യോ ഫ്രാങ്കീ!
Jump to navigation
Jump to search
യോ ഫ്രാങ്കീ! | |
---|---|
![]() യോ ഫ്രാങ്കീയിലെ ഒരു രംഗം | |
വികസിപ്പിച്ചത് | ബ്ലെൻഡർ ഇൻസ്റ്റിറ്റൂട്ട് |
പരമ്പര | ബിഗ് ബക്ക് ബണ്ണി |
യന്ത്രം | ബ്ലെൻഡർ ഗെയിം എഞ്ചിൻ, ക്രിസ്റ്റൽ സ്പേസ് |
പ്ലാറ്റ്ഫോം(കൾ) | ലിനക്സ്, വിൻഡോസ്, മാക് ഓഎസ് ടെൻ |
പുറത്തിറക്കിയത് | ഡിസംബർ 9, 2008[1] |
വിഭാഗ(ങ്ങൾ) | പ്ലാറ്റ്ഫോം കളി |
ബ്ലെൻഡർ ഫൗണ്ടേഷന്റെ ഭാഗമായ ബ്ലെൻഡർ ഇൻസ്റ്റിറ്റൂട്ട് പുറത്തിറക്കിയ ഓപ്പൺ വീഡിയോ കളിയാണ് യോ ഫ്രാങ്കീ!. 2008 ആഗസ്റ്റിലാണ് ഈ കളി പുറത്തിറങ്ങുന്നത്. 2008ൽ തന്നെ പുറത്തിറങ്ങിയ ബ്ലെൻഡർ ഫൗണ്ടേഷന്റെ തന്നെ സ്വതന്ത്ര ചലച്ചിത്രമായ ബിഗ് ബക്ക് ബണ്ണിയിലെ കഥയേയും കഥാപാത്രങ്ങളേയും പരിസ്ഥിതിയേയും അടിസ്ഥാനമാക്കിയാണ് യോ ഫ്രാങ്കീ! ഒരുക്കിയിട്ടുള്ളത്.[2] ബ്ലെൻഡർ ഫൗണ്ടേഷന്റെ ചലച്ചിത്രങ്ങളെ പോലെത്തന്നെ യോ ഫ്രാങ്കിയും സ്വതന്ത്രമാണ്. ലിനക്സ്, വിൻഡോസ്, മാക് ഓഎസ് ടെൻ എന്നിവ ഉൾപ്പെടെ, ബ്ലെൻഡറും ക്രിസ്റ്റൽ സ്പേസും പ്രവർത്തിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലും യോ ഫ്രാങ്കീയും പ്രവർത്തിക്കും.
അവലംബം[തിരുത്തുക]
- ↑ "Yo Frankie! for Windows". ശേഖരിച്ചത് 2011-05-31.
- ↑ "Big Buck Bunny". Peach Open Movie. Blender Foundation. ശേഖരിച്ചത് 2009-05-27.
പുറംകണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Yo Frankie! എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |