വേലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേലാൻഡ്
Wayland Logo.svg
Wayland demo 2.png
വേലാൻഡിന്റെ പ്രദർശനം
Original author(s)Kristian Høgsberg
ആദ്യപതിപ്പ്2008
Stable release
1.2.0 / 13 ജൂലൈ 2013; 6 വർഷങ്ങൾക്ക് മുമ്പ് (2013-07-13)
Repository Edit this at Wikidata
ഭാഷസി
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്
തരംDisplay server
അനുമതിപത്രംMIT
വെബ്‌സൈറ്റ്wayland.freedesktop.org
The Wayland display server protocol

ലിനക്സ് പണിയിടങ്ങൾക്കു വേണ്ടിയുള്ള ഒരു ഡിസ്പ്ളേ സെർവ്വറാണ് വേലാൻഡ്. 2008ൽ റെഡ് ഹാറ്റ് ഡെവലപ്പറായ കിർസ്റ്റിയാൻ ഹോഗ്സ്ബെർഗ്ഗാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ ഫ്രെയിമുകളും പരിപൂർണ്ണമായിരിക്കണം എന്ന ലക്ഷ്യം നേടാനായാണ് വേലാൻഡ് തുടങ്ങിയത്. അതായത് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾക്ക് തന്നെ ഡിസ്പ്ളേ റെന്ററിംഗും കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിലെ പിഴവുകളും അപാകതകളും പരിഹരിക്കാൻ കഴിയും.[1][2]

എം.ഐ.ടി. അനുമതിപത്ര പ്രകാരമാണ് വേലാൻഡ് പുറത്തിറക്കിയിട്ടുള്ളത്.[3]

ഡിസൈൻ[തിരുത്തുക]

ലിനക്സിലുള്ള ഡിറക്റ്റ് റെന്ററിംഗ് മാനേജർ, കെർണൽ മോഡ് സെറ്റിംഗ്, ഗ്രാഫിക്സ് എക്സിക്യൂഷൻ മാനേജർ മുതലായവ ഉപയോഗിച്ചാണ് വേലാൻഡ് നിർമ്മിച്ചിട്ടുള്ളത്. ജൂൺ 2010 മുതൽ വേലാൻഡ് കോമ്പോസിറ്റർ ഓപ്പൺ ജിഎൽ ഇഎസ് ഉപയോഗിക്കാൻ തുടങ്ങി.[4][5] .[6]

ഉപയോഗം[തിരുത്തുക]

ഉബുണ്ടുവിന്റെ ഭാവി വെർഷനുകളിൽ വേലാൻഡ് ഡിസ്പ്ലേ മാനേജരായി ഉപയാഗിക്കുമെന്ന് നവംബർ 4 2010 ന് മാർക്ക് ഷട്ടിൽവർത്ത് പ്രഖ്യാപിച്ചു[7]. എന്നാൽ 2013 മാർച്ചിൽ കാനോനിക്കൽ ലിമിറ്റഡ് ഇത് ഔദ്യോഗികമായി തിരസ്കരിക്കുകയും, തങ്ങളുടെ പുതിയ മിർ ഡിസ്പ്ലേ സെർവർ ആയിരിക്കും ഉപയോഗിക്കുക എന്നറിയിക്കുകയും ചെയ്തു [8].

വേലാൻഡ് തയ്യാറാകുമ്പോൾ മീഗോ പ്രോജക്റ്റിൽ അത് സ്വീകരിക്കാൻ ഇന്റൽ പദ്ധതിയിട്ടിരുന്നു[9] [10].

വേലാൻഡ് സ്വീകരിക്കുമെന്ന് ഫെഡോറ ടീമും സമ്മതിച്ചിട്ടുണ്ട്.[11]

വേലാൻഡ് എക്സ്.ഓർഗ് സെർവ്വറിന്റെ പകരമായി ഭാവി ലിനക്സ് വെർഷനുകളിൽ വന്നേക്കാം.[2]

അവലംബം[തിരുത്തുക]

  1. Michael Larabel (November 03, 2008) Wayland: A New X Server For Linux, Phoronix
  2. 2.0 2.1 DJ Walker-Morgan (6 November 2008) New Wayland X server looks to how a modern desktop works, The H
  3. Wayland (Google Groups) - Frequently Asked Questions
  4. wayland google groups
  5. Red Hat developer creates new X server, Wayland
  6. http://www.phoronix.com/scan.php?page=news_item&px=ODMyNA – Wayland Meets Some Summer Love w/ New Changes (Phoronix)
  7. Mark Shuttleworth (2010-11-04). "Unity on Wayland". Mark Shuttleworth. ശേഖരിച്ചത് 2010-11-04.
  8. Oliver Ries (Mar 4 2013). "Taking Unity to the next level". After thorough research, looking at existing options and weighing in costs & benefits we have decided to roll our own Display Server, Mir Check date values in: |date= (help)
  9. Michael Larabel (September 16, 2010). "Where Wayland May First Appear In Use By A Distro".
  10. http://permalink.gmane.org/gmane.comp.handhelds.meego.devel/6643
  11. http://lists.fedoraproject.org/pipermail/devel/2010-November/145273.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേലാന്റ്&oldid=2383039" എന്ന താളിൽനിന്ന് ശേഖരിച്ചത്