പൈത്തൺ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ ലൈസൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Python Software Foundation License എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൈത്തൺ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ ലൈസൻസ്
ഡിഎഫ്എസ്ജി അനുകൂലംYes
സ്വതന്ത്ര സോഫ്റ്റ്‌വെയർYes[1]
ഓഎസ്ഐ അംഗീകൃതംYes
ജിപിഎൽ അനുകൂലംYes[1]
പകർപ്പ് ഉപേക്ഷNo

പൈത്തൺ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ ലൈസൻസ് (പിഎസ്എഫ്എൽ) ഒരു ബിഎസ്ഡി ശൈലിയാണ്, ഗ്നു ജനറൽ പബ്ലിക് ലൈസൻസ് (ജിപിഎൽ) അനുസരിച്ചുള്ള അനുവാദം നൽകുന്ന സ്വതന്ത്ര സോഫ്റ്റ്‌വേർ ലൈസൻസ്.[1] പൈത്തൺ പ്രോജക്ട് സോഫ്റ്റ്‌വേർ വിതരണത്തിന് വേണ്ടിയുള്ളതാണ് ഇതിന്റെ പ്രധാന ഉപയോഗം. ജിപിഎല്ലിൽ നിന്ന് വ്യത്യസ്തമായി പൈത്തൺ ലൈസൻസ് കോപ്പിലെഫ്റ്റ് ലൈസൻസല്ല, പരിഷ്ക്കരിച്ച പതിപ്പ് സോഴ്സ് കോഡില്ലാതെ വിതരണം ചെയ്യാൻ അനുവദിക്കുന്നു. എഫ്.എസ്.എഫ് അംഗീകരിച്ചിട്ടുള്ള ലൈസൻസുകളുടെ ലിസ്റ്റിലും [1]ഒഎസ്ഐയുടെ അംഗീകൃത ലൈസൻസുകളുടെ ലിസ്റ്റിലും പിഎസ്എഫ്എൽ(PSFL) ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്.

പൈത്തണിന്റെ പഴയ പതിപ്പുകൾ പൈത്തൺ ലൈസൻസിനു കീഴിലാണ്, ഇത് ജിപിഎല്ലുമായി പൊരുത്തപ്പെടാത്തതാണ്. സ്വതന്ത്ര സോഫ്റ്റ്‌വേർ ഫൗണ്ടേഷന്റെ ഈ പൊരുത്തക്കേടിന് നൽകപ്പെട്ട കാരണം "ഈ പൈത്തൺ ലൈസൻസ് അമേരിക്കയിലെ" സ്റ്റേറ്റ് ഓഫ് വിർജീനിയ"യുടെ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു, കൂടാതെ ജിപിഎൽ ഇത് അനുവദിക്കുന്നില്ല.[2]

ഈ പൊരുത്തക്കേടിനെ പരിഹരിക്കാനുള്ള പൈത്തണിന്റെ സ്രഷ്ടാവ് ഗൈഡോ വാൻ റോസ്സം ലൈസൻസ് മാറ്റിയ വർഷം, സ്വതന്ത്ര സോഫ്റ്റ്‌വേർ വികസനത്തിനുള്ള സ്വതന്ത്ര സോഫ്റ്റ്‌വേർ ഫൗണ്ടേഷൻ അവാർഡ് അദ്ദേഹത്തിനു ലഭിച്ചു.[3]

ഇതും കാണുക[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Stallman, Richard. "Various Licenses and Comments about Them, new Python license". Free Software Foundation. Retrieved 2007-07-07.
  2. Stallman, Richard. "Various Licenses and Comments about Them, old Python license". Free Software Foundation. Retrieved 2007-07-07.
  3. "2001 Free Software Awards". GNU Project - Free Software Foundation. Retrieved 2007-07-07.