ബ്ലെൻഡർ
![]() | |
![]() ബ്ലെൻഡർ 2.66 ന്റെ പൊതുവെയുള്ള ചിത്രം | |
വികസിപ്പിച്ചത് | ബ്ലെൻഡർ ഫൗണ്ടേഷൻ |
---|---|
Stable release | 3.5.1[1] ![]() |
Repository | |
ഭാഷ | സി, സി++, കൂടാതെ പൈത്തൺ |
ഓപ്പറേറ്റിങ് സിസ്റ്റം | ഗ്നു/ലിനക്സ്, ഫ്രീ ബി.എസ്.ഡി., മാക് ഒ.എസ്. ടെൻ, മൈക്രോസോഫ്റ്റ് വിൻഡോസ് [2] |
തരം | 3D കംപ്യൂട്ടൻ ഗ്രാഫിക്സ് |
അനുമതിപത്രം | ഗ്നൂ സാർവ്വജനിക അനുവാദപത്രം v2 or later |
വെബ്സൈറ്റ് | www.blender.org |
ത്രിമാന ഗ്രാഫിക്സ് കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് ബ്ലെൻഡർ(Blender). മോഡലിംഗ്, യു.വി മാപ്പിംഗ്, സിമുലേഷനുകൾ, റെൻഡറിംഗ്, എഡിറ്റിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ജി.പി.എൽ അനുമതി പത്രത്തോടെ സ്വതന്ത്രസോഫ്റ്റ്‌വെയറായി പുറത്തിറങ്ങിയിരിക്കുന്ന ഇത് ഗ്നു/ലിനക്സ് , വിൻഡോസ്, മാക് ഒ.എസ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കാൻ ശേഷിയുള്ളതാണ്.
ചരിത്രം[തിരുത്തുക]
ഡച്ച് ആനിമേഷൻ സ്റ്റൂഡിയോ ആയ നിയോജിയോ, നാൻ എന്നിവരുടെ ആവശ്യങ്ങൾക്കായാണ് ബ്ലെൻഡർ ആദ്യമായി നിർമ്മിച്ചത്(1989ൽ). യെല്ലോ പുറത്തിറക്കിയ ബേബി എന്ന ആൽബത്തിൽ നിന്നുമാണ് ബ്ലെൻഡർ എന്ന പേര് സ്വീകരിച്ചത് എന്നാണ് പറയപ്പെടുന്നത്.ആദ്യ കാലത്ത് ഷെയർവെയർ ആയി പുറത്തിറങ്ങിയിരുന്ന ഈ സോഫ്റ്റ് വെയർ 2002ൽ 100,670$ യു എസ് ഡോളറിന് റൂസെൻണ്ടാളിന്റെ (Roosendaal) നേതൃത്ത്വത്തിലുള്ള ബ്ലെൻഡർ ഫൗണ്ടേഷൻ വാങ്ങുകയായിരുന്നു.പിന്നീട് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ച് തുടങ്ങിയ സംരംഭം സെപ്റ്റബർ 7, 2002 ന് സോഴ്സ് കോഡ് പൊതുജനത്തിന് പ്രാപ്യമാകുന്ന രീതിയിൽ GPL ആയി പുറത്തിറക്കി. ഇന്ന് ബ്ലെൻഡർ ഫൌണ്ടേഷനാണ് ഇതിന്റെ വികസനം ചെയ്തുകൊണ്ടിരിക്കുന്നത്.
മാധ്യമരംഗത്തെ ഉപയോഗം[തിരുത്തുക]
എലിഫന്റ്സ് ഡ്രീം,[3] ബിഗ് ബക്ക് ബണ്ണി, സിന്റൽ,[4] ടിയേഴ്സ് ഓഫ് സ്റ്റീൽ എന്നീ സ്വതന്ത്രസിനിമകൾ ബ്ലെൻഡറിൽ നിർമ്മിച്ചതാണ്. യോ ഫ്രാങ്കി (Yo Frankie!) എന്ന പേരിൽ ഒരു ഗയിമും ബ്ലെൻഡറിന്റെ സഹായത്തോടെ നിർമ്മിക്കുന്നു. പ്ലുമിഫെറോസ് എന്ന പേരിൽ ഒരു കച്ചവട സിനിമ പൂർണ്ണമായും ബ്ലെൻഡർ ഉപയോഗിച്ച് നിർമ്മിക്കുന്നുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://www.blender.org/
- http://blenderartists.org/cms/ Archived 2010-09-24 at the Wayback Machine.
- http://www.blenderguru.com/
- http://www.tutorialsforblender3d.com/
- http://www.chambaproject.in/
അവലംബം[തിരുത്തുക]
- ↑ "Blender 3.5.1". 25 ഏപ്രിൽ 2023. ശേഖരിച്ചത് 26 ഏപ്രിൽ 2023.
- ↑ "Features". ശേഖരിച്ചത് 2010-01-03.
- ↑ http://www.elephantsdream.org/
- ↑ http://www.sintel.org/about/