ലിനക്സ് ഫൗണ്ടേഷൻ
![]() | |
മുൻഗാമി | |
---|---|
രൂപീകരണം | 2000 |
തരം | 501(c)(6) organization |
ലക്ഷ്യം | Build sustainable ecosystems around open source projects to accelerate technology development and commercial adoption. |
Location | |
അംഗത്വം | 800+ corporate members[1] |
പ്രധാന വ്യക്തികൾ | Key people
|
വെബ്സൈറ്റ് | www |
സുസ്ഥിരവും വികസനാത്മകവുമായ സമൂഹങ്ങൾ തുറന്ന സ്രോതസ്സ് പദ്ധതികൾ ഉപയോഗിച്ച് നടപ്പിലാക്കുന്നതിനും അതുവഴി സാങ്കേതികവിദ്യാവികസനവും വ്യാവസായിക സ്വീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ലിനക്സ് ഫൌണ്ടേഷൻ. ലോകത്തിലെ ഏറ്റവും വലിയ തുറന്ന സ്രോതസ് സംഘടനയാണ് ലിനകസ് ഫൌണ്ടേഷൻ. ഈ സംഘടന ലിനക്സിന്റെ ഉപയോഗവും വികസവും പ്രോത്സാഹിപ്പിക്കുകയും "ലോകചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ സമ്പത്തിനെ" പിന്തുണയ്ക്കുകയും ചെയ്യുന്നു.
2000 ഓപ്പൺസോഴ്സ് ഡെവലപ്മെന്റ് ലാബ്സ് ആയിട്ടാണ് ആണ് ആരംഭിച്ചത്. പിന്നീട് ഇത് ഫ്രീ സ്റ്റാന്റേഡ്സ് ഗ്രൂപ്പുമായി ലയിച്ചു ലിനക്സ് ഫൌണ്ടേഷൻ ആയി മാറി. ലിനക്സിന്റെ കർത്താവായ ലിനസ് ടോർവാൾഡ്സിന്റെയും പ്രധാന പരിപാലകനായ ഗ്രെഗ് ക്രൊവാഹ് ഹാർട്ട്മാന്റെയും പ്രവർത്തനങ്ങൾ ഈ സംഘടന പിൻതുണയ്ക്കുന്നു. ഇത് എടി ആന്റ് ടി, സിസ്കോ, ഫുജിറ്റ്സു, ഹിറ്റാച്ചി, ഹ്വാവേ, ഐബിഎം, ഇന്റൽ, മൈക്രോസോഫ്റ്റ്, എൻഇസി, ഒറാക്കിൾ, ക്വാൾക്കോം, സാംസങ്ങ്, വിഎംവെയർ തുടങ്ങിയ കമ്പനികളുടെയും ലോകമാകമാനമുള്ള ഡവലപ്പർമാരുടെയും സഹായത്താൽ നടത്തുന്നു.
സീപകാലത്ത് ലിനക്സ് ഫൌണ്ടേഷൻ അതിന്റെ സേവനങ്ങൾ വിപുലീകരിക്കുകയുണ്ടായി. വിവിധ പരിപാടികൾ, പരിശീലനങ്ങൾ, സർട്ടിഫിക്കറ്റുകൾ, സ്വതന്ത്ര പദ്ധതികൾ തുടങ്ങിയവ ലിനക്സ് ഫൌണ്ടേഷൻ നടത്തുന്നു. ഓപ്പൺ നെറ്റ്‌വർക്ക് ഓട്ടോമേഷൻ പ്ലാറ്റ്ഫോം, ഹൈപ്പർലെഡ്ജർ, ക്ലൌഡ് നേറ്റീവ് കമ്പ്യൂട്ടിംഗ് ഫൌണ്ടേഷൻ, ക്ലൌഡ് ഫൌണ്ടറി ഫൌണ്ടേഷൻ, നോഡ് ജെഎസ് ഫൌണ്ടേഷൻ തുടങ്ങി അനേകം പദ്ധതികൾ ലിനക്സ് ഫൌണ്ടേഷൻ പ്രവർത്തിപ്പിക്കുന്നു.