ഗ്രാറ്റിസ് - ലിബ്രേ അന്തരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ബിയർ സൗജന്യമാണ്. (ഗ്രാറ്റിസ്). സ്വതന്ത്രം (ലിബ്രേ) അല്ല.

ഇംഗ്ലീഷിൽ സ്വതന്ത്രം, സൗജന്യം എന്നീ അർത്ഥങ്ങൾ കല്പിക്കാവുന്ന ഫ്രീ ("Free") എന്ന പദത്തിന്റെ ഈ അർത്ഥത്തെ വിവേചിക്കാൻ കുറിക്കുന്നതാണ് ഗ്രാറ്റിസ് - ലിബ്രേ അന്തരം (Gratis versus libre). പകർപ്പവകാശം, പേറ്റന്റ് മുതലായവ സംബന്ധിക്കുന്ന നിയമസംഹിതകളിലും മറ്റുമാണ് കൂടുതലായി ഈ പദം ഉപയോഗിക്കുന്നത്.

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ പിതാവായ റിച്ചാർഡ് സ്റ്റാൾമാൻ ഇവയെ വിവേചിക്കാൻ "സ്വതന്ത്ര ഭാഷണത്തിലുള്ളത് പോലെ ചിന്തിക്കൂ, സൗജന്യ ബിയറിലേതു പോലെയല്ല" ("Think free as in free speech, not free beer.")[1] എന്ന് പറഞ്ഞിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Lessig, Lawrence (September 2006). "Free, as in beer". Wired. ശേഖരിച്ചത് 2009-03-18.