Jump to content

ബഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബഡ
നിർമ്മാതാവ്സാംസങ് ഇലക്ട്രോണിക്സ്
പ്രോഗ്രാമിങ് ചെയ്തത് C (core),[1] Java (UI)[അവലംബം ആവശ്യമാണ്], C++, Flash
തൽസ്ഥിതി:സജീവം
സോഴ്സ് മാതൃകMixed: open source and proprietary
നൂതന പൂർണ്ണരൂപം2.0.5 SDK / മാർച്ച് 15, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-03-15)
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
സ്മാർട്ട്ഫോൺ
ലഭ്യമായ ഭാഷ(കൾ)ബഹുഭാഷ
കേർണൽ തരംRTOS or Linux kernel
യൂസർ ഇന്റർഫേസ്'ടച്ച്‌വിസ്, ഗ്രാഫിക്കൽ (ടച്ച്സ്ക്രീൻ)
വെബ് സൈറ്റ്www.bada.com

മൊബൈൽ ഫോണുകൾക്കും ടാബ്ലെറ്റ് പിസികൾക്കുമായുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ബഡ (കൊറിയൻ: 바다). സാംസങ് ഇലക്ട്രോണിക്സാണ് ബഡ വികസിപ്പിച്ചെടുത്തത്. സമുദ്രം, കടൽ എന്നെല്ലാം അർത്ഥം വരുന്ന കൊറിയൻ വാക്കായ ബഡയിൽ നിന്നാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഈ പേര് ലഭിച്ചത്. ഇടത്തരം നിലവാരമുള്ള മൊബൈൽ ഫോണുകളിൽ മുതൽ ഉന്നത നിലവാരത്തിലുള്ള ഫോണുകളിൽ വരെ ബഡ പ്രവർത്തിക്കും.[2]

ബഡ ഓഎസിന്റെ ഉപയോഗം വർദ്ധിപ്പിക്കാൻ സാംസങ് ബഡ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാക്കുകയും സ്മാർട്ട് ടിവികൾക്കുള്ള പിന്തുണ കൂട്ടിച്ചേർക്കുകയും ചെയ്തു.[3] ബഡ ടിസെൻ പദ്ധതിയിലേക്ക് കൂട്ടിച്ചേർക്കും എന്ന് സാംസങ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യം ഉറപ്പ് വരുത്തിയിട്ടില്ല.[4][5]

സാംസങ് ആപ്പ്സ്[തിരുത്തുക]

വേവിന്റെ പുറത്തിറക്കലോടെ സാംസങ് ഇലക്ട്രോണിക്സ് സാംസങ് ആപ്പ്സ് എന്നൊരു അന്താരാഷ്ട്ര് ആപ്ലികേഷൻ ചന്ത തുറന്നു.[6] ബഡ പ്ലാറ്റ്ഫോമിന് വേണ്ടിയുള്ളതായിരുന്നു ഇത്. നിലവിൽ സാംസങ് ആപ്പ്സിൽ 2400ലധികം ആപ്ലികേഷനുകളു​ണ്ട്.[7]

ഉപകരണങ്ങൾ[തിരുത്തുക]

ബഡ ഉപയോഗിക്കുന്ന ആദ്യത്തെ ഉപകരണം വേവ് എസ്8500 ആയിരുന്നു. സാംസങിന്റെ മെലിഞ്ഞൊരു ടച്ച്സ്ക്രീൻ ഫോണായിരുന്നു വേവ് എസ്8500. ഒരു ജിഗാഹെർട്സ് ആം കോർട്ടക്സ്-എ8 പ്രൊസസർ, പവർവിആർ എസ്ജിഎക്സ് 540 3ഡി ഗ്രാഫിക്സ് യന്ത്രം, 720 പിക്സൽ വ്യക്തയോടു കൂടിയ സൂപ്പർ അമോലെഡ് സ്ക്രീൻ എന്നിവയടങ്ങുന്ന സാംസങിന്റെ ഹമ്മിംഗ്ബേഡ് സി.പി.യു (എസ്5പിസി110) ആയിരുന്നു വേവ് എസ്8500ൽ ഉണ്ടായിരുന്നത്.[8]

സാംസങിന്റെ എസ്8530 വേവ് II നവംബർ 2010ൽ വിപണിയിലെത്തി. 3.7" സൂപ്പർ ക്ലിയർ കപ്പാസിറ്റീവ് ടച്ച്സ്ക്രീനോടെ വന്ന വേവ് റ്റുവിൽ ബഡയുടെ പതിപ്പ് 1.2 ആണ് ഉണ്ടായിരുന്നത്.[9]

2011ന്റെ അവസാനം ബഡ 2.0 പതിപ്പ് ഉൾപ്പെടുത്തിയ മൂന്ന് ഫോണുകൾ സാംസങ് പുറത്തിറക്കി. സാംസങ് വേവ് 3 എസ്8600, വേവ് എം, വേവ് വൈ എന്നിവയായിരുന്നു അവ. 1.4 ജിഗാഹെർട്സ് സിപിയു, അഡ്രീനോ 205 ജിപിയു, 4" അമോലെഡ് സ്ക്രീൻ അഞ്ച് മെഗാപിക്സെൽ ക്യാമറ എന്നീ സവിശേഷകളോടെയായിരുന്നു വേവ് 3 എത്തിയത്. എന്നാൽ വേവ് എമ്മും വേവ് വൈയ്യും താരതമ്യേന വില കുറഞ്ഞവയായിരുന്നു. വേഗത കുറഞ്ഞ പ്രൊസസറും ചെറിയ സ്ക്രീനും ആണ് ഇവയിൽ ഉണ്ടായിരുന്നത്.

വിപണി പങ്കാളിത്തം[തിരുത്തുക]

കനാലിസിന്റെ കണക്ക് പ്രകാരം 2011ന്റെ ആദ്യത്തെ പാദവർഷത്തിൽ 3.5 ദശലക്ഷം ഫോണുകളിൽ ബഡ ഉപയോഗിക്കപ്പെട്ടിരുന്നു.[10] എന്നാൽ രണ്ടാം പാദവർഷത്തിൽ ഇത് 4.5 ദശലക്ഷമായി വർദ്ധിച്ചു.[11]

ഗാർട്ട്ണറിന്റെ കണക്ക് പ്രകാരം 2012ന്റെ ആദ്യ പാദവർഷത്തിൽ ബഡക്ക് 43% വളർച്ചയുണ്ടായി. മുൻ വർഷം മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വിപണിയിൽ 1.9% പങ്കാളിത്തമുണ്ടായിരുന്ന ബഡ 2012ഓടെ അത് 2.7% ആക്കി വർദ്ധിപ്പിച്ചു.[12]

അവലംബം[തിരുത്തുക]

 1. Lextrait, Vincent (January 2010). "The Programming Languages Beacon, v10.0". Retrieved January 5, 2010.
 2. "bada: un système d'exploitation pour les cellulaires Samsung". Maximejohnson.com/techno. Retrieved July 7, 2010.
 3. "Samsung To Make Bada OS Open Source And Part Of Your Smart TV". Retrieved September 20, 2011.
 4. Samsung to merge Bada with Tizen: the OS party just got a little freaky. Engadget. Retrieved on June 24, 2012.
 5. Woyke, Elizabeth. Forbes http://www.forbes.com/sites/elizabethwoyke/2012/01/13/samsung-merging-its-bada-os-with-intel-backed-tizen-project/. {{cite news}}: Missing or empty |title= (help)
 6. "Samsung Wave European Launch to Propel Samsung Apps". Samsung Apps. June 1, 2010. Archived from the original on 2012-04-28. Retrieved 2021-08-15.
 7. (in Dutch) Samsung Apps Archived 2013-01-04 at Archive.is. Samsung Apps. Retrieved on June 24, 2012.
 8. Segan, Sascha. (2010-02-14) bada's Big: Samsung Announces First bada Phone. Pcmag.com. Retrieved on June 24, 2012.
 9. "Samsung announces S8530 Wave II, meet the big-screen edition". GSMArena.com. October 4, 2010.
 10. Estimate: 2.5M Windows Phone 7 Shipments in Q1 – Mobile Technology News. Gigaom.com (2011-05-05). Retrieved on June 24, 2012.
 11. Samsung bada shipments up 355% to 4.5 million units in Q2 2011 | asymco news | PG.Biz. Pocket Gamer (2011-08-03). Retrieved on June 24, 2012.
 12. "Worldwide Sales of Mobile Phones". Archived from the original on 2013-01-28. Retrieved 2012-08-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഡ&oldid=3830579" എന്ന താളിൽനിന്ന് ശേഖരിച്ചത്