മോസില്ല പൊതു അനുമതിപത്രം
രചയിതാവ് | മോസില്ല ഫൗണ്ടേഷൻ[1] |
---|---|
പതിപ്പ് | 2.0[1] |
പ്രസാധകർ | മോസില്ല ഫൗണ്ടേഷൻ[1] |
പ്രസിദ്ധീകരിച്ചത് | ജനുവരി 3, 2012[1] |
ഡിഎഫ്എസ്ജി അനുകൂലം | അതെ[2] |
സ്വതന്ത്ര സോഫ്റ്റ്‌വെയർ | അതെ[3] |
ഓഎസ്ഐ അംഗീകൃതം | അതെ[4] |
ജിപിഎൽ അനുകൂലം | അതെ[3] |
പകർപ്പ് ഉപേക്ഷ | നിയന്ത്രിതം[1] |
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണി | അതെ[5] |
മോസില്ല ഫൗണ്ടേഷൻ വികസിപ്പിക്കുകയും പരിപാലിച്ച് പോരുകയും ചെയ്യുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമാണ് മോസില്ല പൊതു അനുമതിപത്രം. നവീകരിച്ച ബിഎസ്ഡി അനുമതിപത്രത്തിന്റെയും ഗ്നു ജിപിഎല്ലിന്റേയും മധ്യവർത്തിയായി മോസില്ല പൊതു അനുമതിപത്രത്തിനെ കരുതുന്നു. ഓപ്പൺ സോഴ്സ്, സ്വകാര്യ സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾക്കിടയിൽ തുലനാവസ്ഥ ഈ അനുമതിപത്രം പാലിക്കുന്നു.[6] മോസില്ല അനുമതിപത്രത്തിന്റെ രണ്ടു പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.[7] ഇതിൽ രണ്ടാം പതിപ്പ് മറ്റു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രങ്ങളുമായി യോജിച്ച് പോകുന്നതാണ്.[8]
അനുമതിയുടെ രൂപം
[തിരുത്തുക]മോസില്ല പൊതു അനുമതിപത്രത്തിനെ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതി അംഗീകരിച്ചിട്ടുണ്ട്.[3] ഇതിനെ ഓപ്പൺ സോഴ്സ് അനുമതിപത്രമായി ഓപ്പൺ സോഴ്സ് സംരംഭവും അംഗീകരിച്ചിട്ടുണ്ട്.[4] സ്വകാര്യ അനുമതിപത്രമടക്കം മറ്റുള്ള അനുമതിപത്രം ഉപയോഗിക്കുന്ന ഫയലുകളുമായി ഇടകലർത്താൻ എംപിഎൽ അനുമതി നൽകുന്നു. എന്നിരുന്നാലും എംപിഎൽ ഉപയോഗിക്കുന്ന ഭാഗം സ്വതന്ത്രമായിത്തന്നെ തുടരുകയും ചെയ്യും.[5] അതു കൊണ്ട് തന്നെ ഈ അനുമതിപത്രം എംഐടി, ബിഎസ്ഡി അനുമതിപത്രങ്ങളും ജിപിഎല്ലും തമ്മിലുള്ള സന്ധിയായി കണക്കാക്കപ്പെടുന്നു. എംഐടി, ബിഎസ്ഡി അനുമതപത്രങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെ മുഴുവനായും സ്വകാര്യ സോഫ്റ്റ്‌വെയർ ആക്കി മാറ്റാവുന്നതാണ്. ജിപിഎൽ, ഉപയോഗിക്കുമ്പോൾ സമ്പൂർണ്ണമായും ജിപിഎൽ തന്നെ ഉപയോഗിക്കണമെന്ന് നിഷ്കർഷിക്കുന്ന അനുമതിപത്രമാണ്. സ്വകാര്യ അനുമതിപത്രം ഉപയോഗിക്കുന്ന അനുപാത പ്രമാണങ്ങളുടെ ഉപയോഗം സാധ്യമാക്കുന്നതിലൂടെ സോഫ്റ്റ്‌വെയർ വാണിജ്യ ആവശ്യങ്ങൾക്കും, ഓപ്പൺ സോഴ്സ് വികനത്തിനും ഉപയോഗിക്കാം എന്നതാണ് എംപിഎല്ലിന്റെ ഏറ്റവും നല്ല വശം.[9]
ചരിത്രം
[തിരുത്തുക]മോസില്ല പൊതു അനുമതിപത്രത്തിന്റെ 1.0 പതിപ്പ് പുറത്തിറങ്ങിയത് 1998ലായിരുന്നു. അന്ന് നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ ഉയർന്ന പദവിയിലിരുന്നിരുന്ന അഭിഭാഷകനായ മിച്ചൽ ബേക്കറാണ് ഇതെഴുതി തയ്യാറാക്കിയത്. അക്കാലത്ത് ബ്രൗസർ യുദ്ധത്തിൽ മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് എക്സ്‌പ്ലോററിനെതിരെയുള്ള ഓപ്പൺ സോഴ്സ് സമൂഹത്തിന്റെ പ്രതീക്ഷയായിരുന്നു നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ നെറ്റ്സ്കേപ്പ് നാവിഗേറ്റർ.[10] ആ സമയത്ത് ബ്രൗസറിന്റെ കോഡിനു വേണ്ടി പുറത്തിറക്കിയ അനുമതിപത്രമായിരുന്നു നെറ്റ്സ്കേപ്പ് പൊതു അനുമതിപത്രം(എൻപിഎൽ). ഇത് സോഴ്സ് കോഡ് പരസ്യപ്പെടുത്തിയതാണെങ്കിലും സോഫ്റ്റ്‌വെയർ സ്വകാര്യമാക്കാൻ സാധിക്കുന്ന രീതിയിലുള്ള അനുമതിപത്രമായിരുന്നു. ഇത് പിന്നീട് ഓപ്പൺ സോഴ്സ് സമൂഹത്തിൽ അതൃപ്തിക്ക് കാരണമായി. അതേ സമയം എൻപിഎല്ലിന് സമാന്തരമായി ബേക്കർ നിർമ്മിച്ച അനുമതിപത്രമായിരുന്നു മോസില്ല പൊതു അനുമതിപത്രം. നെറ്റ്സ്കേപ്പ് തങ്ങളുടെ പുതിയ ഓപ്പൺ സോഴ്സ് സംരംഭത്തിന് മോസില്ല എന്ന് പേരിട്ടതിന് ശേഷമായിരുന്നു അനുമതിപത്രത്തിന് ഈ പേര് ലഭിച്ചത്. ഈ അനുമതിപത്രം പിന്നീട് പ്രശസ്തമാവുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.[11]
ഉപയോഗം
[തിരുത്തുക]മോസില്ലയുടെ വിവിധ സോഫ്റ്റ്‌വെയറുകളായ മോസില്ല ഫയർഫോക്സ്, മോസില്ല തണ്ടർബേഡ്, മോസില്ല ആപ്ലികേഷൻ സ്യൂട്ട് എന്നിവയും മോസില്ലയുടെ ഏറെക്കുറെ മറ്റെല്ലാ പദ്ധതികളും മോസില്ല പൊതു അനുമതിപത്രമാണ് ഉപയോഗിക്കുന്നത്.[12] ഈ സോഫ്റ്റ്‌വെയറുകളുടെ എല്ലാം മറ്റു രൂപങ്ങളും എംപിഎൽ തന്നെയാണ് ഉപയോഗിക്കുന്നത്. മോസില്ലയെ കൂടാതെ മറ്റു സോഫ്റ്റ്‌വെയർ നിർമ്മാതാക്കളും എംപിഎൽ ഉപയോഗിക്കുന്നുണ്ട്. അഡോബിയുടെ ഫ്ലക്സ് എംപിഎൽ ആണ് ഉപയോഗിക്കുന്നത്.[13]
എംപിഎൽ അധിഷ്ഠിത അനുമതിപത്രങ്ങൾ
[തിരുത്തുക]- യാഹൂ പൊതു അനുമതിപത്രം
- സൺ പൊതു അനുമതിപത്രം
- പൊതു വികസന വിതരണ അനുമതിപത്രം[14]
- പൊതു സാർവ്വജനിക ആരോപണ അനുമതിപത്രം
- ആറോസ് പൊതു അനുമതിപത്രം
- സെൽറ്റക്സ് പൊതു അനുമതിപത്രം
- ഓപ്പൺ എംആർഎസ് പൊതു അനുമതിപത്രം
- ഷുഗർ സിആർഎം പൊതു അനുമതിപത്രം
- എർലാങ് പൊതു അനുമതിപത്രം
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "Announcements - Updating the MPL". Mozilla Foundation. Retrieved 1 March 2012.
- ↑ "Mozilla Public License (MPL)". The Big DFSG-compatible Licenses. Debian Project. Retrieved 2009-06-06.
- ↑ 3.0 3.1 3.2 "Mozilla Public License (MPL) version 2.0". Various Licenses and Comments about Them. Free Software Foundation. Retrieved 2012-01-03.
- ↑ 4.0 4.1 "Open Source Licenses". Open Source Initiative. Retrieved 2012-01-07.
{{cite web}}
: Text "Mozilla Public License 2.0 (MPL-2.0)" ignored (help) - ↑ 5.0 5.1 "Mozilla Public License, version 2.0". Mozilla Foundation. Retrieved 28 February 2012.
- ↑ St. Laurent, Andrew M. (2004)). "3". Understanding Open Source & Free Software Licensing. O'Reilly Media. pp. 62–63. ISBN 978-0-596-00581-8.
{{cite book}}
: Check date values in:|year=
(help) - ↑ "Historical Licensing Documents". Mozilla Foundation. Retrieved 29 February 2012.
- ↑ "About MPL 2.0: Revision Process and Changes FAQ". Mozilla Foundation. Retrieved 29 February 2012.
- ↑ O'Hara, Keith J.; Kay, Jennifer S. (2003). "Open source software and computer science education" (PDF). Journal of Computing Sciences in Colleges. Consortium for Computing Sciences in Colleges. 18 (3): 3–4. ISSN 1937-4771. Retrieved 29 February 2012.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ Andreessen, Marc (18 April 2005). "The Time 100: Mitchell Baker: The "Lizard Wrangler"". Time Magazine. Time. 165 (16). ISSN 0040-781X. OCLC 1311479.
- ↑ Wilson, Rowan (15 November 2011). "The Mozilla Public License - An Overview". OSS-Watch. University of Oxford. Retrieved 29 February 2012.
- ↑ "Mozilla Foundation License Policy". Mozilla Foundation. Retrieved 29 February 2012.
- ↑ "Adobe Flex FAQ: Licensing". Adobe Systems. Retrieved 29 February 2012.
- ↑ Fontana, Richard (9 January 2012). "The new MPL". Retrieved 1 March 2012.