Jump to content

സോറ സെഹ്ഗാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zohra Sehgal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോറ സെഹ്ഗാൾ
സോറ സെഹ്ഗാൾ (1935-37)
ജനനം(1912-04-27)27 ഏപ്രിൽ 1912
മരണം10 ജൂലൈ 2014(2014-07-10) (പ്രായം 102)
മറ്റ് പേരുകൾZohra Mumtaz-Ullah Khan
Sahibzadi Zohra Begum Mumtaz-ullah Khan (birthname)
തൊഴിൽActress, Dancer
സജീവ കാലം1946–2007
ജീവിതപങ്കാളി(കൾ)Kameshwar Nath Sehgal
കുട്ടികൾKirann Sehgal
Pawan Sehgal

നാടക, ചലച്ചിത്രനടിയായിരുന്നു സോറ സഹ്ഗൽ (27 ഏപ്രിൽ 1912 – 10 ജൂലൈ 2014). നാടക, ചലച്ചിത്ര രംഗത്തെ സംഭാവനകൾ പരിഗണിച്ച് 1998-ൽ പദ്മശ്രീയും 2002-ൽ പദ്മഭൂഷണും 2010-ൽ പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. 2008-ൽ ഐക്യരാഷ്ട്രസഭാ ജനസംഖ്യാനിധിയുടെ 'ലാഡ്‌ലി ഓഫ് ദ സെഞ്ച്വറി' പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

1912 ഏപ്രിൽ 27-ന് ഉത്തർപ്രദേശിലെ സഹരൺപുരിൽ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഏഴു മക്കളിൽ മൂന്നാമത്തവളായ സൊഹ്റക്ക് ചെറുപ്പത്തിൽ തന്നെ മാതാവ് നഷ്ടപ്പെട്ടു. മാതാവിന്റെ ആഗ്രഹമനുസരിച്ച് ലാഹോറിലെ ക്വീൻ മേരീസ് കോളജിൽ ബിരുദത്തിന് ചേർന്നു. പിന്നീട് ജർമനിയിലെ ഡ്രെസ്ഡനിലുള്ള മോഡേൺ ഡാൻസ് സ്കൂളിൽ ബാലെ പഠിക്കാൻ ചേർന്നു. 1935-ൽ ഉദയ് ശങ്കറിനൊപ്പം നർത്തകിയായി കലാരംഗത്തെത്തി.

1945ൽ ഇടതുപക്ഷ തിയറ്റർ ഗ്രൂപ്പായ ഇപ്റ്റയുടെ അരങ്ങിലേക്ക് അവർ ക്ഷണിക്കപ്പെട്ടു. ഇപ്റ്റയുടെ നിരവധി നാടകങ്ങളിൽ വേഷമിട്ട സഹ്ഗൽ അവരുടെ ആദ്യ ചലച്ചിത്രമായ ‘ധർത്തി കെ ലാലി’ യിൽ അഭിനയിച്ചു.[1] കാൻമേളയിൽ പാം ദി ഓർ നേടി അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റിയ, നീചനഗർ എന്ന .ചേതൻ ആനന്ദ് ചിത്രത്തിലും വേഷമിട്ടു. നാടകപഠനത്തിന് സ്‌കോളർഷിപ്പ് നേടി 1962-ൽ ലണ്ടനിൽ പോയ അവർ 1990-കളുടെ മധ്യത്തിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. അതിനുശേഷമാണ് നാടകങ്ങളിലും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചത്. ഗുരുദത്തിന്റെ ബാസി, രാജ്കപൂർ ചിത്രമായ ആവാര എന്നിവയ്ക്കായി നൃത്തം സംവിധാനംചെയ്തു.[2] ഹം ദിൽ ദേ ചുകേ സനം, ദിൽസേ, ചീനി കം, മാസാല, ദില്ലഗി, കഭി ഖുശി കഭി ഖം, ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം, വീർ സാറ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അവരുടെ അവസാന ചിത്രം സഞ്ജയ് ലീല ബൻസാലിയുടെ 'സാവരിയ' (2007) ആണ്. ജപ്പാൻ, ഈജിപ്ത്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നൃത്തപരിപാടികൾ നടത്തി രാജ്യാന്തരശ്രദ്ധ നേടി.[3]

ശാസ്ത്രജ്ഞനും പെയിന്ററും നർത്തകനുമായിരുന്ന കാമേശ്വർ സെഹ്ഗാളായിരുന്നു ഭർത്താവ്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പദ്മശ്രീ (1998)
  • പദ്മഭൂഷൺ (2002)
  • പദ്മവിഭൂഷൺ (2010)
  • ഐക്യരാഷ്ട്രസഭാ ജനസംഖ്യാനിധിയുടെ 'ലാഡ്‌ലി ഓഫ് ദ സെഞ്ച്വറി' പുരസ്‌കാരം (2008)
  • കാളിദാസ് സമ്മാൻ പുരസ്കാരം
  • കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (2004)

അവലംബം

[തിരുത്തുക]
  1. "തിരശ്ശീലക്കുപിന്നിൽ മറഞ്ഞത് നൂറ്റാണ്ടിൻെറ പ്രിയപ്പെട്ടവൾ". madhyamam. Archived from the original on 2014-07-14. Retrieved 2014 ജൂലൈ 12. {{cite web}}: Check date values in: |accessdate= (help)
  2. "നടി സോറ സഹ്ഗൽ". www.mathrubhumi.com. Retrieved 2014 ജൂലൈ 11. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "പ്രശസ്ത നടി സോറ സെഹ്ഗാൾ അന്തരിച്ചു". www.deshabhimani.com. Retrieved 2014 ജൂലൈ 11. {{cite web}}: Check date values in: |accessdate= (help)

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോറ_സെഹ്ഗാൾ&oldid=4092780" എന്ന താളിൽനിന്ന് ശേഖരിച്ചത്