ടിയേഴ്സ് ഓഫ് സ്റ്റീൽ
ദൃശ്യരൂപം
ടിയേഴ്സ് ഓഫ് സ്റ്റീൽ | |
---|---|
സംവിധാനം | ഇയാൻ ഹൂബെർട്ട് |
നിർമ്മാണം | ടോൺ റോസെന്റാൾ |
രചന | ഇയാൻ ഹൂബെർട്ട് |
അഭിനേതാക്കൾ | ഡെറെക് ഡെ ലിന്റ്, സെർജിയോ ഹാസെൽബൈങ്ക്, റോജിയർ ഷിപ്പേഴ്സ്, വഞ്ജാ റുകാവിനാ, ഡിനൈസ് രോബർജെൻ, ജോഡി ഭി, ക്രിസ് ഹാലി |
സംഗീതം | യോറാം ലെറ്റ്‌വോറി |
ഛായാഗ്രഹണം | യോറിസ് കെർബോഷ് |
വിതരണം | ബ്ലെൻഡർ ഫൗണ്ടേഷൻ |
റിലീസിങ് തീയതി | സെപ്റ്റംബർ 26, 2012 |
രാജ്യം | നെതർലാന്റ്സ് |
ഭാഷ | ഇംഗ്ലിഷ് |
സമയദൈർഘ്യം | 12 മിനുട്ട് 14 സെക്കന്റ് |
ബ്ലെൻഡർ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഒരു ഹ്രസ്വ കംപ്യൂട്ടർ അനിമേറ്റഡ് ചലച്ചിത്രമാണ് ടിയേഴ്സ് ഓഫ് സ്റ്റീൽ. ഇയാൻ ഹൂബെർട്ട് സംവിധാനം ചെയ്തിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ് ടോൺ റോസെന്റാളാണ്. സ്വതന്ത്ര ത്രിമാന കമ്പ്യൂട്ടർ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ പാക്കേജായ ബ്ലെൻഡറിന്റെ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ചാണ് ടിയേഴ്സ് ഓഫ് സ്റ്റീൽ പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത്.
കഥാസംഗ്രഹം
[തിരുത്തുക]ഒരു കൂട്ടം പോരാളികളുടെയും ശാസ്ത്രജ്ഞരുടെയും കഥയാണ് ശാസ്ത്ര ഭാവനാ ചലച്ചിത്രമായ ടിയേഴ്സ് ഓഫ് സ്റ്റീലിൽ ചിത്രീകരിക്കപ്പെടുന്നത്. ഭൂതകാലത്തു നിന്നും ഭാവികാലത്തിലെത്തിയ ഇവർ ആംസ്റ്റർഡാമിലെ ഔദ് കെർകിൽ ഒത്തു ചേരുന്നു. വിനാശകാരികളായ യന്ത്രമനുഷ്യരിൽ നിന്നും ലോകത്തെ രക്ഷിക്കാനായിരുന്നു ഇവരുടെ ഒത്തു ചേരൽ.[1]
അവലംബം
[തിരുത്തുക]- ↑ "Mango Open Movie Project » Blog » Tears of Steel Press Release". Ton Roosendaal. Retrieved September 26, 2012.
{{cite web}}
: Unknown parameter|name=
ignored (help)
പുറംകണ്ണികൾ
[തിരുത്തുക]Tears of Steel എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.