ലിനക്സ് കെർണൽ
![]() | |
![]() ലിനക്സ് കെർണൽ 2.6.25.17 പതിപ്പിൽ പ്രവർത്തിപ്പിക്കുന്നു | |
സോഫ്റ്റ്‌വെയർ രചന | ലിനസ് ടോർവാൾഡ്സ് |
---|---|
വികസിപ്പിച്ചത് | ലിനസ് ടോർവാൾഡ്സും (ഉടമ) മറ്റ് പലരും |
ആദ്യ പതിപ്പ് | 1991, 27–28 വർഷങ്ങൾ മുമ്പ് |
Stable release | |
Repository | ![]() |
ഭാഷ | സി |
ഓപ്പറേറ്റിങ് സിസ്റ്റം | ലിനക്സ് |
ലഭ്യമായ ഭാഷകൾ | ഇംഗ്ലിഷ് |
തരം | കെർണൽ |
അനുമതി | ഗ്നൂ സാർവ്വജനിക അനുവാദപത്രം വേർഷൻ 2 [1] |
വെബ്സൈറ്റ് | കേർണൽ.ഓർഗ് |
ലിനസ് ടോർവാൾഡ്സ് വികസിപ്പിച്ചിടുത്ത കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം കെർണലാണ് ലിനക്സ് (ആംഗലേയം: Linux). സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയർ എന്നീ പ്രത്യയശാസ്ത്രങ്ങളുടെ ജൈവോദാഹരണമാണു് ലിനക്സ്. ഗ്നൂ/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഈ കേർണ്ണലാണ് ഉപയോഗിക്കുന്നത്.
ലിനക്സ് ആദ്യമായി തയ്യാറാക്കപ്പെട്ടത് ഇന്റൽ മൈക്രൊപ്രോസസർ കമ്പനിയുടെ i386 ചിപ്പുകൾക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ ലിനക്സ് മിക്ക പ്രധാന മൈക്രോപ്രോസസറുകളെയും പിന്തുണയ്ക്കുന്നുണ്ട്. മൊബൈൽ ഫോൺ, പേഴ്സണൽ കമ്പ്യൂട്ടർ തുടങ്ങി സൂപ്പർ കമ്പ്യൂട്ടറുകളിൽ വരെ ഇന്നു് ലിനക്സ് പ്രവർത്തിപ്പിക്കുന്നുണ്ട്.
ചരിത്രം[തിരുത്തുക]
1991 -ലാണ് ലിനസ് ട്രൊവാൾഡ്സ് എന്ന ഫിൻലാഡുകാരൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി, ഹെൽസിങ്കി യൂണിവേഴ്‌സിറ്റിയിലെ പഠനവേളയിൽ ലിനക്സ് എന്ന ഈ കേർണ്ണലിന്റെ പണിതീർത്തത്. 1991 സെപ്റ്റംബർ 17 നു ഇതിന്റെ ആദ്യരൂപം ഇന്റർനെറ്റിൽ ലഭ്യമായി. മറ്റനേകം പ്രതിഭകളുടെ വിദഗ്ദമായ ഇടപെടലുകൾക്ക് ശേഷമാണു് ഇന്നു കാണുന്ന ലിനക്സ് കെർണൽ രൂപപ്പെട്ടത്. ഇന്നും ലിനസ് ട്രൊവാൾഡ്സ് തന്നെയാണ് ലിനക്സ് കെർണൽ നവീകരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ടക്സ്, എന്നുപേരുള്ള ഒരു പെൻഗ്വിൻ ആണ് ലിനക്സിന്റെ ഭാഗ്യചിഹ്നവും അടയാളവും. ലിനക്സ് എന്ന പേരു നിർദ്ദേശിച്ചതാകട്ടെ ഹെൽസിങ്കി സാങ്കേതിക സർവ്വകലാശാലയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന അരി ലെംകെ എന്നു പേരുള്ള സെർവർ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു.
ലൈസൻസ്[തിരുത്തുക]
ലിനക്സ് കെർണൽ ജി.പി.എൽ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രത്തിനാൽ നിയന്ത്രിച്ചിരിക്കുന്നു. ജി.പി.എൽ അനുമതിപത്രം അനുസരിച്ച്, ലിനക്സ് കെർണലിൽ വരുത്തുന്ന മാറ്റങ്ങൾക്കും, കെർണലിന്റെ സോഴ്സിൽ നിന്നു് ഉരുത്തിരിയുന്ന സോഫ്റ്റ്‌വെയറുകൾക്കും എക്കാലവും സ്വതന്ത്രമായി പകർത്താവുന്നതും പുനർസൃഷ്ടിക്കാവുന്നതോ പുതുക്കിയെഴുതാവുന്നതോ ആയിരിക്കുകയും ചെയ്യും. പക്ഷേ, ലിനക്സ് കേർണ്ണലോ, അതിൽ പിന്നീടു വരുത്തുന്ന മാറ്റങ്ങളോ ഒരിക്കലും പകർപ്പവകാശമുള്ളതാക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്.
ഉച്ചാരണം[തിരുത്തുക]
ലിനസ് ട്രൊവാൾഡ്സിന്റെ പേരിൽ നിന്നു് ഊഹിക്കാവുന്ന ഉച്ചാരണമായ ലിനക്സ് എന്നു തന്നെയാണു് ലിനക്സിന്റെ പ്രധാന ഉച്ചാരണം. എങ്കിലും ഇംഗ്ലീഷ് ഉച്ചാരണങ്ങളോട് കൂടുതൽ സ്വരചേർച്ചയുള്ള ലൈനക്സ് എന്ന ഉച്ചാരണവും നിലവിലുണ്ട്.
അവലംബം[തിരുത്തുക]
- ↑
"അനുമതിപത്രം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 02-11-2009. Check date values in:
|accessdate=
(help)CS1 maint: Unrecognized language (link)
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- കെർണൽ.ഓർഗ് - ലിനക്സ് കെർണൽ നിലവറ, ഔദ്യോഗിക കെർണൽ റെപ്പോസിറ്റോറി
പരിശീലനക്കുറിപ്പുകൾ en:Linux kernel എന്ന താളിൽ ലഭ്യമാണ്
പരിശീലനക്കുറിപ്പുകൾ en:Inside Linux Kernel എന്ന താളിൽ ലഭ്യമാണ്
![]() |
വിക്കിമീഡിയ കോമൺസിലെ Linux kernel എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |