എക്സ്.ഓർഗ് ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(X.Org Foundation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എക്സ്.ഓർഗ് ഫൗണ്ടേഷൻ
സ്ഥാപിതം22 ജനുവരി 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-01-22)
തരംNon-profit
ഉത്പന്നംX.Org Server
MethodDevelopment
വെബ്സൈറ്റ്www.x.org

സ്വതന്ത്രവും തുറന്നതുമായ ഒരു ആക്സിലറേറ്റഡ് ഗ്രാഫിക്സ് സോഫ്റ്റ്‍വെയറുകളുടെ നിർമ്മാണവും പരിപാലനവും നിർവ്വഹിക്കുന്ന ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് എക്സ്.ഓർഗ്ഗ് ഫൗണ്ടേഷൻ. ഗ്രാഫിക്സ് സോഫ്റ്റ്‍വെയറുകളിൽ ഗവേഷണം, നിർമ്മാണം, പരിപാലനം, പിൻതുണ, അഡ്മിനിസ്ട്രേഷൻ,  സ്റ്റാന്റേർഡുകളുടെ നിർമ്മാണം, പ്രചരണം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സംഘടന ചെയ്യുന്നു. കൂടാതെ സ്വതന്ത്ര ഗ്രാഫിക്സ് സ്റ്റാക് ഉപയോഗിക്കുന്നതിനായി പ്രേരിപ്പിക്കുന്നു. മെസ ത്രീഡി, വേലാന്റ്, എക്സ് വിന്റോ സിസ്റ്റം, ഡിആർഎം തുടങ്ങിയ പദ്ധതികളെല്ലാം (ഇവ മാത്രമല്ല) എക്സ്.ഓർഗ് ചെയ്യുന്നു.[1][2]

സംഘടന[തിരുത്തുക]

22 ജനുവരി 2004 നാണ് എക്സ്.ഓർഗ് ഫൗണ്ടേഷൻ രൂപം കൊണ്ടത്.[3]എക്സ് സ്റ്റാൻഡേർഡിന്റെ മേൽനോട്ടം വഹിക്കുകയും ഔദ്യോഗിക റഫറൻസ് നടപ്പാക്കൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ബോഡി മുൻ എക്സ്ഫ്രീ86 ഡെവലപ്പർമാരുമായി ചേർന്നപ്പോഴാണ് ആധുനിക എക്സ്.ഓർഗ് ഫൗണ്ടേഷൻ നിലവിൽ വന്നത്. ഫൗണ്ടേഷന്റെ സൃഷ്ടിയായ എക്സിന്റെ ഗവേർണൻസിൽ സമൂലമായ മാറ്റം വന്നു (എക്സ് വിൻഡോ സിസ്റ്റത്തിന്റെ ചരിത്രം കാണുക). 1988 മുതൽ എക്‌സിന്റെ കാര്യസ്ഥർ (ദി ഓപ്പൺ ഗ്രൂപ്പിന്റെ ഭാഗമായ മുൻ എക്സ്.ഓർഗ് ഉൾപ്പെടെ) വെണ്ടർ ഓർഗനൈസേഷനുകളായിരുന്നുവെങ്കിലും, ഫൗണ്ടേഷനെ നയിക്കുന്നത് സോഫ്റ്റ്‌വെയർ ഡെവലപ്പർമാരാണ്, കൂടാതെ ബസാർ മോഡലിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റിനെ ഉപയോഗിക്കുന്നു, ഇത് ബാഹ്യ പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുന്നു. അംഗത്വം വ്യക്തികൾക്കും ലഭ്യമാണ്, കോർപ്പറേറ്റ് അംഗത്വം സ്പോൺസർഷിപ്പിന്റെ രൂപത്തിലാണ്.

2005-ൽ എക്സ്.ഓർഗ് ഫൗണ്ടേഷൻ 501(c)(3) ലാഭേച്ഛയില്ലാത്ത സംഘനാ പദവിക്കായി അപേക്ഷിച്ചു. 2012-ൽ, സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്ററിന്റെ (SFLC) സഹായത്തോടെ, ഫൗണ്ടേഷന് ആ പദവി ലഭിച്ചു.

ഇതും കാണുക[തിരുത്തുക]

  • freedesktop.org
  • Free and open-source graphics device driver
  • X.Org Server
  • List of free-software events

അവലംങ്ങൾ[തിരുത്തുക]

  1. "Proposed Bylaws of the X.Org Foundation" (PDF). 2015-03-22.
  2. "FOSDEM2014: State of the X.Org Foundation". 2014-02-01. Retrieved 2014-02-16.
  3. "X.Org Foundation releases X Window System X11R6.7". LWN.net. 2004-04-07. Retrieved 2014-09-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എക്സ്.ഓർഗ്_ഫൗണ്ടേഷൻ&oldid=3823791" എന്ന താളിൽനിന്ന് ശേഖരിച്ചത്