എംഐടി അനുമതിപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
MIT License
MIT logo.svg
രചയിതാവ്മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി
പ്രസാധകർമസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി
പ്രസിദ്ധീകരിച്ചത്1988[അവലംബം ആവശ്യമാണ്]
ഡിഎഫ്എസ്ജി അനുകൂലംYes
സ്വതന്ത്ര സോഫ്റ്റ്‌വെയർYes
ഓഎസ്ഐ അംഗീകൃതംYes
ജിപിഎൽ അനുകൂലംYes
പകർപ്പ് ഉപേക്ഷNo
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണിYes

മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (എംഐടി) നിർമ്മിച്ച സോഫ്റ്റ്‌വെയർ അനുമതിപ്പത്രമാണ് എംഐടി അനുമതിപത്രം. ജിപിഎല്ലിൽ നിന്നും ഇത് താരതമ്യേന കർശന സ്വഭാവം ഇല്ലാത്തതാണ് എംഐടി ലൈസൻസ്. ഇത് സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ കൂടെയും ഉപയോഗിക്കാനുള്ള അനുമതി നൽകുന്നുണ്ട്. എന്നാലും സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതി അംഗീകരിച്ച അനുമതിപത്രങ്ങളിൽ ഒന്നാണിത്.[1]

എക്സ്പാറ്റ്, പുട്ടി, മോണോ ലൈബ്രറി ക്ലാസുകൾ, റൂബി ഓൺ റെയിൽസ്, കേക്ക് പി.എച്ച്.പി, സിംഫണി, ലൂഅ, എക്സ് ജാലകസംവിധാനം എന്നിവയാണ് എംഐടി അനുമതിപത്രം ഉപയോഗിക്കുന്ന പ്രധാന സോഫ്റ്റ്‌വെയറുകൾ.

വിവിധ രൂപങ്ങൾ[തിരുത്തുക]

എക്സ്പാറ്റ് ലൈബ്രറി ഉപയോഗിക്കുന്ന എംഐടി അനുമതിപത്രത്തിന്റെ മറ്റൊരു രൂപമാണ് എക്സ്പാറ്റ് അനുമതിപത്രം.[2] എംഐടി എക്സ് കൺസോർഷ്യം വികസിപ്പിക്കുന്ന എക്സ് ജാലകസംവിധാനത്തിലുള്ള അനുമതിപത്രമാണ് എംഐടി/എക്സ് കൺസോർഷ്യം അനുമതിപത്രം എന്നറിയപ്പെടുന്ന എക്സ്11 അനുമതിപത്രം.[3] എന്നാൽ ഓപ്പൺ സോഴ്സ് സംരംഭത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ള എംഐടി അനുമതിപത്രം എക്സ്പാറ്റ് അനുമതിപത്രം തന്നെയാണ്.[4]

എക്സ് ഫ്രീ86 പ്രൊജക്ട് ഉപയോഗിക്കുന്നത് എംഐടി അനുമതിപത്രത്തിന്റെ നവീകരിച്ച ഒരു രൂപമാണ്. ഇത് നാല് ഉപവകുപ്പ് ബിഎസ്ഡി അനുമതിപത്രത്തിന്റെ ചില സവിശേഷതകൾ കാണിക്കുന്നുണ്ട്.[5] ഇത് ജിപിഎല്ലിന്റെ രണ്ടാം പതിപ്പുമായി ഒത്തു പോകുന്നതല്ലെങ്കിലും മൂന്നാം പതിപ്പുമായി ചേർന്ന് പോകും.[6]

താരതമ്യം[തിരുത്തുക]

എംഐടി അനുമതിപത്രം നവീകരിച്ച ബിഎസ്ഡി അനുമതിപത്രത്തോട് സാദൃശ്യം കാണിക്കുന്നുണ്ട്. പകർപ്പവകാശ ഉടമസ്ഥന്റെ പേര് ചേർക്കുന്നതിനെ ബിഎസ്ഡി അനുമതിപത്രം എതിർക്കുമ്പോൾ എംഐടിയിൽ അത്തരം ഒരു നിർദ്ദേശം ഇല്ല എന്നതാണ് ഈ രണ്ട് അനുമതിപത്രങ്ങൾ തമ്മിലുള്ള വ്യത്യാസം. എന്നാൽ എംഐടി അനുമതിപത്രത്തിന്റെ ചില പതിപ്പുകളിൽ ഈ ഭാഗവും കാണാവുന്നതാണ്.

എക്സ് ഫ്രീ86 പ്രൊജക്റ്റ് ഉപയോഗിക്കുന്ന എംഐടി അനുമതിപത്രത്തിൽ യഥാർത്ഥ ബിഎസ്ഡി അനുമതിപത്രത്തിൽ ഉണ്ടായിരുന്ന പരസ്യപ്പെടുത്തൽ ഉപവകുപ്പ്( ബെർക്കിലീ സർവകലാശാല പിന്നീട് ഒഴിവാക്കിയത്[7]) ചേർത്തിട്ടുണ്ട്.

എംഐടി അനുമതിപത്രം ഉപയോക്താവിന് ഒരു സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ലൈബ്രറി ഉപയോഗിക്കാനും, പകർപ്പെടുക്കാനും, നവീകരിക്കാനും, കൂട്ടിച്ചേർക്കാനും, വിതരണം ചെയ്യാനും ഉപഅനുമതിപത്രം നിർമ്മിക്കാനും, വിൽക്കാനും ഉള്ള അനുമതികൾ നൽകിയിരിക്കുന്നു.

ലഘൂകരിച്ച ബിഎസ്ഡി അനുമതിപത്രവും എല്ലാതരത്തിലും എംഐടി അനുമതിപത്രവുമായി സാദൃശ്യം കാണിക്കുന്നുണ്ട്. കാരണം ലഘൂകരിച്ച ബിഎസ്ഡി അനുമതിപത്രത്തിൽ പരസ്യത്തെ സംബന്ധിക്കുന്ന ഉപവകുപ്പോ, പകർപ്പവകാശ ഉടമസ്ഥന്റെ പേരുപയോഗിക്കുന്നതിനെ എതിർക്കുകയോ ചെയ്തിട്ടില്ല.

ഇല്ലിനോയ്സ് സർവകലാശാല / എൻസിഎസ്എ ഓപ്പൺ സോഴ്സ് അനുമതിപത്രം എംഐടി, ബിഎസ്ഡി അനുമതിപത്രങ്ങളെ സമന്വയിപ്പിച്ച് നിർമ്മിച്ചതാണ്. പ്രധാന ഭാഗങ്ങൾ എംഐടി അനുമതിപത്രത്തിലേതാണ്.

ഏകദേശം ഒരേപോലെയുള്ള നിയമങ്ങളടങ്ങിയ ഐ.എസ്.സി അനുമതിപത്രത്തിൽ താരതമ്യേന ലളിതമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.gnu.org/licenses/license-list.html#GPLCompatibleLicenses
  2. Stallman, Richard. "Various Licenses and Comments about Them # Expat License". Free Software Foundation. ശേഖരിച്ചത് 5 December 2010. CS1 maint: discouraged parameter (link)
  3. Stallman, Richard. "Various Licenses and Comments about Them # X11 License". Free Software Foundation. ശേഖരിച്ചത് 5 December 2010. CS1 maint: discouraged parameter (link)
  4. "Open Source Initiative OSI - The MIT License:Licensing". Open Source Initiative. ശേഖരിച്ചത് 5 December 2010. CS1 maint: discouraged parameter (link)
  5. "XFree86 License (version 1.1)". XFree86 Project. ശേഖരിച്ചത് 2007-07-12. CS1 maint: discouraged parameter (link)
  6. "Various Licenses and Comments about Them". Free Software Foundation. ശേഖരിച്ചത് 2011-05-10. CS1 maint: discouraged parameter (link)
  7. "To All Licensees, Distributors of Any Version of BSD". University of California, Berkeley. 1999-07-22. ശേഖരിച്ചത് 2006-11-15. CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എംഐടി_അനുമതിപത്രം&oldid=3336347" എന്ന താളിൽനിന്ന് ശേഖരിച്ചത്