ഉള്ളടക്കത്തിലേക്ക് പോവുക

മൃണാൾ മിറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mrinal Miri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mrinal Miri
Nominated MP of the Rajya Sabha
ഓഫീസിൽ
29 June 2012 to 21 March 2016
മുൻഗാമിRam Dayal Munda, INC
വ്യക്തിഗത വിവരങ്ങൾ
ജനനം1 August 1940
Assam, India
ജോലിEducator

പ്രമുഖനായ ഭാരതീയ വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനുമാണ് പ്രൊഫ. മൃണാൾ മിറി (ജനനം :1 ആഗസ്റ്റ് 1940). 2012 ജൂണിൽ രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ടു.

ജീവിതരേഖ

[തിരുത്തുക]

സിംലയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു. നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്ക് അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി ലഭിച്ചിരുന്നു.[1] ഒന്നാം യു.പി.എ ഗവൺമെന്റിന്റെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്ത് ദേശീയ ഉപദേശക സമിതിയിലും വിവരാവകാശ നിയമം പ്രാബല്യത്തിലാക്കാനായി രൂപീകരിച്ച കൗൺസിലിലും അദ്ദേഹം അംഗമായിരുന്നു.

കൃതികൾ

[തിരുത്തുക]
  • ഐഡന്റിറ്റി ആൻഡ് മോറൽ ലൈഫ്, 2002
  • ട്രൈബൽ ഇന്ത്യ : കണ്ടിന്യുറ്റി ആൻഡ് ചലഞ്ച്, 1993
  • കാന്റിനെക്കുറിച്ച് അഞ്ച് ഉപന്യാസങ്ങൾ, 1987
  • ഫിലോസഫി ഓഫ് സൈക്കോ അനാലിസിസ്, 1997.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മഭൂഷൺ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-29. Retrieved 2012-06-29.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൃണാൾ_മിറി&oldid=4534230" എന്ന താളിൽനിന്ന് ശേഖരിച്ചത്