അമീന അഹമ്മദ് അഹൂജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ameena Ahmad Ahuja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അമീന അഹമ്മദ് അഹൂജ
ജനനംIndia
പഠിച്ച സ്ഥാപനങ്ങൾUniversity of London
തൊഴിൽPainter
Calligrapher
Linguist
Writer
പ്രശസ്തിCalligraphic paintings
മാതാപിതാക്കൾNuruddin Ahmed
പുരസ്കാര(ങ്ങൾ)Padma Shri
വെബ്സൈറ്റ്Website

ഭാരതീയയായ പെയിന്ററും കാലിഗ്രാഫറും എഴുത്തുകാരിയുമാണ് അമീന അഹമ്മദ് അഹൂജ.  ഉറുദു കവിതകളാണ് ഇവരുടെ രചനകളുടെ പ്രേരണ.[1] എഴുത്തുകാരനും വക്കീലുമായ നൂറുദ്ദീൻ അഹമ്മദിന്റെയും ബ്രിട്ടൻകാരിയായ അമ്മയുടെയും മകളാണ്. ലണ്ടൻ സർവകലാശാലയിലെ സ്ലേഡ് സ്കൂൾ ഓഫ് ആർട്ടിലെ പൂർവ വിദ്യാർത്ഥിയാണ്.[2] ജവഹർലാൽ നെഹ്രു സർവകലാശാലയിലെ റഷ്യൻ അധ്യാപികയായിരുന്നു. റഷ്യനു പുറമെ പേർഷ്യൻ, ജർമ്മൻ, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും വൈദഗ്ദ്ധ്യമുണ്ട്. മോസ്കോ, ടോക്യോ, വെനിസുവേല തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[3] [4] കാലിഗ്രാഫി ഇൻ ഇസ്ലാം എന്ന പുസ്തകം രചിച്ചിട്ടുണ്ട്. [5] 2009 ൽ പത്മശ്രീ പുരസ്കാര ലഭിച്ചു.[6]

അവലംബം[തിരുത്തുക]

  1. "Calligraphying Poetry on Canvas". The South Asian. April 2005. മൂലതാളിൽ നിന്നും 2017-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 12, 2016.
  2. "Amazing synthesis of art, poetry". The Hindu. 17 May 2007. ശേഖരിച്ചത് February 12, 2016.
  3. "Animal verse". India Today. 5 March 2001. ശേഖരിച്ചത് February 12, 2016.
  4. "Ameena Ahmad Ahuja donates 33 paintings to Jamia Millia Islamia". One India. 16 May 2007. ശേഖരിച്ചത് February 12, 2016.
  5. Ameena Ahmed Ahuja (2009). Calligraphy in Islam. Penguin India. p. 120. ISBN 9780670082605.
  6. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. മൂലതാളിൽ (PDF) നിന്നും November 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 3, 2016.
"https://ml.wikipedia.org/w/index.php?title=അമീന_അഹമ്മദ്_അഹൂജ&oldid=2914159" എന്ന താളിൽനിന്ന് ശേഖരിച്ചത്