Jump to content

ബി.വി. ദോഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി.വി. ദോഷി
ജനനം (1927-08-26) 26 ഓഗസ്റ്റ് 1927  (97 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയംജെ.ജെ. സ്കൂൾ ഓഫ് ആർക്കിടെക്ചർ, മുംബൈ
പുരസ്കാരങ്ങൾഇന്ത്യ പദ്മ ശ്രീ
ഫ്രാൻസ് Ordre des Arts et des Lettres
പ്രിറ്റ്സ്കർ പുരസ്കാരം
Practiceവാസ്തു ശില്പ കൺസൽറ്റന്റ്സ്
Buildingsഐഐഎം-ബാംഗ്ലൂർ

പ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയാണ്[1] ബാലകൃഷ്ണ വിതാൽദാസ് ദോഷി എന്ന ബി. വി. ദോഷി. 1927ൽ പൂനെയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഇദ്ദേഹം ഇന്ത്യൻ വാസ്തുവിദ്യയ്ക്കുനൽകിയ സംഭാവനകൾ അനവധിയാണ്. ബെംഗളൂരുവിലെ ഐ. ഐ. എം ഇൽ ദോഷി രൂപകല്പന ചെയ്ത മന്ദിരങ്ങൾ ലോകപ്രശസ്തമാണ്.[2] 2018-ൽ, പ്രിറ്റ്സ്കെർ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ ആർക്കിടെക്റ്റായി ഇദ്ദേഹം.[3]

പൂർവ ജീവിതം

[തിരുത്തുക]

മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു ബി. വി. ദോഷിയുടെ ജനനം.[4] മുംബൈയിലെ ജെ.ജെ സ്കൂൾ ഓഫ് ആർട്സിലായിരുന്നു ദോഷി വിദ്യ അഭ്യസിച്ചത്.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

1951-54 കാലയളവിൽ പാരിസിൽ വെച്ച് ലെ കൂർബസിയയോടൊപ്പം ദോഷി പ്രവർത്തിച്ചിരുന്നു. പിന്നീട് ലെ കൂർബസിയേയുടെ ഇന്ത്യയിലെ നിർമ്മാണപദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ദോഷി അഹമ്മദാബാദിൽ എത്തി. 1955ൽ വാസ്തുശില്പ എന്ന നാമധേയത്തിലുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോ സ്ഥാപിതമായി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂർ
ഗ്രന്ഥാലയം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂർ
അഹമദാബാദിലെ ഹുസൈൻ ദോഷി ഗുഫ

അവലംബം

[തിരുത്തുക]
  1. Balkrishna Vithaldas Doshi. Archived 2011-08-23 at the Wayback Machine. ArchNet 2011. Retrieved 26 July 2011.
  2. Ashish Nangia: "Post Colonial India and its Architecture - II" Archived 2012-05-10 at the Wayback Machine., in Boloji, 12-02-2006
  3. Top Architecture Prize Goes to Low-Cost Housing Pioneer From India, By Robin Pogrebin, New York Times, March 7, 2018.
  4. Japan Architect, nr.05, 2001

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബി.വി._ദോഷി&oldid=4092459" എന്ന താളിൽനിന്ന് ശേഖരിച്ചത്