ഇമാക്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇമാക്സ്‌
ഗ്നൂ ഇമാക്സിൽ ഉള്ള ഓർഗ്-മോഡ്(Org-mode), മാഗിറ്റ്(Magit), ഡൈയേർഡ്(Dired) ബഫറുകൾ
ഗ്നൂ ഇമാക്സിൽ ഉള്ള ഓർഗ്-മോഡ്(Org-mode), മാഗിറ്റ്(Magit), ഡൈയേർഡ്(Dired) ബഫറുകൾ
Original author(s)David A. Moon,
Guy L. Steele Jr.
വികസിപ്പിച്ചത്Various free/libre software developers, including volunteers and commercial developers
ആദ്യപതിപ്പ്1976; 48 years ago (1976)[1][2]
ഭാഷLisp, C
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംText editor
വെബ്‌സൈറ്റ്www.gnu.org/software/emacs/

ഗ്നു പദ്ധതിയുടെ ഭാഗമായി റിച്ചാർഡ്‌ സ്റ്റാൾമാൻ വികസിപ്പിച്ചെടുത്ത ടെക്സ്റ്റ് എഡിറ്ററാണ് ഇമാക്സ്‌[3]. എഡിറ്റർ മാക്രോസ് എന്നാണ് ഇതിന്റെ പൂർണ്ണരൂപം. 1976-ലാണ് ഇമാക്സിന്റെ ആദ്യ വെർഷൻ പുറത്തിറങ്ങിയത്. ഗ്നൂ ഇമാക്സ്, സജീവമായി തുടരുന്നു; ഏറ്റവും പുതിയ പതിപ്പ് 28.2 ആണ്, 2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയത്. ഗ്നു/ലിനക്സ്, മാക് ഒ.എസ്. എക്സ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ യുണിക്സ് സിസ്റ്റങ്ങളിലും, മൈക്രോസോഫ്റ്റ് വിൻഡോസിലും പ്രവർത്തിക്കുന്ന ഇമാക്സ് ഗ്നൂ സാർവ്വജനിക അനുവാദപത്രത്തിന് കീഴിലാണ് വിതരണം ചെയ്യുന്നത്. ഗ്നു ഇമാക്സും എക്സ് ഇമാക്സുമാണ് ഇന്ന് ഉപയോഗത്തിലിരിക്കുന്ന പ്രധാന ഇമാക്സ് പതിപ്പുകൾ. ഗ്നു പദ്ധതിയുടെ കീഴിൽ വികസിപ്പിക്കുന്ന ഇമാക്സാണ് ഗ്നു ഇമാക്സ്[4]. "വിപുലീകരിക്കാവുന്ന, ഇഷ്ടാനുസൃതമാക്കാവുന്ന, സെൽഫ് ഡോക്യുമെന്റേഷൻ, നടത്താവുന്ന തത്സമയ ഡിസ്പ്ലേ എഡിറ്റർ" ആണ് ഇമാക്സ്.[5]

ഇമാക്സിൽ 10,000-ലധികം അന്തർനിർമ്മിത കമാൻഡുകൾ ഉണ്ട്, അതിന്റെ ഉപയോക്തൃ ഇന്റർഫേസ് ഈ കമാൻഡുകളെ മാക്രോകളാക്കി വർക്ക് ഓട്ടോമേറ്റ് ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്നു. ഇമാക്സിന്റെ നടപ്പാക്കലുകൾക്കായി ലിപ്സ് പ്രോഗ്രാമിംഗ് ഭാഷയുടെ ഒരു ഭാഷാഭേദം അവതരിപ്പിക്കുന്നു, ഈ എഡിറ്ററിനായി പുതിയ കമാൻഡുകളും ആപ്ലിക്കേഷനുകളും എഴുതാൻ ഉപയോക്താക്കളെയും ഡവലപ്പർമാരെയും അനുവദിക്കുന്നു. ഫയലുകൾ, റിമോട്ട് ആക്സസ്,[6]ഇ-മെയിൽ, ഔട്ട് ലൈനുകൾ, മൾട്ടിമീഡിയ, ജിറ്റ് ഇന്റഗ്രേഷൻ, ആർഎസ്എസ് ഫീഡുകൾ എന്നിവയുടെ എക്സ്റ്റൻക്ഷനുകൾ കൈകാര്യം ചെയ്യുന്നതിനും, [7]കൂടാതെ എലിസ(ELIZA), പോങ്(Pong), കോൺവെയ്സ് ലൈഫ്(Conway's Life), സ്നേക്ക്(Snake),ഡണറ്റ്, ടെട്രിസ് എന്നിവയുടെ ഇംമ്പ്ലിമെന്റേഷൻ ഇമാക്സിൽ ചേർത്തിട്ടുണ്ട്.[8]

യഥാർത്ഥ ഇമാക്സ് 1976-ൽ ഡേവിഡ് എ. മൂണും ഗൈ എൽ. സ്റ്റീൽ ജൂനിയറും ചേർന്ന് ടെൽകോ(TECO) എഡിറ്ററിന് വേണ്ടി ഒരു കൂട്ടം എഡിറ്റർ മാക്രോസ്(MACroS) എന്ന നിലയിൽ എഴുതിയതാണ്.[2][9][10][11] ടെൽകോ-മാക്രോ എഡിറ്റേഴസായ ടെൽമാക്(TECMAC), ടിമാക്സ്(TMACS) എന്നിവയുടെ ആശയങ്ങളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്.[12]

ഇമാക്സിന്റെ ഏറ്റവും പ്രചാരമുള്ളതും ഏറ്റവും പോർട്ട് ചെയ്യപ്പെടുന്നതുമായ പതിപ്പ് ഗ്നു ഇമാക്സ് ആണ്, ഇത് ഗ്നു പ്രൊജക്റ്റിനായി റിച്ചാർഡ് സ്റ്റാൾമാൻ സൃഷ്ടിച്ചതാണ്.[13] 1991-ൽ ഗ്നൂ ഇമാക്സിൽ നിന്ന് ഉൾത്തിരിഞ്ഞ ഒരു വകഭേദമാണ് എക്സ്ഇമാക്സ്(XEmacs). ഗ്നൂ ഇമാക്സും എക്സ്ഇമാക്സും സമാനമായ ലിപ്സ് ഭാഷാഭേദങ്ങൾ ഉപയോഗിക്കുന്നു, മിക്കവാറും അവ പരസ്പരം പൊരുത്തപ്പെടുന്നു. എക്സ്ഇമാക്സിന് വേണ്ടി ഇപ്പോൾ വികസനങ്ങളൊന്നും നടക്കുന്നില്ല.

യുണിക്സ് കൾച്ചറിൽ നിന്നുള്ള പരമ്പരാഗത എഡിറ്റഴേസിലെ രണ്ട് പ്രധാന മത്സരാർത്ഥികളിൽ ഒരാളാണ് വിഐ(vi)യ്ക്കൊപ്പം ഇമാക്സ്. ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പഴക്കമേറിയതും സ്വതന്ത്രവുമായ ഓപ്പൺ സോഴ്സ് പ്രോജക്റ്റുകളിൽ ഒന്നാണ് ഇമാക്സ്.[14]

അവലംബം[തിരുത്തുക]

  1. "Emacs Release Dates".
  2. 2.0 2.1 Zawinski, Jamie (2005-06-21) [1999]. "Emacs Timeline". Retrieved 11 August 2015.
  3. Bernard S. Greenberg. "Multics Emacs: The History, Design and Implementation".
  4. Allombert, Bill. "Debian Popularity Contest". Editors report. Debian. Retrieved 22 November 2011.
  5. "GNU Emacs Manual". FSF. Retrieved 24 November 2012.
  6. "Tramp User Manual". Free Software Foundation. Retrieved 2009-04-04.
  7. "Introducing Elfeed, an Emacs Web Feed Reader".
  8. "Amusements". Finally, if you find yourself frustrated, try describing your problems to the famous psychotherapist Eliza. Just do M-x doctor.
  9. Greenberg, Bernard S. (1979). Multics Emacs: The History, Design and Implementation.
  10. "GNU Emacs FAQ".
  11. Adrienne G. Thompson. "MACSimizing TECO". Archived from the original on 2013-10-24. Retrieved 2012-02-26.
  12. "A history of Emacs". XEmacs Internals Manual. 2006-12-11. Retrieved 2007-08-22.
  13. Allombert, Bill. "Debian Popularity Contest". Editors report. Debian. Retrieved 22 November 2011.
  14. "The 10 oldest, significant open-source programs". ZDNet.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇമാക്സ്‌&oldid=3814111" എന്ന താളിൽനിന്ന് ശേഖരിച്ചത്