ് ലൂൺ' ബലൂൺ - ഉദ്ഘാടനവേദിയിൽ

അന്തരീക്ഷവായുവിനെക്കാൾ ഭാരം കുറവുള്ള വാതകങ്ങൾ ഉയർന്ന മർദ്ദത്തിൽ ബലൂണിൽ നിറയ്ക്കുന്നതിനാൽ അവ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയും കാറ്റിന്റെ ഗതിവേഗങ്ങൾക്കനുസരിച്ച് പാറിനടക്കുകയും ചെയ്യും. കനം കുറഞ്ഞ പോളിത്തീൻ ഫിലിമിൽ നിന്നുമാണ് 50 അടി വ്യാസമുള്ള ബലൂൺ ഉണ്ടാക്കിയിരിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്ന് ഇരുപതു കിലോമീറ്ററിലേറെ ഉയരത്തിൽ പറന്നു നടക്കുന്ന ബലൂണുകളിൽ, നൂറു കിലോമീറ്റർ ചുറ്റളവിൽ അതിവേഗ ഇന്റർനെറ്റ് ബന്ധം ലഭ്യമാക്കാൻ കഴിവുള്ള ഉപകരണങ്ങൾ (മൂന്നാം തലമുറ ഇന്റർനെറ്റ് പ്രകാശിതമാകുന്ന ഏതാനും ട്രാൻസ്മിറ്ററുകൾ) ഘടിപ്പിക്കുന്നു. ഒരു ബലൂണിന്റെ പരിധിയിൽ നിന്ന് മറ്റൊരു ബലൂണിന്റെ പരിധിയിലേക്ക് ഈ ഉപകരണങ്ങളിൽ നിന്നുള്ള സിഗ്നലുകൾ മാറിക്കൊണ്ടിരിക്കും. ചെലവേറിയ ഫൈബർ ഒപ്റ്റിക്ക് കേബിൾ ശൃംഖലകൾ സ്ഥാപിക്കാൻ സാധ്യമല്ലാത്ത ഇടങ്ങളിൽ ഇതിലൂടെ ചെലവ് ലഘൂകരിക്കാനാകും.[9]

വിമർശനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Levy, Steven (June 14, 2013). "How Google Will Use High-Flying Balloons to Deliver Internet to the Hinterlands". Wired. Retrieved June 15, 2013.
  2. "Google to beam Internet from balloons". Agence France-Presse. June 15, 2013. Archived from the original on June 17, 2013. Retrieved June 16, 2013.
  3. "Google launches Project Loon". The New Zealand Herald. June 15, 2013. Retrieved June 15, 2013.
  4. Lardinois, Frederic (June 14, 2013). "Google X Announces Project Loon: Balloon-Powered Internet For Rural, Remote And Underserved Areas". TechCrunch. Retrieved June 15, 2013.
  5. http://www.google.com/loon/
  6. Schroeder, Stan (January 22, 2021). "Alphabet gives up on balloon-powered internet". Mashable (in ഇംഗ്ലീഷ്). Retrieved 2021-01-22.
  7. Langley, Hugh. "Google's balloon project Loon crashed, but some investors are happy with CEO Sundar Pichai putting limits on money-burning 'moonshots'". Business Insider. Retrieved 2021-01-24.
  8. Michelle Toh. "Alphabet is shutting down Loon, its ambitious internet balloon venture". CNN. Retrieved 2021-01-24.
  9. ഗൂഗിളിന്റെ ലൂൺ - മംഗളം ദിനപത്രം
"https://ml.wikipedia.org/w/index.php?title=പ്രോജക്റ്റ്_ലൂൺ&oldid=3849998" എന്ന താളിൽനിന്ന് ശേഖരിച്ചത്