യാമിനി കൃഷ്‌ണമൂർത്തി
(Yamini Krishnamurthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യാമിനി കൃഷ്‌ണമൂർത്തി | |
---|---|
ജനനം | Madanapalli, Andhra Pradesh | 20 ഡിസംബർ 1940
ദേശീയത | Indian |
അറിയപ്പെടുന്നത് | ഭാരതീയ ശാസ്ത്രീയനൃത്തം |
പ്രസ്ഥാനം | ഭരതനാട്യം, കുച്ചിപുടി |
പുരസ്‌കാരങ്ങൾ | പദ്മ വിഭൂഷൺ, പദ്മഭൂഷൻ, പദ്മശ്രീ |
പ്രശസ്തയായ ഒരു ഇന്ത്യൻ നർത്തകിയാണ് യാമിനി കൃഷ്‌ണമൂർത്തി (Yamini Krishnamurthy). ഭരതനാട്യം, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളിൽ ഇവർ പ്രഗൽഭയാണ്.[1][2][3]
ആദ്യകാല ജീവിതം[തിരുത്തുക]
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിൽ 1940 ഡിസംബർ 20-ന് ജനനം. ഒരു കൃഷ്ണാഷ്ടമി ദിവസം രാത്രിയാണ് ജനിച്ചത്. അതിനാൽ യാമിനി പൂർണതിലക എന്നായിരുന്നു നാമകരണം ചെയ്തത്. തമിഴ്‌നാട്ടിലെ ചിദംബരത്താണ് വളർന്നത്.
ഔദ്യോഗികജീവിതം[തിരുത്തുക]
1957ൽ മദ്രാസിലാണ് അരങ്ങേറ്റം കുറിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ആസ്ഥാന നർത്തകി എന്ന ബഹുമതി ലഭിച്ചു. ന്യൂഡൽഹിയിലെ ഹോസ്‌കാസിൽ യുവ നർത്തകർക്കായി യാമിനി സ്‌കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ സ്ഥാപനം നടത്തുന്നു.
ആത്മകഥ[തിരുത്തുക]
എ പാഷൻ ഫോർ ഡാൻസ് ("A Passion For Dance") എന്ന പേരിൽ ആത്മകഥ പുറത്തിറങ്ങിയിട്ടുണ്ട്
പുരസ്‌കാരങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Kuchipudi ambassadors". The Hindu. മൂലതാളിൽ നിന്നും 2009-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-15.
- ↑ PTI. "Pratibha presents Sangeet Natak Akademi fellowships, awards". The Hindu.
- ↑ "The Tribune — Windows — This Above All". tribuneindia.com.
- ↑ Padma Shri Awardees
- ↑ Padma Bhushan Awardees