സാംസങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samsung എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സാംസങ്
സ്ഥാപിതം1 മാർച്ച് 1938; 81 വർഷങ്ങൾക്ക് മുമ്പ് (1938-03-01)
ദേഗു, ജാപ്പനീസ് കൊറിയ
സ്ഥാപകൻലീ ബായ്ങ്ങ്-ചുൾ
ആസ്ഥാനംദക്ഷിണ കൊറിയസാംസങ് ടൗൺ,
സോൾ,ദക്ഷിണ കൊറിയ
സേവനം നടത്തുന്ന പ്രദേശംലോകവ്യാപകം
പ്രധാന ആളുകൾലീ കുൻ-ഹേ (ചെയർമാൻ)
ലീ ജെ-യങ് (വൈസ് ചെയർമാൻ)
ഉൽപ്പന്നങ്ങൾവസ്ത്രം, രാസവസ്തുക്കൾ,ഉപഭോക്തൃ ഇലക്ട്രോണിക്സ്,ഇലക്ട്രോണിക് ഘടകങ്ങൾ,ചികിത്സാ ഉപകരണങ്ങൾ,ആർദ്ധചാലകം, സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ട്രാം, കപ്പൽ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ[1]
സേവനങ്ങൾപരസ്യം,നിർമ്മാണം, വിനോദം,സാമ്പത്തിക സേവനങ്ങൾ,ആതിഥ്യം,വിവര ആശയവിനിമയ സാങ്കേതികവിദ്യ ,ആരോഗ്യ ആരോഗ്യ സംരക്ഷണ സേവനങ്ങൾ,റീട്ടെയിൽ,കപ്പൽനിർമ്മാണം
മൊത്തവരുമാനംDecrease US$305 ബില്ല്യൻ (2014)[2]
അറ്റാദായംDecrease US$22.1 ബില്ല്യൻ (2014)[2]
ആസ്തിIncrease US$529.5 ബില്ല്യൻ (2014)[2]
Total equityIncrease US$231.2 ബില്ല്യൻ (2014)[2]
ജീവനക്കാർ489,000 (2014)[2]
Divisionsസാംസങ് ഇലക്ട്രോണിക്സ്
സാംസങ് സി&ടി കോർപ്പറേഷൻ
സാംസങ് ഹെവി ഇൻഡസ്ട്രീസ്
സാംസങ് എസ് ഡി എസ്
സാംസങ് ലൈഫ് ഇൻഷുറൻസ്
സാംസങ് ഫയർ & മറൈൻ ഇൻഷുറൻസ്
ചെയ്ൽ വേൾഡ് വൈഡ്
വെബ്‌സൈറ്റ്samsung.com

കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും, നിർമ്മാണ മേഖലയിലും, ഇൻഷുറൻസ് രംഗത്തും പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ മൾട്ടിനാഷണൽ കമ്പനിയാണ് സാംസങ്. സോളിലെ സാംസങ് ടൗണാണ്[3] ആസ്ഥാനം. US$ 200 ബില്ല്യനോളം (ഏകദേശം 12.98 ലക്ഷം കോടി രൂപ) വരും ഈ ഭീമൻ കമ്പനിയുടെ ആസ്ഥി. സാംസങ്ങിന്റെ ഒരു വർഷത്തിലെ വരുമാനം ദക്ഷിണ കൊറിയയുടെ ജി.ഡി.പി.യുടെ 17%-ത്തോളം വരും. ദക്ഷിണ കൊറിയയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലുതുമായ കമ്പനിയാണ് സാംസങ്. സ്മാർട്ഫോൺ വിപണിയിൽ മുന്നിൽ നിൽക്കുന്നതും സാംസങ്ങാണ്.

ചരിത്രം[തിരുത്തുക]

1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ സാംസങ് സാംഘോ എന്നായിരുന്നു.

സാംസങ്ങിന്റെ ആദ്യ കാല ഓഫീസ്

കൊറിയൻ മീനുകൾ, പച്ചകറികൾ, പഴങ്ങൾ തുടങ്ങിയവ മഞ്ജൂരിയ.[4], ബെയ്‌ജിങ്ങ്‌ എന്നിടങ്ങളിലേക്ക് കയറ്റുമതിയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പത്തു വർഷങ്ങൾക്കുള്ളിൽ, നിരവധി മില്ലുകളും മിഠായി കടകളും ആരംഭിച്ച സാംസങ് പിന്നീട് വളർന്നു പന്തലിക്കുകയായിരുന്നു. "സാംസങ്" എന്ന കൊറിയൻ വാക്കിന്റെ അർഥം മൂന്നു നക്ഷത്രങ്ങൾ എന്നാണ്. 1969-ൽ സാംസങ്-സാന്യോ ഇലക്ട്രോണിക്സ്[5] തുടങ്ങിയതാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് എത്തിച്ചത് (1977-ൽ ഇതിനെ സാംസങ് ഇലക്ട്രോണിക്സ് എന്ന ശൃഖലയുമായി ലയിപ്പിച്ചു). 1970-ൽ ബ്ലാക്ക്&വൈറ്റ് ടി.വി. നിർമ്മിച്ചുകൊണ്ട് ഇലക്ട്രോണിക്സ് മേഖലയിലേക്ക് പ്രവേശിച്ചു. തുടർന്ന് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കളർ ടി.വി., മൈക്രോവേവ് അവൻ, കമ്പ്യൂട്ടർ (1983) തുടങ്ങിയ ഗൃഹോപകരണങ്ങളുടെ നിർമ്മാണം ആരംഭിച്ചു.[6]

1987-ൽ ലീ അന്തരിച്ചപ്പോൾ സാംസങ് സാംസങ് ഗ്രൂപ്പ്, ഷിൻസെഗേ ഗ്രൂപ്പ്[7], സി.ജി. ഗ്രൂപ്പ്[8], ഹൻസോൾ ഗ്രൂപ്പ്[9] എന്നീ നാല് കമ്പനികളായി തിരിഞ്ഞു. ഇവയൊന്നും ഇപ്പോൾ സാംസങ് ഗ്രൂപ്പുമായി ബന്ധം തുടരുന്നില്ല.

സേവനങ്ങൾ[തിരുത്തുക]

സാംസങ്ങും ഇന്ത്യയും[തിരുത്തുക]

1995 ഡിസംബറിൽ വീഡിയോക്കോൺ ഗ്രൂപ്പിലെ[10] വേണുഗോപാൽ ധൂതിന്റെ റീസണബിൾ കമ്പ്യൂട്ടർ സൊല്ല്യൂഷൻസ് പ്രൈവറ്റ് ലി. ന്റെ (RCSPL) ഒപ്പം ചേർന്ന് 51:49 അനുപാതത്തിൽ സാംസങ് ഇന്ത്യൻ വിപണിയിൽ കാല് കുത്തി. 1998-ൽ RCSPL-ന്റെ പങ്ക് 26% ആയി കുറഞ്ഞു. മിച്ചമുണ്ടായിരുന്ന 23% പങ്ക് സാംസങ് 2002 നവംബറിൽ വാങ്ങിച്ചു. ഉത്തരേന്ത്യയിൽ പ്രവർത്തനം ആരംഭിച്ച സാംസങ് തുടർന്ന് ഇന്ത്യ ഒട്ടാകെ അവരുടെ സാന്നിദ്ധ്യം അറിയിച്ചു. 2000-ൽ നോയിഡയിൽ സാംസങ് അവരുടെ ഇന്ത്യയിലെ ആദ്യത്തെ R&D സെന്റ്ർ ആരംഭിച്ചു. ഇതിപ്പോൾ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയയിടങ്ങളിലേക്കായി പ്രവർത്തിക്കുന്ന്. 2002 സെപ്തംബറിൽ ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സിലെ മികവിനുള്ള അവാർഡ് നേടി.[11] 2013-ൽ സാംസങ്ങിനു് ഇന്ത്യയിൽ നിന്നുള്ള വരുമാനം ₹38,000 കോടിയായിരുന്നു.

സാംസങ്ങിന്റെ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ നാലിൽ മൂന്ന് ഭാഗവും സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് വിപണിയിൽ നിന്നാണ്. സാംസങ് ഇന്ത്യയുടെ പ്രസിഡന്റും സീ.ഈ.ഓ.യും ഹ്യുൻ ചിൽ ഹൊങാണ്[12]. ഇന്ത്യൻ സ്മാർട്ഫോൺ വിപണിയുടെ 21.5% സാംസങ്ങിന്റെ പക്കലാണ്.[13]

സാംസങ് ലോഗൊ-1938
സാംസങ് ലോഗൊ-1969-1979
സാംസങ് ലോഗൊ-1960-കളിൽ
സാംസങ് ലോഗൊ-ഇപ്പോൾ

രസകരമായ ചിലത്[തിരുത്തുക]

 • ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ഫോൺ വിൽക്കുന്നത് സാംസങ്ങാണ്. ലോകത്ത് വിൽക്കപ്പെടുന്ന സ്മാർട്ഫോണുകളിൽ 1/3 സാംസങ്ങിന്റേതാണ്.
 • എല്ല മിനിറ്റിലും 100-ഓളം സാംസങ് ടി.വി.കൾ വിൽക്കപ്പെടുന്നു.
 • ലോകത്തെ ആദ്യത്തെ ഡിജിറ്റൽ ടി.വി.യും MP3 ഫോണും സാംസങ്ങിന്റേതാണ്.
 • ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളായ ബുർജ് ഖലീഫ, ടായ്പെയ് 101, പെട്രോണസ് ടവർസ് തുടങ്ങിയവ നിർമ്മിച്ചതു സാംസങ്ങിന്റെ നിർമ്മാണ ശൃംഖലയാണ്.
 • ദക്ഷിണ കൊറിയയുടെ ജി.ഡി.പി.യുടെ 17% സാംസങ്ങിന്റെ വരുമാനത്തിൽ നിന്നാണ്.[14]

അവലംബം[തിരുത്തുക]

 1. "Home and Kitchen Appliance showcase - Samsung".
 2. 2.0 2.1 2.2 2.3 2.4 "Samsung Financial Highlights". Samsung Group. ശേഖരിച്ചത് 13 May 2014.
 3. "സാംസങ് ടൗൺ".
 4. ""മഞ്ജൂരിയ-വടക്കുകിഴക്കൻ ചൈന"".
 5. "സാന്യൊ ഇലക്ട്രിക്സ്".
 6. ""History of Samsung Group"".
 7. "Management Independence of Shinsegae Group from Samsung Group".
 8. "History of CJ Group".
 9. "Separation of Hansol Group from Samsung Group".
 10. "വീഡിയോക്കോൺ ഗ്രൂപ്പ്".
 11. "Samsung's Entry inot Indian Market".
 12. "ഹ്യൂൻ ചിൽ ഹോങ്".
 13. "Samsung's smartphone market share falls to 21.5% from 28% in India in June quarter".
 14. "What are some interesting facts about Samsung?".

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാംസങ്&oldid=2586348" എന്ന താളിൽനിന്ന് ശേഖരിച്ചത്