റസ്കിൻ ബോണ്ട്
റസ്കിൻ ബോണ്ട് | |
---|---|
ജനനം | കസൗലി, സോളൻ ഹിമാചൽ പ്രദേശ്, ഇന്ത്യ | 19 മേയ് 1934
ദേശീയത | ഇന്ത്യൻ |
Period | 1951-ഇന്നുവരെ |
Genre | സമകാലീനം |
വിഷയം | ആത്മകഥാപരം, അർദ്ധ-ആത്മകഥാപരം,Fiction,Non-fiction,നോവലിസ്റ്റ്, Children and Young Adult Writer |
ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമാണ് റസ്കിൻ ബോണ്ട്.[1] 1934 മെയ് 19 ന് ഹിമാചൽ പ്രദേശിൽ സൊളൻ ജില്ലയിലെ കസൗലിയിൽ ജനനം. വളർന്നത് ജാം നഗർ, ഡെറാഡൂൺ, ന്യൂഡൽഹി, ശിംലാ എന്നിവിടങ്ങളിലാണ്. യൗവനകാലത്ത് നാലു വർഷത്തോളം ചാനൽ ദ്വീപുകളിലും ലണ്ടനിലുമായി പല ജോലിയും നോക്കി. ആദ്യത്തെ നോവൽ "ദ റൂം ഓണ് ദ് റൂഫ്" പതിനേഴാം വയസ്സിൽ എഴുതി. ഈ നോവൽ ജോൺ ലീവെല്ലിൻ റൈസ് സ്മാരക സമ്മാനത്തിനു അർഹമായി. ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യരചയിതാക്കളിൽ ശ്രദ്ധേയനായ റസ്കിൻ ബോണ്ട് ഏക്ദേശം അഞ്ഞൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. 1992 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം "ഞങ്ങളുടെ മരങ്ങൾ ഇപ്പോഴും ദെഹറയിൽ വളരുന്നു"(Our Trees Still Grow in Dehra) എന്ന ചെറുകഥാ സമാഹാരത്തിനു ലഭിച്ചു.[2].ഭാരതീയ സംസ്കാരവും ഗ്രാമീണ ജീവിതത്തിന്റെ മൂല്യങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കുന്നതാണ്. ബാലസാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999-ൽ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. 2012ൽ ദെൽഹി സർക്കാരിന്റെ "ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ്" ബോണ്ടിനു ലഭിച്ചു. ഇപ്പോൾ മസൂറിക്കടുത്തുള്ള ലാന്ദൂരിൽ സ്ഥിരതാമസം- വലിയൊരു ദത്തു കുടുംബത്തോടൊപ്പം.
പ്രധാന പുസ്തകങ്ങൾ
[തിരുത്തുക]നോവൽ/ കഥകൾ
[തിരുത്തുക]- ദ റൂം ഓൺ ദ റൂഫ്
- വഗ്രന്റ്സ് ഒഫ് ദ വാലി
- ദ നൈറ്റ് ട്രെയിൻ അറ്റ് ദേവ്ലി
- റ്റൈം സ്റ്റോപ്സ് അറ്റ് ഷമ്ലി
- ഔവ്വർ ട്രീസ് സ്റ്റിൽ ഗ്രോ ഇൻ ദേഹ്ര
- എ സീസൺ ഒഫ് ഗോസ്റ്റ്സ്
- വെൻ ഡാർക്നെസ്സ് ഫോൾസ്
- ഡെൽഹി ഈസ് നോട് ഫാർ
- എ ഫേസ് ഇൻ ദ ഡാർക്
- ദ സെൻഷുഅലിസ്റ്റ്
- എ ഹാൻഡ്ഫുൾ ഒഫ് നട്ട്സ്
- ഗാർലൻഡ് ഓഫ് മെമറീസ്
- ഗോസ്റ്റ് സ്റ്റോറീസ് ഫ്രം ദ് രാജ്
- ഫണ്ണി സൈഡ് അപ്
- ഡസ്റ്റ് ഓൺ ദ് മൗണ്ടൻ
- ടൈഗർസ് ഫോറെവർ
- എ ടൗൺ കോൾഡ് ഡെഹ്രാ
- നൈറ്റ് ട്രെയിൻ അറ്റ് ദിയോളി
- ദ് അഡ്വെഞ്ചർസ് ഓഫ് റസ്റ്റി
- എ ഫ്ലൈറ്റ് ഓഫ് പിജിയൻസ് (നോവെല്ല)
കവിതകൾ
[തിരുത്തുക]- റസ്കിൻ ബൊണ്ട്സ് ബുക് ഒഫ് വെർസസ്സ്
ലേഖനങ്ങളും മറ്റും
[തിരുത്തുക]- റെയിൻ ഇൻ ദ മൗണ്ട്ൻസ് (ആത്മകഥാപരം)
2. സീൻസ് ഫ്രം എ റൈറ്റേർസ് ലൈഫ് (ആത്മകഥാപരം) 3. ദ ലാമ്പ് ഈസ് ലിറ്റ്- ലീവ്സ് ഫ്രം എ ജെർനൽ (ആത്മകഥാപരം) 4. ദ ലിറ്റിൽ ബുക് ഒഫ് കംഫൊർട് 5. ലാന്ദൂർ ഡേയ്സ് (ആത്മകഥാപരം) 6. നോറ്റ്സ് ഫ്രം അ സ്മാൾ റൂം (ആത്മകഥാപരം) 7. സ്റ്റ്രേൻ ജ് മെൻ സ്റ്റ്രെൻ ജ് പ്ലേസസ് 8. ആൾ റോഡ്സ് ലീഡ് റ്റു ഗംഗാ.
സമാഹാരങ്ങൾ
1. ക്ലാസ്സിക് റസ്കിൻ ബോണ്ട് 2. ഡസ്റ്റ് ഓൻ ദ മൗണ്ടൻ 3.ദ ബെസ്റ്റ് ഒഫ് റസ്കിൻ ബോണ്ട് 4. ഫ്രൻഡ്സ് ഇൻ സ്മാൾ പ്ലേസസ് 5. ടേൽസ് ഒഫ് ഓപൺ റോഡ് 6. റസ്കിൻ ബോണ്ട്സ് ബുക് ഒഫ് നേച്ചർ 7. റസ്കിൻ ബോണ്ട്സ് ബുക് ഒഫ് ഹ്യൂമർ 8. എ ടൗൺ കാൾഡ് ദേഹ്റാ
ഇതു കൂടാതെ, റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്തിറക്കിയ പുസ്തകങ്ങളുമുണ്ട്: 1. ഇൻഡയൻ ഗൊസ്റ്റ് സ്റ്റോറീസ് 2. ഇൻഡ്യൻ റെയില്വെ സ്റ്റോറീസ് 3. ക്ലാസ്സിക്കൽ ഇൻഡ്യൻ ലവ് സ്റ്റോറീസ് ഏന്റ് ലിറിക്സ്. 4. രൂപ ബുക്സ് ഒഫ് ഗ്രെറ്റ് എസ്കേപ്സ്
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മഭൂഷൺ (2014)[3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-10. Retrieved 2012-02-19.
- ↑ "Sahitya Akademi Award — English (Official listings)". Sahitya Akademi. Archived from the original on 2009-03-31. Retrieved 2012-02-19.
- ↑ "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January, 2014. Retrieved 2014-01-26.
{{cite web}}
: Check date values in:|date=
(help)