ശിവകുമാർ ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shivkumar Sharma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പണ്ഡിറ്റ് ശിവകുമാർ ശർമ
Pt. Shiv Kumar Sharma Performing at Rajarani Music Festival-2016, Bhubaneswar, Odisha, India (05).JPG
2016 ജനുവരി 19 -ന് ഭുവനേശ്വറിലെ കച്ചേരിക്കിടെ
ജീവിതരേഖ
Born (1938-01-13) ജനുവരി 13, 1938 (പ്രായം 82 വയസ്സ്)
ജമ്മു കാശ്മീർ
സ്വദേശംജമ്മു
സംഗീതശൈലിഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
ഉപകരണംസന്തൂർ
സജീവമായ കാലയളവ്1955–മുതൽ
വെബ്സൈറ്റ്www.santoor.com


ഇന്ത്യക്കാരനായ ഒരു സന്തൂർ[1][2] വാദകനാണ് ശിവകുമാർ ശർമ എന്ന പണ്ഡിറ്റ് ശിവകുമാർ ശർമ (Pandit Shivkumar Sharma). 1938 ജനുവരി 13 -ന് ആണ് ഇദ്ദേഹം ജനിച്ചത്.[3][4][2]ജമ്മു കാശ്മീരിൽ നിന്നുമുള്ള ഒരു നാടോടി സംഗീതോപകരണമാണ് സന്തൂർ.[3][5][6]

ആദ്യകാലജീവിതം[തിരുത്തുക]

പാട്ടുകാരനായ ഉമാദത്ത് ശർമ്മയുടെ[7] മകനായി ജമ്മുവിലാണ് ശിവകുമാർ ശർമ ജനിച്ചത്.[8][9] അദ്ദേഹത്തിന്റെ മാതൃഭാഷ ദോഗ്രിയാണ്.[7] അഞ്ചുവയസ്സുമാത്രമുള്ളപ്പോൾത്തന്നെ പിതാവ് അദ്ദേഹത്തെ വായ്പ്പാട്ടും തബലയും അഭ്യസിപ്പിച്ചുതുടങ്ങി.[9] സന്തൂർ എന്ന ഉപകരണത്തിൽ വളരെ ഗാഢമായി ഗവേഷണം നടത്തിയ ഉമാദത്ത് തന്റെ മകനാവണം ആ ഉപകരണത്തിൽ ഇന്ത്യൻ ശാസ്ത്രീയസംഗീതം ആദ്യമായി വായിക്കുന്നതെന്ന് തീരുമാനിച്ചു. അങ്ങനെ ശിവകുമാർ പതിമൂന്നാം വയസ്സിൽ സന്തൂർ അഭ്യസിച്ചുതുടങ്ങുകയും.[9] തന്റെ പിതാവിന്റെ സ്വപ്നം സഫലമാക്കുകയും ചെയ്റ്റു.[3]മുംബൈയിൽ 1965 -ൽ അദ്ദേഹം ആദ്യമായി കച്ചേരി നടത്തി.

സംഗീതജീവിതം[തിരുത്തുക]

ശിവകുമാർ ശർമ 1988 -ൽ

സന്തൂറിലെ ഏറ്റവും പ്രമുഖനായ കലാകാരനാണ് ശിവകുമാർ ശർമ. സന്തൂറിനെ ജനകീയമാക്കുനതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.[5][10] പാട്ടുപഠിക്കുന്ന കാലത്ത് താൻ ഒരിക്കലും ഈ ഉപകരണം പഠിക്കുമെന്ന് ഓർത്തില്ലെന്നും തന്റെ പിതാവാണ് താൻ ഇതു പഠിക്കണമെന്ന് തീരുമാനിച്ചതെന്നും 1999 -ൽ ഒരു അഭിമുഖത്തിൽ ശിവകുമാർ ശർമ പറയുകയുണ്ടായി.[9] 1967 -ൽ ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷൻ കാബ്രയുമായിച്ചേർന്ന് ശിവകുമാർ ശർമ പുറത്തിറക്കിയ താഴ്‌വരയുടെ വിളി എന്ന സംഗീത ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിത്തീർന്നു.[3][10] ചൗരസ്യയുമായിച്ചേർന്ന് അദ്ദേഹം പല ഹിന്ദി ചലച്ചിത്രങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.[11] ഇവർ രണ്ടുപേരും ചേർന്നുള്ള കൂട്ടായ്മ 'ശിവ-ഹരി' എന്ന പേരിൽ അറിയപ്പെടുന്നു. ഇവർ സംഗീതം നൽകിയ ചില സിനിമകളായ ഫാസ്‌ലെ, ചാന്ദ്‌നി, ലാംഹേ, ദാർ എന്നിവ സംഗീത ഹിറ്റുകളായിരുന്നു.

കുടുംബം[തിരുത്തുക]

മനോരമയാണ് ശിവകുമാർ ശർമ്മയുടെ ഭാര്യ,.[7][12]രൺറ്റ് ആണ്മകളാണ് അദ്ദേഹത്തിന് ഉള്ളത്.[9] അദ്ദേഹത്തിന്റെ മകനായ രാഹുലും[13][14]ഒരു സന്തൂർ വാദകനാണ്.[15][16]1996 മുതൽ അച്ഛനും മകനും ഒരുമിച്ചു കച്ചേരി നടത്തിവരുന്നു.[9]

അവാർഡുകൾ[തിരുത്തുക]

ശിവകുമാർ ശർമയ്ക്ക് ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1986 -ൽ സംഗീതനാടക അക്കാദമി അവാർഡ്,[17] 1991 -ൽ പദ്മശ്രീ, 2001 -ൽ പദ്മ വിഭൂഷൻ[18] എന്നിവ ഇവയിൽ പ്രമുഖമായ ചിലതാണ്.

അവലംബം[തിരുത്തുക]

 1. "Santoor maestro Pandit Shiv Kumar Sharma in conversation on Antardhwani, the film based on his life". Indian Express. 2008-09-18. ശേഖരിച്ചത് 2009-02-07.
 2. 2.0 2.1 "Santoor strains music to ears of unborn too". Indian Express. 2005-11-10. ശേഖരിച്ചത് 2009-02-07.
 3. 3.0 3.1 3.2 3.3 "A dream fulfilled". Indian Express. 2000-04-30. ശേഖരിച്ചത് 2009-02-03.
 4. "Santoor maestro Pandit Shiv Kumar Sharma in conversation on Antardhwani, the film based on his life". Indian Express. 2008-09-18. ശേഖരിച്ചത് 2009-02-07.
 5. 5.0 5.1 "Santoor comes of age, courtesy Pandit Shivkumar Sharma". Indian Express. 2009-01-08. ശേഖരിച്ചത് 2009-02-07.
 6. "Santoor magic". The Hindu. Chennai, India. 2005-02-27.
 7. 7.0 7.1 7.2 "Note by note". The Times of India. 2002-10-13. ശേഖരിച്ചത് 2009-02-07.
 8. Gilbert, Andrew (2007-11-16). "Masters of the East come West". Boston Globe. ശേഖരിച്ചത് 2009-02-07.
 9. 9.0 9.1 9.2 9.3 9.4 9.5 "'Music is an expression of human emotions'". rediff.com. 1999-08-20. ശേഖരിച്ചത് 2009-02-07.
 10. 10.0 10.1 Lavezzoli, Peter (2006). The Dawn of Indian Music in the West. Continuum International Publishing Group. p. 32. ISBN 0-8264-1815-5.
 11. "'I just pick up the flute and feel the urge to play'". Financial Express. 2000-02-19. ശേഖരിച്ചത് 2009-02-15.
 12. "Sultan of strings: Shivkumar Sharma". DNA. 2006-08-18. ശേഖരിച്ചത് 2009-02-07.
 13. "Santoor notes that bind: father- son 'Jugalbandi'". livemint.com. 2007-07-01. ശേഖരിച്ചത് 2009-02-07.
 14. "Inner Melodies". Indian Express. 2008-07-29. ശേഖരിച്ചത് 2009-02-07.
 15. "Virasaat". rediff.com. 1998-03-18. മൂലതാളിൽ നിന്നും May 16, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-07.
 16. Dastur, Nicole (2006-07-03). "What's Rahul Sharma's Dalai Lama connection?". Times of India. ശേഖരിച്ചത് 2009-02-07.
 17. "Sangeet Natak Akademi Awards - Hindustani Music - Instrumental". Sangeet Natak Akademi. മൂലതാളിൽ നിന്നും August 16, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-13.
 18. "Padma Awards". Ministry of Communications and Information Technology (India). ശേഖരിച്ചത് 2009-05-13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശിവകുമാർ_ശർമ&oldid=3264091" എന്ന താളിൽനിന്ന് ശേഖരിച്ചത്