ക്രോംകാസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രോംകാസ്റ്റ്
Google Chromecast wordmark.png
Chromecast-2015.jpg
ഡെവലപ്പർഗൂഗിൾ
തരംഡിജിറ്റൽ മീഡിയ പ്ലേയർ
വെബ്‌സൈറ്റ്Google Chromecast

ക്രോംകാസ്റ്റ് ഗൂഗിൾ സൃഷ്ടിച്ച ഒരു ഡിജിറ്റൽ മീഡിയ പ്ലേയർ ആണ് .എച്.ഡി.എം.ഐ. സംവിധാനം ഉള്ള ടി.വി യുമായി കണക്ട് ചെയ്ത്‌ ഒരു മൊബൈൽ ഫോൺ വഴിയോ പി.സി വഴിയോ എച്ച്.ഡി മികവുള്ള കണ്ടന്റ് ഷെയർ ചെയ്യാവുന്നതാണ്.രണ്ട് സാഹചര്യങ്ങളിലും, അയച്ചയാളുടെ ഉപകരണത്തിലെ "കാസ്റ്റ്" ബട്ടണിൽ പ്ലേബാക്ക് ആരംഭിക്കുന്നു.

സവിശേഷതകളും പ്രവർത്തനവും[തിരുത്തുക]

ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിന് ക്രോം കാസ്റ്റ് രണ്ട് രീതികൾ ഉപയോഗിക്കുന്നു: Google Cast സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന മൊബൈലും വെബ് അപ്ലിക്കേഷനുകളും ആദ്യം ഉപയോഗിക്കുന്നു പിന്നെ രണ്ടാമത്തേത് ഒരു പേഴ്സണൽ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്നു വെബ് ബ്രൗസർ ഗൂഗിൾ ക്രോം നിന്നുള്ള ഉള്ളടക്കത്തെ മിററിംഗ് ചെയ്യാനും, ഒപ്പം ചില ആൻഡ്രോയിഡ് ഉപകരണങ്ങളിൽ കാണിച്ചിരിക്കുന്ന ഉള്ളടക്കവും മിറർ ചെയുന്നു.

ഹാർഡ്വെയറും ഡിസൈനും[തിരുത്തുക]

ഒന്നാം തലമുറ[തിരുത്തുക]

Chromecast (1st generation)-0869.jpg

ഒന്നാം തലമുറ ക്രോകാസ്റ്റ് 2.83 ഇഞ്ച് (72 മില്ലിമീറ്റർ) നീളവും, ഒപ്പം ഒരു HDMI പ്ലഗും ഉണ്ടാകും.ഇതിൽ ARM കോർടെക്സ്- A9 പ്രൊസസ്സറിലുള്ള ചിപ്പിൽ മാൾവൽ ആംഡഡ 1500 മിനി 88DE3005 സിസ്റ്റം ഓൺ ചിപ്പ് ആണ് ഉയോഗിക്കുന്നത്.റേഡിയോ ആശയവിനിമയം അസ്യുർവേവ് NH-387 വൈ-ഫൈ 802.11 ബി / ജി / എൻ (2.4 ജിഗാഹെർട്സ്) കൈകാര്യം ചെയ്യുന്നു.ഈ ഡിവൈസ്സിൽ 512 എം.ബി Micron DDR3L റാമും 2 ജി.ബി ഫ്ലാഷ് സ്റ്റോറേജും ഉപയോഗിച്ചിരിക്കുന്നു.

രണ്ടാം തലമുറ[തിരുത്തുക]

Chromecast-2nd-gen-and-Audio.jpg

രണ്ടാം തലമുറ ക്രോംകാസ്റ്റ് ഒരു ഡിസ്ക് രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്.ഒന്നാം തലമുറയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു എച്.ഡി.എം.ഐ കേബിൾ ഘടിപ്പിച്ചിരിക്കുന്നു.കേബിൾ ഫ്ലെക്സിബിൾ ആണ്, ടെലിവിഷനു പിന്നിൽ മാഗ്നറ്റിക് ആയി ഘടിപ്പിക്കാം.രണ്ടാം തലമുറ ക്രോംകേസ്റ്റിൽ ARM Cortex-A7 ഡ്യുവൽ കോർ പ്രോസസർ ഉള്ള Marvell Armada 1500 Mini Plus 88DE3006 SoC ആണ് ഉപയോഗിച്ചിരിക്കുന്നത്.ഇതിൽ Avastar 88W8887 വൈ. ഫൈ ചിപ്പ് ഉപയോഗിച്ചിരിക്കുന്നു.512 എം.ബി സാംസങ് DDR3L റാമും 256 എം.ബി ഫ്ലാഷ് സ്റ്റോറേജും ഉൾപ്പെടുത്തിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ക്രോംകാസ്റ്റ്&oldid=3729013" എന്ന താളിൽനിന്ന് ശേഖരിച്ചത്