മൈക്രോകേർണൽ
(Microkernel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രത്യക്ഷവൽക്കരിക്കുവാനാവശ്യമായ നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകൾ തമ്മിലുള്ള ആശയവിനിമയം എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടർ കേണൽ ആണ് മൈക്രോകേണൽ. ഹാർഡ്‌വെയറിൽ നിർദ്ദേശങ്ങൾക്ക് വിവിധ മുൻഗണനകൾ നൽകാമെങ്കിൽ, മൈക്രോകേണൽ മാത്രമായിരിക്കും ആ കമ്പ്യൂട്ടറിൽ ഏറ്റവും മുൻഗണയോടെ (അതായത് സൂപ്പർവൈസർ അഥവാ കേണൽ മോഡിൽ) പ്രവർത്തിക്കുന്ന സോഫ്റ്റ്‌വേർ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സർവീസുകളായ ഡിവൈസ് ഡ്രൈവറുകൾ, പ്രോട്ടോക്കോൾ സ്റ്റാക്കുകൾ, ഫയൽ സിസ്റ്റംങ്ങൾ, യൂസർ ഇന്റർഫേസ് കോഡുകൾ എന്നിവയെല്ലം യൂസർ സ്പേസിലായിരിക്കും പ്രവർത്തിക്കുക.