പൈത്തൺ (പ്രോഗ്രാമിങ്ങ് ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈത്തൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൈത്തൺ (വിവക്ഷകൾ) എന്ന താൾ കാണുക. പൈത്തൺ (വിവക്ഷകൾ)
പൈത്തൺ
Python logo.svg
ശൈലി: Multi-paradigm
പുറത്തുവന്ന വർഷം: 1991
രൂപകൽപ്പന ചെയ്തത്: ഗൈഡോ വാൻ റോസ്സം
വികസിപ്പിച്ചത്: Python Software Foundation
ഏറ്റവും പുതിയ പതിപ്പ്: 3.3.0 /
29 സെപ്റ്റംബർ 2012 (2012-09-29), 1103 ദിവസങ്ങൾ മുമ്പ്
2.7.3 /
11 ഏപ്രിൽ 2012 (2012-04-11), 1274 ദിവസങ്ങൾ മുമ്പ്
ഡാറ്റാടൈപ്പ് ചിട്ട: Strong, dynamic ("duck typing")
പ്രധാന രൂപങ്ങൾ: CPython, Jython, IronPython, PyPy
വകഭേദങ്ങൾ: Stackless Python, RPython
സ്വാധീനിക്കപ്പെട്ടത്: ABC, ALGOL 68[1], C, Haskell, Icon, Lisp, Modula-3, Perl, Java
സ്വാധീനിച്ചത്: Ruby, Boo, Groovy
ഓപറേറ്റിങ്ങ് സിസ്റ്റം: Cross-platform
അനുവാദപത്രം: Python Software Foundation License
വെബ് വിലാസം: http://www.python.org/

കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ഒരു ഹൈലെവൽ പ്രോഗ്രാമിങ് ഭാഷയാണ്‌ പൈത്തൺ. ​​​എഴുതുന്ന പ്രോഗ്രാം ​​ എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാം ​എന്നത് പൈത്തണിന്റ പ്രധാന സവിശേഷതകളിലൊന്നാണ്.​1991-ൽ ഗൈഡോ വാൻ റോസ്സിന്റെ നേതൃത്വത്തിലാണ്‌ ഇത് എഴുതിയത്.

പ്രത്യേകതകൾ[തിരുത്തുക]

കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിപ്പിക്കാനായി ഇന്ന് പൈത്തൺ വളരെയധികം ഉപയോഗിക്കുന്നു. വളരെ ലളിതമായ ഭാഷാഘടനയാണ് പൈത്തണിന്റെ ഏറ്റവും വലിയ പ്രത്യേകത. ജാവ, സി തുടങ്ങിയ പ്രോഗ്രാമിങ് ഭാഷകളിൽ ഉള്ളതിലും വളരെ കുറച്ച് ചിഹ്നങ്ങൾ മാത്രമേ പൈത്തണിൽ ഉപയോഗിക്കുന്നുള്ളൂ. ജാവയിലും സി++ ലും ചരങ്ങൾ പ്രോഗ്രാമിൽ ഉപയോഗിക്കുന്നതിനു മുൻപ് കമ്പൈലറിനോട് സൂചിപ്പിക്കേണ്ടതുണ്ട് എന്നാൽ പൈത്തണിൽ ഇതിന്റെ ആവശ്യം ഇല്ല. വളരെ പെട്ടെന്ന് ഉപയോഗപ്രദമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കാൻ ഇത് സഹായിക്കുന്നു.

വിക്കിപീഡിയക്കും മറ്റു മീഡിയാവിക്കി സം‌രംഭങ്ങൾക്കുമായുള്ള ബോട്ട് പ്രോഗ്രാമുകൾ എഴുതുന്നതിനായി പൈത്തൺ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പൈവിക്കിപീഡിയ എന്ന ബോട്ട് പ്രോഗ്രാമാണ്‌ അന്തർ‌വിക്കി കണ്ണികൾ നൽകാനായി മിക്കവാറും ഉപയോഗിക്കപ്പെടുന്നത്.

പൈത്തൺ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3606 വരിയിൽ : bad argument #1 to 'pairs' (table expected, got nil)