ഗ്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്നു
Heckert GNU white.svg
Gnu hurd debian 1.png
എക്സ്എഫ്സിഇ4(Xfce4), വെബ് ബ്രൗസർ മിഡോറി എന്നിവയ്‌ക്കൊപ്പം ഡെബിയൻ ഗ്നൂ/ഹർഡ്
നിർമ്മാതാവ്Community
പ്രോഗ്രാമിങ് ചെയ്തത് Various (notably C and assembly language)
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകFree software
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Personal computers, mobile devices, embedded devices, servers, mainframes, supercomputers
സപ്പോർട്ട് പ്ലാറ്റ്ഫോംIA-32 (with Hurd kernel only) and Alpha, ARC, ARM, AVR32, Blackfin, C6x, ETRAX CRIS, FR-V, H8/300, Hexagon, Itanium, M32R, m68k, META, MicroBlaze, MIPS, MN103, OpenRISC, PA-RISC, PowerPC, s390, S+core, SuperH, SPARC, TILE64, Unicore32, x86, Xtensa (with Linux-libre kernel only)
കേർണൽ തരംMicrokernel (GNU Hurd) or Monolithic kernel (GNU Linux-libre, fork of Linux)
UserlandGNU
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
GNU GPL, GNU LGPL, GNU AGPL, GNU FDL, GNU FSDG[1][2]
വെബ് സൈറ്റ്www.gnu.org/home.en.html

പരിപൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌‌വേർ ഉപയോഗിച്ചുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്നു (GNU pronounced /ˈɡnuː/ ( listen)[3]), GNU എന്നതിന്റെ പൂർണ്ണരൂപം GNU's not Unix!” എന്നാണ്. യുണിക്സ് സമാന എന്നാൽ സ്വതന്ത്ര സോഫ്റ്റ്‌‌വേറും യുണിക്സുമായി യാതൊരു ബന്ധവുമില്ലാത്തതുമായ പദ്ധതിയായതുകൊണ്ടാണീ പേര് സ്വീകരിച്ചത്[4]. ഗ്നുവിന്റെ വികസനം തുടങ്ങിവച്ചത് റിച്ചാർഡ് സ്റ്റാൾമാൻ ആണ്, അത് സ്വതന്ത്ര സോഫ്റ്റ്‌‌വേർ സമിതിയുടെ (Free Software Foundation) നിർമ്മാണത്തിനും കാരണമായി.

ഗ്നു പദ്ധതി പ്രകാരമാണ് ഗ്നുവിന്റെ വികസനം, ഇന്ന് കമ്പൈലറുകൾ, ബൈനറി ഉപകരണങ്ങൾ, ബാഷ് ഷെൽ തുടങ്ങി നിരവധി ഭാഗങ്ങൾ ഗ്നുവിനായി വികസിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കെർണലിന്റെ വികസനം പൂർണ്ണമല്ല. അതുകൊണ്ട് ഗ്നു പദ്ധതിയിൽ ലിനക്സ് കെർണൽ ഉൾപ്പെടുത്തിയാണിപ്പോൾ ഉപയോഗിക്കുന്നത്. ഗ്നുവിന്റെ സ്വന്തം കെർണലിനെ ഗ്നു ഹർഡ് എന്നു വിളിക്കുന്നു. ഗ്നു സാർവ്വ ജനിക അനുമതി, ഗ്നു ലഘു സാർവ്വ ജനിക അനുമതി, ഗ്നു സ്വതന്ത്ര പ്രമാണ അനുമതി തുടങ്ങിയ സ്വത അനുമതികൾ അടിസ്ഥാനപരമായി ഗ്നു പദ്ധതിയ്ക്കു വേണ്ടി എഴുതപ്പെട്ടതാണെങ്കിലും നിരവധി മറ്റ് പദ്ധതികൾ ഇന്നവ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. "GNU Licenses".
  2. "GNU FSDG".
  3. "The GNU Operating System - What is GNU?". Free Software Foundation. September 4, 2009. ശേഖരിച്ചത് October 9, 2009. The name "GNU" is a recursive acronym for "GNU's Not Unix!"; it is pronounced g-noo, as one syllable with no vowel sound between the g and the n.
  4. "The GNU Operating system". ശേഖരിച്ചത് 2008-08-18.


"https://ml.wikipedia.org/w/index.php?title=ഗ്നു&oldid=3755416" എന്ന താളിൽനിന്ന് ശേഖരിച്ചത്