അരുൺ നേത്രാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arun Netravali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ-അമേരിക്കൻ എൻ‌ജിനിയറാണ് അരുൺ നേത്രാവലി. 1946 മേയ് 26ന് ബോംബെയിൽ ജനിച്ചു. ഡിജിറ്റൽ ടെക്നോളജിയിൽ ഹൈ ഡെഫിനിഷൻ ടെലിവിഷൻ അടക്കം പല മേഖലകളിലും പ്രവർത്തിച്ചു. ഡിജിറ്റൽ കമ്പ്രഷൻ,സിഗ്നൽ പ്രൊസസിങ്ങ് എന്നിവയിൽ ഗവേഷണങ്ങൾ നടത്തി. പ്രശസ്ത ചൈനീസ് ശാസ്ത്രജ്ഞനായ തോമസ്.എസ്.ഹുവാങിനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബെൽ ലാബോററ്ററീസിന്റെ പ്രസിഡന്റായും ലുസെന്റ് ടെക്നോളജീസിന്റെ പ്രധാന ശാസ്ത്രജ്ഞനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നേത്രാവലി ഇപ്പോൾ ഒമ്നികാപ്പിറ്റലിന്റെ മാനേജിങ് പങ്കാളിയാണ്. കൂടാതെ അഗെറെ സിസ്റ്റംസ് ഉൾപ്പെടെ പല കമ്പനികളുടേയും ഡയറക്ടറാണ്.

"https://ml.wikipedia.org/w/index.php?title=അരുൺ_നേത്രാവലി&oldid=1693512" എന്ന താളിൽനിന്ന് ശേഖരിച്ചത്