മിർ (ഡിസ്പ്ലേ സെർവർ)
ദൃശ്യരൂപം
(മിർ (ഡിസ്പ്ളേ സെർവർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Original author(s) | കാനോനിക്കൽ ലി. |
---|---|
വികസിപ്പിച്ചത് | കാനോനിക്കൽ ലി. |
ആദ്യപതിപ്പ് | 2013 |
റെപോസിറ്ററി | |
ഭാഷ | സി++ |
ഓപ്പറേറ്റിങ് സിസ്റ്റം | ലിനക്സ് |
തരം | ഡിസ്പ്ലേ സെർവർ |
വെബ്സൈറ്റ് | യൂണിറ്റി.ഉബുണ്ടു.കോം/മിർ |
ലിനക്സിനു വേണ്ടിയുള്ള ഒരു പുതുതലമുറാ ഡിസ്‌പ്ലേ സെർവർ ആണ് മിർ. ഉബുണ്ടു ലിനക്സിന്റെ സ്രഷ്ടാക്കളായ കാനോനിക്കൽ ലിമിറ്റഡ് ആണ് ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉബുണ്ടുവിന്റെ ഭാവിപതിപ്പുകളിൽ എക്സ് ജാലകവ്യവസ്ഥ, വേലാന്റ് ഡിസ്‌പ്ലേ സെർവറിനു പകരം, മിർ ഡിസ്പ്ലേ സെർവർ കൊണ്ടായിരിക്കും മാറ്റപ്പെടുക.[2][3][4]
2017-ൽ കാനോനിക്കൽ ലിമിറ്റഡ് ഒരു പുതിയ ഡിസ്‌പ്ലേ സെർവെർ വികസിപ്പിക്കുക എന്നത് റദ്ദാക്കുകയും, പകരം മിറിനെ വേയ്ലൻഡ് ഡിസ്‌പ്ലേ സെർവെറിന്റെ ഒരു കമ്പോസിറ്റർ ആക്കി മാറ്റുകയും ചെയ്തു.
വികസനം
[തിരുത്തുക]മിറിന്റെ വികസനവഴികൾ:
- ഉബുംടു 13.10: യൂണിറ്റി 7 എക്സ്മിറിനോട് സംയോജിപ്പിച്ച് മിറിൽ പ്രവർത്തിപ്പിക്കും. എക്സിലേക്കുള്ള ഒരു പിൻമാറ്റത്തിന് സൗകര്യമുണ്ടായിരിക്കും.
- ഉബുംടു 14.04 LTS: യൂണിറ്റി 7 എക്സ്മിറിനോട് സ്വതേ സംയോജിപ്പിച്ച് മിറിൽ പ്രവർത്തിപ്പിക്കും. എക്സിലേക്കുള്ള ഒരു പിൻമാറ്റം എടുത്തുകളയും.
- ഉബുംടു 14.10: യൂണിറ്റി 8 മിറിനോട് സ്വതേ സംയോജിപ്പിക്കും. പഴയ ആപ്ലിക്കേഷനുകൾക്കായി റൂട്ട്ലെസ് എക്സ് സപ്പോർട്ട് ഉണ്ടാകും.
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Ancell, Robert (14 July 2013). "Releasing 0.0.7". Mir Bazaar. Canonical Ltd. Retrieved 16 July 2013.
- ↑ "MirSpec – Ubuntu Wiki". Wiki.ubuntu.com. Archived from the original on 2013-03-06. Retrieved 2013-03-06.
- ↑ "Canonical reveals plans to launch Mir display server – Update – The H Open: News and Features". H-online.com. 2013-02-24. Retrieved 2013-03-06.
- ↑ Brodkin, Jon (2012-05-17). "Ubuntu dumps X window system, creates replacement for PC and mobile". Ars Technica. Retrieved 2013-03-06.