മീഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീഗോ
MeeGo logo.svg
Notebook Edition
നിർമ്മാതാവ് : Intel, Linux Foundation, Nokia, Meego community
പ്രോഗ്രാമിങ് ചെയ്തത് : C++
ഒ.എസ്. കുടുംബം: ലിനക്സ്
പ്രാരംഭ പൂർണ്ണരൂപം: 26 മേയ് 2010 (2010-05-26)
വെബ് സൈറ്റ്: meego.com

ലിനക്സ് അധിഷ്ഠിതമായ ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മീഗോ. ഫെബ്രുവരി 2010-ൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ച് ഇന്റലും നോക്കിയയും സംയുക്തമായി നടത്തിയ പ്രസ്ഥാവനയിലാണ് മീഗോ പ്രോജക്റ്റ് തുടങ്ങുന്നത്. ഇന്റൽ നിർമ്മിച്ച മൊബ്ലിനും നോക്കിയയുടെ മേയ്മോയും ഒരുമിച്ചുചേർക്കാനുള്ള ശ്രമങ്ങളാണ് മീഗോക്ക് തുടക്കം കുറിച്ചത്. ലിനക്സ് ഫൌണ്ടേഷനാണ് ഇതിന് ആതിധേയത്വം വഹിക്കുന്നത്. നോവൽ ഈ പ്രോജക്റ്റിൽ വലിയ ഒരു പങ്ക് വഹിക്കുന്നു. ഓപ്പൺസുസേയ്ക്കുവേണ്ടി നിർമ്മിച്ച പല സാങ്കേതികവിദ്യയും മീഗോ ഉപയോഗപ്പെടുത്തുന്നുണ്ട്.

നെറ്റ്ബുക്കുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റ് കമ്പ്യൂട്ടറുകൾ, മൊബൈൽ കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ, സ്മാർട്ട് ഫോണുകൾ, ഐപി ടിവികൾ, മറ്റ് എംബഡഡ് ഉപകരണങ്ങൾ തുടങ്ങിയവക്കായുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായാണ് മീഗോ നിർമ്മിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=മീഗോ&oldid=1696891" എന്ന താളിൽനിന്നു ശേഖരിച്ചത്