ഉള്ളടക്കത്തിലേക്ക് പോവുക

പി. ഭാരതിരാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Bharathiraja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതിരാജ
ജനനം
ചിന്നസ്വാമി

(1942-08-23) 23 ഓഗസ്റ്റ് 1942 (age 83) വയസ്സ്)[1]
മരണംജൂൺ 10, 2026(2026-06-10) (83 വയസ്സ്)
തൊഴിൽ(s)സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ.
സജീവ കാലം1977–present
ജീവിതപങ്കാളിചന്ദ്രലീല
കുട്ടികൾമനോജ് ഭാരതിരാജ, ജനനി രാജ് കുമാർ
Parents
  • Periyamayathevar
  • Meenakshiyammal
[2]
അവാർഡുകൾപത്മ ശ്രീ (2004)

ഭാരതിരാജ (ജീവിതകാലം, 23 ഓഗസ്റ്റ് 1942 – 10 ജൂൺ 2026) പ്രധാനമായും തമിഴ് സിനിമാ രംഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനുമായിരുന്നു. 1977-ൽ പതിനാറ് വയതിനിലെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഗ്രാമീണ ജീവിതം യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിക്കുന്നതിൽ പ്രശസ്തനായിരുന്നു. അദ്ദേഹം ഇയക്കുനർ ഇമയം (സംവിധാന കൊടുമുടി) എന്ന് ജനപ്രിയമായി അറിയപ്പെട്ടു. ഭാരതിരാജയ്ക്ക് ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, നാല് ഫിലിംഫെയർ സൗത്ത് പുരസ്കാരങ്ങൾ, ആറ് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, ഒരു നന്ദി പുരസ്കാരം എന്നിവ ലഭിച്ചു. തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര രംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2004-ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. 2005-ൽ സത്യഭാമ സർവ്വകലാശാല അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഹോണററി ബിരുദം) നൽകി.

ജീവിതരേഖ

[തിരുത്തുക]

തമിഴ്‌നാട്ടിലെ പഴയ തേനി ജില്ലയിലെ തേനി അല്ലിനഗരം എന്ന പട്ടണത്തിൽ 1942 ഓഗസ്റ്റ് 23-ന് കെ. പെരിയമായ തേവർ, കറുത്തമ്മാൾ ദമ്പതികളുടെ മകനായി ചിന്നസാമി എന്ന പേരിൽ ഭാരതിരാജ ജനിച്ചു.[3][4] 1974-ൽ ചന്ദ്രലീലയെ വിവാഹം കഴിച്ച അദ്ദേഹത്തിന് മനോജ് ഭാരതിരാജ (1976–2025), ജനനി (ജനനം 1979) എന്നീ രണ്ട് മക്കളുണ്ട്

താജ്മഹൽ എന്ന ചിത്രത്തിലൂടെ നടനായി രംഗപ്രവേശനം ചെയ്ത അദ്ദേഹത്തിന്റെ മകൻ മനോജ്, നടി നന്ദനയെ വിവാഹം കഴിച്ചു.[5][6] 2025 മാർച്ച് 25-ന് ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചു.[7] മലേഷ്യക്കാരനായ രാജ്കുമാർ തമ്പിരാജയാണ് മകൾ ജനനിയെ വിവാഹം കഴിച്ചത്.[8] ഭാരതിരാജയുടെ ഭാര്യാസഹോദരനായ മനോജ് കുമാർ മണ്ണുക്കുള്ള വൈരം, വണ്ടിച്ചോലൈ ചിൻരാശു, വാനവിൽ, ഗുരു പാർവൈ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.[9] അദ്ദേഹത്തിന്റെ സഹോദരൻ ജയരാജ് കത്തുക്കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു.[10] ശരവണൻ മീനാച്ചി, 7സി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച ടെലിവിഷൻ നടനാണ് അദ്ദേഹത്തിന്രെ ബന്ധു സ്റ്റാലിൻ.

2025 ഡിസംബർ 27-ന് ഭാരതിരാജയ്ക്ക് അസുഖം പിടിപെട്ടതിനേത്തുടർന്ന് ഒരു ആഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.[11] അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയും സിനിമാ ലോകത്തിൽ നിന്നുള്ള നിരവധി പേർ ഇക്കാലത്ത് അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തു.[12] ആരോഗ്യനില വഷളായതിനേത്തുടർന്ന് 2026 ജൂൺ 10-ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.[13][14]

ചിത്രങ്ങൾ

[തിരുത്തുക]
  • അന്നക്കൊടി" (2013)
  • ബൊമ്മലാട്ടം(2009)
  • കൺകളാൽ കൈതുചെയ് (2004)
  • ഈര നിലം (2003)
  • കടൽ പൂക്കൾ (2001)
  • താജ്മഹാൽ (1999)
  • അന്തിമന്താരൈ (1996)
  • കരുത്തമ്മാ (1995)
  • പചുമ്പൊൻ (1995)
  • കിഴക്കുച്ചീമൈയിലേ (1993)
  • കാപ്ടൻ മകൾ (1992)
  • നാടോടിത്തെൻറൽ (1992)
  • പുതു നെല്ലു പുതു നാത്തു (1991)
  • എൻ ഉയിർ തോഴൻ (1990)
  • കൊടി പറക്കുതു (1989)
  • ആരാതനാ (1987)
  • വേദം പുതിതു (1987)
  • കടലോര കവിതൈകൾ (1986)
  • മുതൽ മരിയാതൈ (1985)
  • ഒരു കൈതിയിൻ ഡൈരി (1984)
  • മൺ വാചനൈ (1983)
  • പുതുമൈപ്പെൺ (1983)
  • കാതൽ ഓവിയം (1982)
  • വാലിബമേ വാ വാ (1982)
  • അലൈകൾ ഓയ്വതില്ലൈ (1981)
  • പന്നീർ പുഷ്പങ്കൾ (1981)
  • ടിക് ടിക് ടിക് (1981)
  • നിഴൽകൾ (1980)
  • നിറം മാറാത പൂക്കൾ (1979)
  • പുതിയ വാർപ്പുകൾ (1979)
  • കിഴക്കേ പോകും രെയിൽ (1978)
  • ചികപ്പു രോജാക്കൾ (1978)
  • പതിനാറു വയതിനിലേ (1977)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ - 2004
  • 1982 – സീതകൊക്ക ചിലുക്ക - സംവിധായകൻ) മികച്ച തെലുഗു ചിത്രം
  • 1986 – മുതൽ മരിയാതൈ(നിർമ്മാതാവ് & സംവിധായകൻ)മികച്ച തമിഴ് ചിത്രം
  • 1988 – വേദം പുതിത് (സംവിധായകൻ)മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം
  • 1996 – അന്തിമന്താരൈ(സംവിധായകൻ)മികച്ച തമിഴ് ചിത്രം
  • 2001 – [കാതൽപൂക്കൾ (സംവിധായകൻ, തിരക്കഥാകൃത്ത്) മികച്ച തിരക്കഥ

അവലംബം

[തിരുത്തുക]
  1. https://www.youtube.com/watch?v=m_j5Da03QpE
  2. "இயக்குனர் இமயம் பாரதிராஜா! - Lakshman Sruthi - 100% Manual Orchestra -". lakshmansruthi.com. Archived from the original on 2011-10-03. Retrieved 2014-05-18.
  3. "Life history of Bharathiraja". Archived from the original on 9 January 2020. Retrieved 18 October 2019 via YouTube.
  4. "Happy 75th Birthday Bharathiraja". India Today. 17 Jul 2016. Retrieved 10 May 2024.
  5. "Bharathirajas daughter weds in Malaysia". indiaglitz.com. Archived from the original on 11 November 2013. Retrieved 30 August 2013.
  6. "Manoj Bharathy weds Nandhana". indiaglitz.com. Archived from the original on 11 November 2013. Retrieved 30 August 2013.
  7. "Actor-Director Manoj Bharathiraja Dies Due To Cardiac Arrest At 48". Times Now (in ഇംഗ്ലീഷ്). 2025-03-25. Retrieved 2025-03-25.
  8. "Bharathirajas daughter weds in Malaysia". indiaglitz.com. Archived from the original on 11 November 2013. Retrieved 30 August 2013.
  9. "Behindwoods : BharathiRaja's relative ManojKumar has planned several projects on the anvil". behindwoods.com. Archived from the original on 27 July 2018. Retrieved 24 August 2014.
  10. Nikhil Raghavan (9 August 2014). "Etcetera: Bharathiraja's lookalike". The Hindu. Archived from the original on 4 December 2014. Retrieved 24 August 2014.
  11. https://www.cinemaexpress.com/tamil/news/2026/Jan/05/bharathiraja-health-update-directors-condition-stable-leading-filmmakers-pay-visit
  12. "Bharathiraja health update: Hospital management issues new clarification as stars continue to visit 84-year-old veteran filmmaker – Reports". The Times of India. Retrieved 5 January 2026.
  13. "Veteran actor-filmmaker Bharathiraja dies at 84". The Indian Express (in ഇംഗ്ലീഷ്). 2026-06-10. Retrieved 2026-06-10.
  14. Ganeshan, Balakrishna (10 June 2026). "'Iyakkunar Imayam' Bharathiraja passes away at 85". The News Minute (in ഇംഗ്ലീഷ്). Retrieved 10 June 2026.
"https://ml.wikipedia.org/w/index.php?title=പി._ഭാരതിരാജ&oldid=4628472" എന്ന താളിൽനിന്ന് ശേഖരിച്ചത്