ലിസ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lisp (programming language) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലിസ്പ്
ശൈലി:multi-paradigm: functional, procedural, reflective
പുറത്തുവന്ന വർഷം:1958
രൂപകൽപ്പന ചെയ്തത്:John McCarthy
വികസിപ്പിച്ചത്:Steve Russell, Timothy P. Hart, and Mike Levin
ഡാറ്റാടൈപ്പ് ചിട്ട:dynamic, strong
വകഭേദങ്ങൾ:Common Lisp, Emacs Lisp, ISLISP, Scheme
സ്വാധീനിച്ചത്:Logo, പേൾ, പൈത്തൺ, Smalltalk, റൂബി, Dylan, മാത്തമാറ്റിക്ക, Rebol

നീണ്ട ചരിത്രമുള്ളതും മറ്റു പ്രോഗ്രാമിങ് ഭാഷകളിൽ നിന്ന് വ്യത്യസ്തമായ ലേഖനവ്യവസ്ഥയോടുകൂടിയതുമായ പ്രോഗ്രാമിങ് ഭാഷാവിഭാഗമാണ്‌ ലിസ്പ് (LISP). 1958-ലാണ്‌ ഇത് പുറത്തിറങ്ങിയത്. 'ലിസ്റ്റ് പ്രൊസസ്സിങ് ലാംഗ്വേജ്' (LISt Processing language) എന്നതിൽ നിന്നാണ്‌ പേരിന്റെ ഉൽഭവം.

പഴക്കം[തിരുത്തുക]

ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന ഏറ്റവും പഴയ രണ്ടാമത്തെ ഉന്നത തല പ്രോഗ്രാമിങ് ഭാഷയാണിത്( high-level programming language) . ഫോർട്രാൻ മാത്രമാണ്‌ ഇതിലും പഴയത്. ഫോർട്രാനെ പോലെ തന്നെ ലിസ്പിനും തുടക്കത്തിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് നിലവിലുള്ള ലിസ്പിന്റെ പ്രചാരത്തിലുള്ള വകഭേദങ്ങളിൽ പ്രധാനപ്പെട്ടവ കോമൺ ലിസ്പും (Common Lisp) സ്കീം (Scheme) ഉം ആണ്‌.

തുടക്കം[തിരുത്തുക]

അലോൺസോ ചർച്ചിന്റെ ലാംഡ കാൽകുലസിനെ അടിസ്ഥാനമാക്കി കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ ഗണിതസമവാക്യങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗമായിട്ടായിരുന്നു ആദ്യം ലിസ്പ് രൂപംകൊണ്ടത്. പിന്നീട് പെട്ടെന്ന് തന്നെ കമ്പ്യൂട്ടറുകളിൽ കൃത്രിമബുദ്ധി പ്രായോഗികമാക്കാനുള്ള ഗവേഷണങ്ങൾക്കുള്ള പ്രോഗ്രാമിങ് ഭാഷ എന്ന നിലയിൽ പ്രചാരത്തിലാവുകയും ചെയ്തു. കമ്പ്യൂട്ടർ ശാസ്ത്രത്തിൽ പല തത്ത്വങ്ങളും ലിസ്പ് സംഭാവന ചെയ്തിട്ടുണ്ട്. ട്രീ ഡാറ്റാ സ്ട്രക്ച്ചർ, ഓട്ടോമാറ്റിക്ക് സ്റ്റോറേജ് മാനേജ്മെന്റ്, ഡൈനാമിക്ക് ടൈപ്പിങ്, വസ്തുതാ അധിഷ്ഠിത പ്രോഗ്രാമിങ്, സെൽഫ് ഹോസ്റ്റിങ് കം‌പൈലർ എന്നിവ് അവയിൽ ചിലതാണ്‌.

"https://ml.wikipedia.org/w/index.php?title=ലിസ്പ്&oldid=3231186" എന്ന താളിൽനിന്ന് ശേഖരിച്ചത്