ആമസോൺ.കോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമസോൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആമസോൺ (വിവക്ഷകൾ) എന്ന താൾ കാണുക. ആമസോൺ (വിവക്ഷകൾ)
ആമസോൺ.കോം
തരം പബ്ലിക് (NASDAQAMZN)
വ്യവസായം റീട്ടെയിൽ
സ്ഥാപിക്കപ്പെട്ടത് 1994
ആസ്ഥാനം സിയാറ്റിൽ, വാഷിംഗ്ടൺ, അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ആളുകൾ ജെഫ് ബെസോസ്,
ഉൽപ്പന്നങ്ങൾ Amazon.com
A9.com
അലക്സ ഇന്റർനെറ്റ്
IMDb
വരുമാനം Increase US$14.84 ശതകോടി (2007)
ആകെ വരുമാനം Increase US$476 ദശലക്ഷം (2007)
ജീവനക്കാർ 88,400 (2013)[1]

ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ പുസ്തക ശാലയാണ് ആമസോൺ.കോം ജെഫ് ബെസോസ് സ്ഥാപിച്ച ഈ ഈ-കോമേഴ്സ് കമ്പനി 1995 ജൂലൈ 16-നാണ്‌ പുസ്തകവില്പ്പന തുടങ്ങിയത് [2]. ഇപ്പോൾ വീഡിയോ, സി ഡി, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, വീഡിയോ ഗെയിമുകൾ, ഇലക്റ്റ്രോണിക് ഉല്പ്പന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി പല ഉല്പ്പന്നങ്ങളും ആമസോണിൽ ലഭ്യമാണ്‌. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യുണൈറ്റഡ് കിങ്ഡം, ജപ്പാൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ പല രാജ്യങ്ങളിലും ശാഖകളുള്ള ഈ കമ്പനിക്ക് ഇംഗ്ലണ്ട്, സ്കോട്ട്‌ലാൻഡ്, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ടോക്കിയോ, ബെയ്‌ജിങ്ങ്‌ തുടങ്ങിയ സ്ഥലങ്ങളിൽ സോഫ്റ്റ്‌വെയർ നിർമ്മാണകേന്ദ്രങ്ങളുണ്ട്.


ആമസോൺ.കോം വാഷിംഗ്‌ടണിലെ സിയാറ്റിൽ ആസ്ഥാനമായുള്ള ഒരു ഈ-കോമേഴ്സ്‌ കമ്പനിയാണ്‌. ഇന്റർനെറ്റുവഴി വ്യാപാരം നടത്തിയ ആദ്യകമ്പനികളിലൊന്നാണ്‌ ആമസോൺ.കോം. 1990-കളിലെ ഡോട്‌.കോം ബൂമിനെ നയിച്ച പ്രധാന കമ്പനികളിലൊന്നും ആമസോണാണ്‌. ഡോട്‌.കോം ബൂമിന്റെ തകർച്ചക്കുശേഷം ആമസോണിന്റെ വാണിജ്യമാതൃക(business model)-യുടെ കാര്യശേഷിയെക്കുറിച്ച്‌ സംശയങ്ങളുയർന്നു. എന്നിട്ടും ആമസോൺ.കോം ആദ്യ വാർഷികലാഭം 2003-ഇൽ രേഖപ്പെടുത്തി. 1994-ഇൽ ജെഫ്‌ ബെസോസ്‌ സ്ഥാപിച്ച ആമസോൺ.കോം ഒരു ഓൺലൈൻ പുസ്തകശാലയായി ആരംഭിച്ച്‌ വളരെ വേഗം ഡിവിഡി, സീഡി, കമ്പ്യൂടർ സോഫ്റ്റ്‌വെയർ, വീഡിയോ ഗെയിംസ്‌, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണവസ്തുക്കൾ മുതലായവയുടെയും ഓൺലൈൻ വ്യാപാരത്തിൽ ഏർപ്പെട്ടു.


1994-ൽ ബെസോസ്‌ ആമസോൺ.കോം ആരംഭിക്കുന്നത്‌ ഇന്റർനെറ്റിൽനിന്നും അതുവരെ താൻ ലാഭംകൊയ്തില്ലല്ലോ എന്ന കുറ്റബോധത്തിൽനിന്നുമാണ്‌. ആമസോൺ കഡാബ്ര.കോം എന്ന പേരിൽ ഒരു ഓൺലൈൻ പുസ്തകശാലയായാണ്‌ തുടങ്ങിയത്‌. ഏറ്റവും വലിയ ഗ്രന്ഥവിൽപനശാലകൾക്കുപോലും 200000-ത്തോളം പുസ്തകങ്ങളേ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അതേസമയം, ഓൺലൈൻ പുസ്തകവിൽപ്പനശാലകൾക്ക്‌ ഇതിലും വളരെക്കൂടുതൽ കൈകാര്യം ചെയ്യാൻ സാധിക്കും. ബെസോസ്‌ പിന്നീട്‌ ഇതിനെ ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ എന്ന അർത്ഥത്തിൽ പുനർനാമകരണം ചെയ്തു.


ആമസോണിന്റെ ആദ്യ വാണിജ്യമാതൃക വളരെ വിചിത്രമായിരുന്നു: ആദ്യ നാലഞ്ചു വർഷത്തേക്ക്‌ ലാഭപ്രതീക്ഷയില്ല. എന്നാൽ ഈ നയം കാര്യക്ഷമമായിരുന്നു. മറ്റു കമ്പനികൾ ഡോട്‌.കോം ബൂമിൽ അനവധി മടങ്ങു ലാഭം കൊയ്തപ്പോൾ ആമസോൺ സാവധാനത്തിലാണ്‌ വളർന്നത്‌. അതുപോലെ ഈ കമ്പനികൾ തകർന്നപ്പോൾ ആമസോൺ പിടിച്ചുനിൽക്കുകയും പിന്നീട്‌ ലാഭത്തിലേക്കു വളരുകയും ചെയ്തു.


ഓൺലൈൻ ഷോപ്പിംഗ്‌ പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആമസോൺ സ്ഥാപകൻ ബെസോസിനെ 'ടൈം മാഗസിൻ' 1999-ലെ വ്യക്തിയായി തെരഞ്ഞെടുത്തു.

ഇന്ത്യയിൽ "ആമസോൺ.ഇൻ" എന്ന വിലാസത്തിൽ വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.

അവലംബം[തിരുത്തുക]

  1. http://uk.finance.yahoo.com/q/pr?s=AMZN
  2. http://web.archive.org/web/20000408032804/http://www.time.com/time/poy/bezos5.html
"https://ml.wikipedia.org/w/index.php?title=ആമസോൺ.കോം&oldid=1850031" എന്ന താളിൽനിന്നു ശേഖരിച്ചത്