ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുരുക്കപ്പേര്ഓ. എച്ച്. ഏ
രൂപീകരണം2007
തരംഓപ്പൺ മൊബൈൽ പ്ലാറ്ഫോം (ആൻഡ്രോയിഡ് ഡെവലപ്പ്‌മെന്റ് ഓർഗണ്ണൈസേഷൻ
ആസ്ഥാനംദക്ഷിണ കൊറിയ
പ്രവർത്തിക്കുന്ന പ്രദേശങ്ങൾലോകവ്യാപകമായി
അംഗത്വം
മൊബൈൽ ഓപ്പറേറ്ററുകൾ, സോഫ്റ്റ്‌വേർ കമ്പനികൽ, Commercialization companies, Semiconductor companies, Handset manufacturers
വെബ്സൈറ്റ്www.openhandsetalliance.com

മൊബൈൽ/ടാബ്ലെറ്റുകൾക്കായി ഓപ്പൺ സ്റ്റാൻഡേർഡുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 84 കമ്പനികളൂടെ കൂട്ടുകെട്ടാണ് ഓപ്പൺഹാൻഡ്‌സെറ്റ് അലയൻസ് (Open Handset Alliance - OHA) ഗൂഗിൾ, എച്ച്‌ടിസി, എൽജി, ഇന്റെൽ, മാർവെൽ ടെക്നോളജി, മോട്ടോറോള, എൻവിഡിയ, ക്വാൽകോം, സാംസങ്, സ്പ്രിന്റ്, ടെക്സസ്, ബ്രോഡ്കോം തുടങ്ങിയവർ ഉൾപ്പെടുന്നു. 2007 നവംബർ 5ന് ഗൂഗിളും 34 അംഗങ്ങളും ചേർന്നാണ് ഇതിന് തുടക്കമിട്ടത്. ഇതിൽ ചിപ്പ് നിർമ്മാതാക്കൾ, മൊബൈൽ ഹാർഡ്‌വെയർ നിർമ്മാതാക്കൾ, സംവാഹകർ, ആപ്ലിക്കേഷൻ നിർമ്മാതാക്കൾ ഇവർ ഉൾപ്പെടുന്നു. 2008 ഡിസംബർ 9ന് വൊഡാഫോൺ, തോഷിബ, സോണി എറിക്‌സൺ, സോഫ്റ്റ്‌ബാങ്ക് പാക്കറ്റ്‌വീഡിയോ, ഹുവാവേ ടെക്നോളജീസ്, ഏആർഎം ഹോൾഡിങ്ങ്സ് എന്നിങ്ങനെ പുതിയ 14 അംഗങ്ങൾ കൂടി ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസിനൊപ്പം ചേർന്നു. ലിനക്സ് കെർണലിൽ അടിസ്ഥാനപ്പെടുത്തിയ മൊബൈൽ/ടാബ്ലെറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആൻഡ്രോയ്ഡ് ആണ് ഇവരുടെ പ്രധാന ഉത്പന്നം.

ഉത്‌പന്നങ്ങൾ[തിരുത്തുക]

2007 നവംബർ 05നാണ് ഹാൻഡ്‌സെറ്റ് അലയൻസ് എന്ന പേരിൽ പുതിയ ഒരു കൂട്ട്‌കെട്ട് രൂപവത്കരിച്ചത്.അതേ ദിവസം തന്നെ തങ്ങളുടെ ആദ്യത്തെ ഉത്പന്നം ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസ് പ്രഖ്യാപിച്ചു.- ലിനക്സ് കെർണൽ 2.06 അടിസ്ഥാനപ്പെടുത്തി ആൻഡ്രോയ്ഡ് എന്ന മൊബൈൽ പശ്ചാത്തല വ്യവസ്ഥ. ആപ്പിൾ(ഐ ഓ.സ്) മൈക്രോസോഫ്റ്റ്,(വിൻഡോസ് മൊബൈൽ) നോക്കിയ (സിമ്പിയൻ), സോണി എറിക്സൺ, എച്ച്.പി, റിസർച്ച് ഇൻ മോഷൻ(ബ്ലാക്ക്ബറി), സാംസങ്ങ് (ബഡാ) എന്നിവരുടെ മൊബൈൽ പ്ലാറ്റ്ഫോമുകൾക്ക് ബദലായി ആൻഡ്രോയ്ഡ് വർത്തിക്കുന്നു