റാസ്ബെറി പൈ
![]() റാസ്പ്ബെറി പൈ 3 കമ്പ്യൂട്ടർ മോഡൽ ബി | |
ഡെവലപ്പർ | റാസ്പ്ബെറി പൈ ഫൗണ്ടേഷൻ |
---|---|
തരം | ഏക ഘടക കമ്പ്യൂട്ടർ |
പുറത്തിറക്കിയത് | 29 ഫെബ്രുവരി 2012[1] |
ഓഎസ് | ലിനക്സ് (ഡെബിയൻ ഗ്നു/ലിനക്സ്, ഫെഡോറ |
Power | 2.5 W (മോഡൽ എ ), 3.5 W (മോഡൽ ബി ) |
CPU | ARM1176JZF-S (armv6k) 700 MHz |
Storage capacity | സെക്യുർ ഡിജിറ്റൽ കാർഡ് (SD or SDHC card) |
Memory | 256 മെഗാ ബൈറ്റ് |
ഗ്രാഫിക്സ് | Broadcom VideoCore IV |
വെബ്താൾ | www |
ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പമുള്ള ഒരു ബോർഡിൽ ഒതുങ്ങുന്ന കമ്പ്യൂട്ടറാണ് റാസ്പ്ബെറി പൈ. യു.കെയിലെ റാസ്പ്ബെറി പൈ ഫൗണ്ടേഷൻ ഇത് വികസിപ്പിച്ചത്. വിദ്യാലയങ്ങളിൽ അടിസ്ഥാന കമ്പ്യൂട്ടർ ശാസ്ത്രം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ നിർമ്മിച്ചിരിക്കുന്നത്.
നെവാർക്ക് എലമെന്റ് 14, ആർഎസ് കമ്പോണന്റ്സ്, ഇഗോമാൻ എന്നീ കമ്പനികളാണ് റാസ്പ്ബെറി പൈ നിർമ്മിക്കുന്നത്. ഈ കമ്പനികളാണ് റാസ്പ്ബെറി പൈയുടെ വിൽപന നടത്തുന്നത്. ഇഗോമാൻ നിർമ്മിക്കുന്ന ബോർഡ് ചൈനയിലും തായ്‌വാനിലും മാത്രമേ വിൽക്കുന്നുള്ളൂ. ഇതിന്റെ നിറം ചുവപ്പാണ് കൂടാതെ എഫ്.സി.സി/സി.ഇ മുദ്രണങ്ങൾ ഇതിൽ ഇല്ല. എല്ലാ ബോർഡുകളുടെയും ഘടകങ്ങൾ ഒരേപോലെയാണ്.
ആം അടിസ്ഥാനമുള്ള ബ്രോഡ്കോം ബിസിഎം2835 സിസ്റ്റം ഓൺചിപ്പ് ആണ് റാസ്‍ബെറി പൈയിൽ ഉപയോഗിച്ചിരിക്കുന്നത്. എആർഎം1176ജെഇസഡ്എഫ്-എസ് 700മെഗാഹെർടസ് പ്രോസസറും വീഡിയോകോർ 4 ജിപിയു ഉം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 256 എംബി റാം ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മോഡൽ ബി, മോഡൽ ബി+ എന്നീ വകഭേദങ്ങളിൽ 512 എംബി റാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു എസ്ഡി കാർഡ് ഉപയോഗിച്ചാണ് റാസ്ബെറി പൈയിൽ ഓപ്പറേറ്റിംഗ് സിസ്റ്റം ബൂട്ട് ചെയ്യുന്നത്. ഫയലുകൾ സൂക്ഷിക്കാനുള്ള സംഭരണസ്ഥലമായും ഈ എസ്ഡി കാർഡ് ഉപയോഗിക്കപ്പെടുന്നു.
ഡെബിയൻ അടിസ്ഥാനമായുള്ളതും ആർച്ച് ലിനക്സ് അടിസ്ഥാനമായുള്ളതുമായ രണ്ട് ലിനക്സ് വിതരണങ്ങൾ റാസ്ബെറി പൈയിൽ ഉപയോഗിക്കാനായി റാസ്പ്ബെറി പൈ ഫൗണ്ടേഷൻ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഫെഡോറ അടിസ്ഥാനമായ പൈഡോറ, എക്സ്ബിഎംസി ക്കായി റാസ്പ്ബിഎംസി എന്നിങ്ങനെ വിവിധ ലിനക്സ് വിതരണങ്ങളും റാസ്പ്ബെറി പൈയിൽ പ്രവർത്തിക്കും. റാസ്പ്ബെറി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന നൂബ്സ് ഇൻസ്റ്റേഷൻ മാനേജർ ഉപയോഗിച്ചാണ് റാസ്പിയാൻ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത്.
പെത്തൺ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും റാസ്ബെറി പൈയിൽ ഉപയോഗിക്കാനായി ലഭ്യമാണ്. കൂടാതെ സി, ജാവ, പേൾ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളും ഇതിൽ കൈകാര്യം ചെയ്യാൻ കഴിയും.
14 ഫെബ്രുവരി 2014 ഓടെ ഏതാണ്ട് 2.5 മില്യൺ റാസ്ബെറി പൈ ബോർഡുകൾ ലോകമാകമാനം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.